«

»

Print this Post

കുവൈറ്റ്: മനുഷ്യക്കടത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നില്ല, ഇരകളെ ശിക്ഷിച്ചു നാട് കടത്തുന്നുവെന്നു വര്‍ക്കേഴ്സ്‌ യൂണിയന്‍

 

1

 

കുവൈറ്റ്:മനുഷ്യക്കടത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ ആഭ്യന്തര മന്ത്രാലയം അവഗണിക്കുകയാണെന്നു കുവൈറ്റിലെ വര്‍ക്കേഴ്സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഫാരിസ്‌ മുഹമ്മദ്‌ അല്‍ സവാഗ് ആരോപിച്ചു.അനധികൃതമായി ഗാര്‍ഹിക ജോലിക്കാരെ രാജ്യത്തേക്ക് കടത്തുന്നതിനെരെ ശക്തമായ നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുന്നില്ല.

താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നാട് കടത്താനും മാത്രമാണ് മന്ത്രാലയം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. അതേ സമയം ഈ കുറ്റകൃത്യത്തിലെ യഥാര്‍ത്ഥ പ്രതികള്‍ സ്വന്തന്ത്രരായി വിഹരിച്ചു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ സമ്പാദിക്കുന്നത് കോടികളാണ്. വേലക്കാരികളെ വില്‍ക്കാനുണ്ട് എന്ന രീതിയിലുള്ള പരസ്യങ്ങള്‍ സാധാരണായി വര്‍ത്തമാന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.യാതൊരു മറയും ഇല്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

ഇത്തരം പ്രവര്‍ത്തനങ്ങളെയും അതിനുതരവാദികളെയും വേരോടെ പിഴുതെറിയാനുള്ള നടപടികളാണ് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നു അദ്ദേഹം പറഞ്ഞു. അതിനു പകരം ഇത്തരം  കുറ്റകൃത്യങ്ങളുടെ ഇരകളെ മാത്രം പിടികൂടി ശിക്ഷിക്കുന്ന നടപടികള്‍ മാത്രമാനുണ്ടാവുന്നത്.

യൂണിയന്‍ ഇതിനെ സംബന്ധിച്ച് നിരവധി കത്തുകള്‍ തൊഴില്‍ മന്ത്രാലയത്തിനു അയച്ചുവെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

Permanent link to this article: http://pravasicorner.com/?p=7690

Copy Protected by Chetan's WP-Copyprotect.