«

»

Print this Post

NITAQAT:സ്ത്രീകളുടെ തൊഴില്‍

സ്ത്രീ ശാക്തീകരണത്തിന് തൊഴില്‍ മന്ത്രാലയം നല്കുന്ന പ്രാധാന്യം?

വര്‍ഷം തോറും നിരവധി സ്വദേശി പെണ്‍കുട്ടികള്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. എന്നാല്‍ സൌദിയിലെ നിലവിലുള്ള സാമൂഹിക വ്യവസ്ഥ അനുസരിച്ച് എല്ലാ തസ്തികകളിലേക്കും ഈ സ്ത്രീകളെ പരിഗണിക്കാന്‍ സാധ്യമല്ല.

ഇപ്പോള്‍ സൌദിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും തുടങ്ങി വിരലിലെണ്ണാവുന്ന രംഗങ്ങളില്‍ മാത്രമാണ്. നിയമ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ വരെ മതപരമായ വിലക്ക് മൂലം ജോലി ചെയ്യാന്‍ സാധിക്കാതെ ഇരിക്കുന്നു.

ഇവരെ ഉള്‍ക്കൊള്ളാനുള്ള തന്ത്രങ്ങള്‍ തൊഴില്‍ മന്ത്രാലയം ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.   അതിന്റെ ആദ്യത്തെ നീക്കം എന്ന നിലയിലാണ് സ്ത്രീകള്‍ക്ക് മാത്രമുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലും, സൌന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും സ്ത്രീ വല്‍ക്കരണം നിര്‍ബന്ധമാക്കിയത്.

Permanent link to this article: http://pravasicorner.com/?p=77

Copy Protected by Chetans WP-Copyprotect.