«

»

Print this Post

കുവൈറ്റ്: വിദേശ തൊഴിലാളികള്‍ നാട് കടത്തല്‍ ഭീഷണിയില്‍, കമ്പനികള്‍ക്ക് കോഡ് സമ്പ്രദായം

 

1

 

വ്യാജ കമ്പനികളുടെ പേരില്‍ റിക്രൂട്ട് ചെയ്യപ്പെട്ട വിദേശ തൊഴിലാളികള്‍ കുവൈറ്റില്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്നു.

യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും സ്ഥിരമായ ഹെഡ്‌ ഓഫീസ്‌ ഇല്ലാത്തതുമായ വ്യാജ കമ്പനികളുടെ കീഴിലുള്ള എല്ലാ വിദേശികളെയും പുറത്താക്കുമെന്ന് ലേബര്‍ & സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദോസരി അറിയിച്ചു.

അനധികൃത വിസ കച്ചവടം നടത്തുന്നവരെയും തൊഴിലാളികളുടെ ഫയലുകളില്‍ കൃത്രിമം കാണിക്കുന്നവരെയും കണ്ടു പിടിക്കാന്‍ എല്ലാ ഗവര്‍ണറെറ്റുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും.

നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്ക്  വിവിധ കോഡ് നമ്പരുകള്‍ നല്‍കും. അതില്‍ 71 എന്ന കോഡ് നമ്പരില്‍ വരുന്ന കമ്പനികളിലെ വിദേശ തൊഴിലാളികളെ  ആയിരിക്കും നാട് കടത്തുക. മറ്റു സ്പോണ്‍സര്മാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ പുറത്താക്കുന്നതടക്കമുള്ള പരിഹാരനടപടികള്‍ എടുത്തതിനു ശേഷം മാത്രമേ ഈ കോഡുകള്‍ കമ്പനികള്‍ക്ക് ഒഴിവാക്കി നല്‍കൂ.

73 എന്ന കോഡില്‍ വരുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസ പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനും അല്ലെങ്കില്‍ റദ്ദു ചെയ്തു നാട്ടിലേക്ക് മടങ്ങാനും സാധിക്കും. 74 എന്ന കോഡില്‍ വരുന്ന കമ്പനികള്‍ക്ക് വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിരോധനമുണ്ടാവും.

 

Permanent link to this article: http://pravasicorner.com/?p=6904

Copy Protected by Chetan's WP-Copyprotect.