ഒമാന്‍: സ്വകാര്യ മേഖല കൂടുതല്‍ ഒമാനികള്‍ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാര്‍, സ്വദേശികള്‍ക്ക് താല്‍പ്പര്യം സര്‍ക്കാര്‍ ജോലി

 

1

 

ഒമാന്‍:സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ ഒമാനി യുവാക്കള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ തന്നെ ജോലി ചെയ്യാനാണ് താല്‍പ്പര്യം എന്ന് സ്വകാര്യ മേഖല ബിസിനസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ കാര്യത്തില്‍ തുലനം വരുത്തുന്നതിനായി കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയില്‍ നിയമിക്കുന്നതിനായി മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്വകാര്യ മേഖലയില്‍ 171,901 സ്വദേശികളാണ് ജോലി ചെയ്യുന്നത്. അതേ സമയം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 300,000 ആണ്.

സ്വകാര്യ മേഖലയില്‍ സ്വദേശികളെ നിലനിര്‍ത്തുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്കില്‍ സ്വകാര്യ മേഖല ഉപേക്ഷിച്ചു വരുന്ന സ്വദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കാതിരിക്കുകയാണ് വേണ്ടതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

കൂടുതല്‍ ശമ്പളവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളുമാണ് ഇവരെ സര്‍ക്കാര്‍ മേഖലയിലേക്ക് കൂട് മാറാന്‍ പ്രേരിപ്പിക്കുന്നത്. സ്വകാര്യ മേഖല വാഗ്ദാനം ചെയ്യുന്ന പ്രതിമാസ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സര്‍ക്കാര്‍ മേഖല നല്‍കുന്നതിന്റെ അടുത്ത് പോലും വരുന്നില്ല എന്നതാണ് ഈ വിട്ടു മാറലിന് പിന്നിലെ പ്രാധാന പ്രചോദനം. സര്‍ക്കാര്‍ മേഖലയില്‍ ഒരു ജോലിക്കാരന്‍ ദിവസവും 7 മണിക്കൂര്‍ മാത്രം ജോലി ചെയ്യുമ്പോള്‍ സ്വകാര്യ മേഖലയില്‍ അത് 9 മണിക്കൂറോളമാണ്. 

സര്‍ക്കാര്‍ ജോലികളില്‍ ചേരുന്നതിനു വേണ്ടി പ്രതിമാസം ചുരുങ്ങിയത് 620 സ്വദേശി യുവാക്കളെന്കിലും സ്വകാര്യ മേഖലയിലെ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത്. ഇത്തരത്തില്‍ ഒഴിവാകപ്പെടുന്ന തസ്തികകളില്‍ വളരെ വേഗത്തില്‍ തന്നെ വിദേശികളെ നിയമിക്കുകയാണ്.

2011 നെ അപേക്ഷിച്ചു 2012 ല്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 16 ശതമാനം വര്‍ദ്ധിച്ച് 1.294 മില്യണ്‍ ആയിയെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.