സൗദി അറേബ്യ: ദമ്മാമില്‍ ആത്മഹത്യ ചെയ്ത രാജന്‍റെ മൃതദ്ദേഹം നാട്ടില്‍ എത്തിച്ചു

 

1

 

സൗദി അറേബ്യ (ദമ്മാം): ദമ്മാമില്‍ ആത്മഹത്യ ചെയ്ത ആലുവാ മാറാംപള്ളി നടക്കാപറമ്പില്‍ കരുണന്‍ രാജന്‍റെ(43) മൃതദ്ദേഹം നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍വൈസ്‌ വിമാനത്തില്‍നാട്ടില്‍ എത്തിച്ചു. നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാജി മതിലകം ആണ് മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 

ദമ്മാം മീനയില്‍ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി നോക്കുകയായിരുന്നു രാജന്‍. ബുറൈദ ആസ്ഥാനമായ കമ്പനിയുടെ ദമ്മാം മീന ബ്രാഞ്ചിലായിരുന്നു രാജന്‍ ജോലി ചെയ്തിരുന്നത്.

നാട്ടില്‍ നിന്നും കൊണ്ട് വരുമ്പോള്‍ വാഗ്ദാനം ചെയ്ത ശമ്പളമില്ലാത്തതിനാലും മാതാവ് മരണപ്പെട്ടപ്പോള്‍ പോകാന്‍ സാധിക്കാത്തതിനാലും രാജന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായി രാജന്‍റെ കൂടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നു. ട്രെയിലറിന്‍റെ പുറകുവശത്ത് തുണിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

രാജന്‍റെ നാട്ടുകാരനായ സലിം(ബുറൈദ) രാജന്‍റെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കുന്നതിനു ആവശ്യമായ സഹായങ്ങള്‍ ചെയ്തിരുന്നു. ബുറൈദയില്‍ നിന്നും ദമ്മാമ്മില്‍ വന്നു താമസിച്ചു ആണ് ഷാജി മതിലകത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ സലിം സഹായിച്ചിരുന്നത്. 

നാട്ടില്‍ നിന്നും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, കെ പി ധനപാലന്‍ എം.പി എന്നിവര്‍ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നു.

തുളസിയാണ് ഭാര്യ ശ്രീരാജ്, ഹരിരാജ് എന്നിവര്‍ മക്കളാണ്.

 

You may have missed

Copy Protected by Chetan's WP-Copyprotect.