സൗദി അറേബ്യയും ഇന്തോനേഷ്യയും തമ്മിലുള്ള വീട്ടു വേലക്കാരികളുടെ കരാര്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി.

 

1

 

വീട്ടുവേലക്കാരികളുടെ തൊഴില്‍ കരാറിനെ ചൊല്ലി സൗദി അറേബ്യയും ഇന്തോനേഷ്യയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. ഇന്തോനേഷ്യ മുന്നോട്ടു വെച്ച പ്രധാന ആവശ്യമായ വേതന വര്‍ദ്ധനവ്‌ സൗദി അറേബ്യ അംഗീകരിച്ചു.

പുതിയ കരാര്‍ ഒപ്പ് വെക്കുന്നതിനു വേണ്ടി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബംബാങ്ങ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നു ഇന്തോനേഷ്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ & മീഡിയ ഡയരക്ടര്‍ പറഞ്ഞു.

പരസ്പര ധാരണ പ്രകാരം ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരികളും പ്രതിമാസ ശമ്പളം SR.1,200 മുതല്‍ SR.1,500 ($.320 – $.400) വരെയായിരിക്കും. മറ്റുള്ള നിബന്ധനകള്‍ അറിവായിട്ടില്ല.

വേതന വര്‍ദ്ധനവ്‌ വേണമെന്ന ആവശ്യം സൗദി അറേബ്യ നിരാകരിച്ചതിനെ തുടര്‍ന്ന് സൌദിയിലേക്ക് വീട്ടുവേലക്കാരികളെ അയക്കുന്നത് 2011 മുതല്‍ ഇന്തോനേഷ്യ നിര്‍ത്തി വെച്ചിരുന്നു. 

ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം വീട്ടു വേലക്കാരികളെ അയക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

 

You may have missed

Copy Protected by Chetan's WP-Copyprotect.