«

»

Print this Post

NITAQAT: ചെറിയ സ്ഥാപനങ്ങളുടെ ഭാവി.

 

പത്തു പേര്‍ വരെ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങള്ക്ക് നിതാഖാത്‌ പ്രകാരം എന്തെങ്കിലും ഭീഷണികള്‍ ഉണ്ടോ?

ഒന്ന് മുതല്‍ പത്തു വരെ ആളുകള്‍ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളെ നിതാഖാതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. അവര്‍ക്ക് കളറുകള്‍ അനുസരിച്ചുള്ള തരം തിരിവുകള്‍ ബാധകമല്ല.

പക്ഷെ ഏതാണ്ട് ആറു ലക്ഷത്തോളം പേര്‍ ജോലിയെടുക്കുന്ന ഈ മേഖലയെക്കൂടി തങ്ങളുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഒരു ചെറിയ നിയന്ത്രണം ഈ രംഗത്തും ഏര്‍പ്പെടുത്തിയിരിക്കുന്നു.ഇത്തരം ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയ പക്ഷം ഒരു സ്വദേശിയെ എങ്കിലും ജോലിക്കാരനായി നിയമിക്കണം എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

സ്ഥാപനമുടമയെ ജീവനക്കാരനായി പരിഗണിക്കും എന്ന് ഒരു നിലപാട് തൊഴില്‍ മന്ത്രാലയം ആദ്യ ഘട്ടത്തില്‍ എടുത്തിരുന്നു. എന്നാല്‍ സ്ഥാപനമുടമയായ സ്വദേശി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യാത്തവ്യക്തിയായിരിക്കണം.രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ രജിസ്റ്റര്‍ ചെയ്യാത്ത മറ്റൊരു സ്വദേശിയെ നിയമിക്കണം.അല്ലാത്ത പക്ഷം പ്രസ്തുത സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ വര്ക്ക് ‌ പെര്‍മിറ്റ്‌ പുതുക്കുന്നത് ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും നിര്‍ത്തലാക്കും.

സ്വന്തമായി നടത്തുന്ന സ്ഥാപനത്തില്‍ സ്ഥിരം ജോലി ചെയ്യുന്നുണ്ടെങ്കില്‍ അയാളെ സ്ഥിരം ജോലിക്കാരനായി പരിഗണിക്കും. പക്ഷെ ഇവര്‍ മറ്റുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാ പാടില്ല. അത് പോലെ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആളെ സ്ഥാപനത്തിന്റെ  പാര്‍ട്ട്ണര്‍  ആയി പരിഗണിക്കും.

Permanent link to this article: http://pravasicorner.com/?p=74

Copy Protected by Chetan's WP-Copyprotect.