യു.എ.ഇ: ഇത്തിസലാത്ത്‌ പുതിയ അന്താരാഷ്ട്ര വോയ്പ്‌ (VoIP) കാര്‍ഡ്‌ പുറത്തിറക്കി

 

1

 

യു.എ.ഇ യില്‍ ഇത്തിസലാത്ത്‌ പുതിയ അന്താരാഷ്ട്ര വോയ്പ്‌ (VoIP – voice over internet protocol ) കാര്‍ഡ്‌ പുറത്തിറക്കി. ഈ കാര്‍ഡ്‌ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മിനിറ്റിനു 40 ഫില്‍സ്‌ എന്ന നിരക്കില്‍ വിളിക്കാന്‍ സാധിക്കും.

ബംഗ്ലാദേശ്, ഇന്ത്യ, ചൈന, കുവൈറ്റ്‌, നേപ്പാള്‍, ഒമാന്‍, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും മിനിറ്റിനു 40 ഫില്‍സ്‌ എന്ന നിരക്ക് തന്നെയായിരിക്കും. മറ്റുള്ള രാജ്യങ്ങളിലേക്ക് സാധാരണ നിരക്കിലും വിളിക്കാം.

15 ദിവസവും 30 ദിവസവും കാലാവധിയുള്ള ഈ കാര്‍ഡുകള്‍ 20 ദിര്‍ഹം 50 ദിര്‍ഹം എന്നീ വിലകളിലാണ് ലഭിക്കുക. ഈ കാര്‍ഡുകള്‍ മൊബൈലിലും ലാന്‍ഡ്‌ ഫോണിലും ഉപയോഗിക്കാം. ടി.ആര്‍.എ (Telecommunications Regulatory Authority) അംഗീകരിച്ചതുമാണ്.

അംഗീകാരമില്ലാത്ത വോയ്പ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇ യില്‍ കുറ്റകരമാണെങ്കിലും നിരവധി പേര്‍ വര്‍ഷങ്ങളായി ഈ നിബന്ധനകള്‍ മറി കടന്നു കൊണ്ട് മറ്റുള്ള വോയ്പ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഇത് നിയമ ലംഘനമാണ്. 600 മിനിറ്റ് ടോക് ടൈം ഉള്ള ഇത്തരം അനധികൃത കാര്‍ഡുകള്‍ 28 ദിര്‍ഹം മുതല്‍ 35 ദിര്‍ഹം വരെയുള്ള വിലകളില്‍ ലഭ്യമാണ്.

 

You may have missed

Copy Protected by Chetan's WP-Copyprotect.