സൗദി അറേബ്യ: വിദേശികളുടെ കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ്‌ നിര്‍ബന്ധമാക്കാന്‍ നീക്കം

 

1

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളുടെയും കുടുംബ വിസയിലുള്ള ആശ്രിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്‌ ബാധമാക്കുന്നത് നിര്‍ബന്ധമാക്കുന്നതിനു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവും പാസ്പോര്‍ട്ട് ഡയരക്ടറേറ്റും സംയുക്ത നീക്കം നടത്തുന്നു. കുടുംബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ്‌ നിര്‍ബന്ധമാക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം ഉണ്ടാവുകയെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.. 

ഇതിനായി പാസ്പോര്‍ട്ട് വിഭാഗവുമായി സഹകരിച്ചു കൊണ്ട് ആരോഗ്യ മന്ത്രാലയം ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. തീരുമാനം ഉടനെ  ഉണ്ടാവുമെന്നു ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ വിവര ശേഖരണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കോപറെറ്റീവ് ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ് കൌണ്‍സിലിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡയരക്ടര്‍ അഹമദ്‌ അല്‍ ദമാസ്‌ അറിയിച്ചു.

വിവര സാങ്കേതിക വിദ്യ സുരക്ഷിതത്വത്തിനു വേണ്ടി ഒരു പ്രമുഖ കമ്പനിയുമായി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത് ഇതിന്റെ ഭാഗമായാണ് എന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Copy Protected by Chetan's WP-Copyprotect.