«

»

Print this Post

സൗദി അറേബ്യ: എക്സിറ്റില്‍ പോയാലും സ്പോണ്സര്‍ക്ക് രണ്ടു വര്‍ഷം വരെ വിലക്കാം

 

1

 

തന്റെ ഉപഭോക്താക്കളെയും ബിസിനസ് രഹസ്യങ്ങളെയും സംരക്ഷിക്കുന്നതിനു ഒരു തൊഴിലുടമക്ക് സൗദി തൊഴില്‍ നിയമം അവകാശം നല്‍കുന്നുണ്ട്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷം തന്റെ ബിസിനസ് എതിരാളികളുടെ കീഴില്‍ സമാനമായ ജോലിയിലേര്‍പ്പെടുന്നത് രണ്ടു വര്‍ഷം വരെ വിലക്കാവുന്നതാണ്.    

തൊഴിലാളി നിയമിക്കപ്പെടുന്ന തസ്തിക തൊഴിലുടമയുടെ ഉപഭോക്താക്കളുമായും കക്ഷികളുമായും നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്ന തരത്തിലുള്ളതാണെങ്കിലും, പ്രസ്തുത തസ്തിക തൊഴിലുടമയുടെ ബിസിനസ് രഹസ്യങ്ങള്‍ തൊഴിലാളി അറിയുന്ന തരത്തിലുള്ളതാണെന്കിലും തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷവും ആ തൊഴിലാളിയോടു ഭാവിയില്‍ തന്റെ ബിസിനസ് എതിരാളികളുടെ കീഴില്‍ സമാനമായ ജോലിയിലേര്‍പ്പെട്ട് തന്നോട് മല്‍സരിക്കരുതെന്നും തന്റെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തു വിടരുതെന്നും ആവശ്യപ്പെടാനുള്ള അവകാശം ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍ നിയമപ്രകാരം തൊഴിലുടമക്കുണ്ട്. 

ഈ അവകാശം നിയമ പ്രകാരം ലഭ്യമാകണമെങ്കില്‍ അത് എഴുതപ്പെട്ടതായിരിക്കണം. പ്രസ്തുത കരാറില്‍ തിയ്യതിയും സ്ഥലവും ചെയ്യുന്ന ജോലിയും, വിലക്കുന്ന ജോലിയുടെ   തരവും,ഭാവിയിലെ വിലക്ക് അവസാനിക്കുന്ന കാലാവധിയും വ്യക്തമായും കൃത്യമായും പരാമര്‍ശിച്ചിരിക്കണം. ഈ കാലാവധി തൊഴിലുടമയുടെ ന്യായമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതുമായിരിക്കണം.അതായത് മറ്റൊരിടത്തും ഒരു ജോലിയും സ്വീകരിക്കാന്‍ പാടില്ല എന്ന രീതിയല്‍ നിബന്ധനകള്‍ വെക്കാന്‍ പാടില്ല.

തന്നോട് മല്‍സരിക്കരുതെന്നും തന്റെ രഹസ്യങ്ങള്‍ പുറത്തു വിടരുതെന്നുമുള്ള തൊഴിലുടമയുടെ ആവശ്യത്തിന്റെ കാലാവധി രണ്ടു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്ന് സൗദി തൊഴില്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. എക്സിറ്റില്‍ പോയതിനു ശേഷം, അതായത് തൊഴില്‍ കരാറും തൊഴിലാളി-തൊഴിലുടമ ബന്ധവും അവസാനിച്ചതിനു ശേഷം പരമാവധി രണ്ടു വര്‍ഷമായിരിക്കണം ഇതിന്റെ കാലാവധി.

 

Permanent link to this article: http://pravasicorner.com/?p=7456

Copy Protected by Chetan's WP-Copyprotect.