സൗദി അറേബ്യ: നിയമ വിരുദ്ധ സിം കാര്‍ഡ്‌ വില്‍പ്പന തടയാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

 

1

 

സൗദി അറേബ്യ: രജിസ്റ്റര്‍ ചെയ്യാതെ നിയമവിരുദ്ധമായി സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയതിന്റെ കര്‍ശന നിര്‍ദ്ദേശം. മുഴുവന്‍ ഗവര്‍ണരെറ്റുകള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലറുകള്‍ ലഭിച്ചു .

ഈ സര്‍ക്കുലര്‍ പ്രകാരം നിയമ വിരുദ്ധ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ അടച്ചു സീല്‍ വെക്കും.കടയിലെ സാധനങ്ങള്‍ പിടിച്ചെടുക്കും.പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ നാട് കടത്തും. 

നിയപരമായി വില്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള കടകളിലൂടെ മാത്രമേ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്താവൂ. ഇഖാമയില്‍ രജിസ്റ്റര്‍ ചെയ്യാതെ സിം കാര്‍ഡുകള്‍ വില്‍ക്കാന്‍ പാടില്ല. 

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതോടെ ഇടക്കാലത്തു നിര്‍ത്തി വെച്ചിരുന്ന പരിശോധനകള്‍ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചിട്ടുണ്ട്. റിയാദിലെ പല കടകളിലും ഇന്നലെ പരിശോധന നടന്നു. പലയിടത്തു നിന്നും അനധികൃത സിം കാര്‍ഡുകള്‍ പിടി കൂടിയിട്ടുണ്ട്. ചില കടകള്‍ അടച്ചു പൂട്ടി. കടയിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തു.

പരിശോധനകള്‍ ഇനിയുമുണ്ടാവുമെന്നും നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

You may have missed

Copy Protected by Chetan's WP-Copyprotect.