«

»

Print this Post

കമലിന്റെ ‘വിശ്വരൂപം’ യു.എ.ഇ യില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് യു.എ.ഇ നാഷണല്‍ മീഡിയ കൌണ്‍സില്‍

 

1

 

യു.എ.ഇ: കമലഹാസന്‍റെ വിവാദ സിനിമ വിശ്വരൂപം യു.എ.ഇ യില്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് നാഷണല്‍ മീഡിയ കൌണ്‍സില്‍ ഡയരക്ടര്‍ ജുമാ ലീം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 24നു) യു.എ.ഇ യില്‍ വിശ്വരൂപത്തിന്റെ റിലീസ്‌ തീരുമാനിച്ചിരുന്നുവെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് പ്രദര്‍ശന തീരുമാനം നാഷണല്‍ മീഡിയ കൌണ്‍സിലിന്റെ പരിഗണനക്ക് വിടുകയായിരുന്നു.  

“ഇസ്ലാമിനെ ഭാകരവാദത്തോട് ബന്ധിപ്പിക്കുന്ന ഇതിവൃത്തമായതിനാലാണ് റിലീസ്‌ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്തത്. ഈ ചിത്രം ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധപ്പെടുത്തുകയാണ്.ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്.ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നിരപരാധിയായ ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ ആകമാനം കൊല്ലുന്നതിനു തുല്യമാണ്” എന്ന് അവര്‍ വ്യക്തമാക്കി.

ഒരു ഗള്‍ഫ്‌ രാജ്യത്തും ഈ സിനിമ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. മലേഷ്യയിലും ഇന്ത്യയിലെ തന്നെ ചില ഭാഗങ്ങളിലും ഇത് നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കോടതി ആദ്യം നിരോധിച്ചെങ്കിലും പിന്നീട് റിലീസ്‌ ചെയ്യാന്‍ അനുമതി നല്‍കി. പക്ഷെ പിന്നെയും നിരോധിച്ചിരിക്കുകയാണെന്നു ജുമാ ലീം പറഞ്ഞു.

കഴിഞ്ഞ ജനുവരി 24 നു യു.എ.ഇ യിലും 25 നു ലോകമെമ്പാടും വിശ്വരൂപത്തിന്‍റെ റിലീസ്‌ തീരുമാനിച്ചിരുന്നുവെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് തിയ്യതി മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഇതിന്റെ ഹിന്ദി പതിപ്പ് നാളെ റിലീസ്‌ ചെയ്യാനിരിക്കുകയായിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=7668

Copy Protected by Chetan's WP-Copyprotect.