ഗര്‍ഭ നിരോധന മരുന്നായി ഉപയോഗിക്കാവുന്ന ‘Diane 35’ ഒമാനിലും താല്‍ക്കാലികമായി നിരോധിച്ചു

 

1

 

ഒമാന്‍: മുഖക്കുരുവിനും, ഗര്‍ഭധാരണം തടയുന്നതിനും ഉപയോഗിക്കാവുന്ന മരുന്നായ DIANE 35 ഒമാന്‍ ആരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി നിരോധിച്ചു. ഈ ഗുളികകള്‍ ഉപയോഗിച്ചുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മൂലം മരണങ്ങള്‍ സംഭവിച്ചതായി  ഫ്രാന്‍സിലെ ഏജന്‍സി സ്ഥിരീകരിച്ചതിനെ ദിവസങ്ങള്‍ക്ക് മുന്‍പ് യു.എ.ഇ യിലും ഈ മരുന്ന് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.ഫ്രാന്‍സിലും ഈ മരുന്ന് നിരോധിച്ചിട്ടുണ്ട്.

ഒമാനില്‍ ഈ മരുന്നിന്റെ വില്‍പ്പന നിരോധിച്ചു കൊണ്ടും ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദ്ദേശിക്കുന്നത് വിലക്കി കൊണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. വിശദമായ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ ഈ നിരോധനം തുടരും.

ഇപ്പോള്‍ ഈ ഗുളികകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രോഗികളോട് അവരുടെ ഡോക്ടര്‍മാരെ വീണ്ടും കാണാനും പകരം മരുന്നുകള്‍ നിര്‍ദ്ദേശിച്ചു വാങ്ങാനും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. 

‘Diane 35’ പ്രാഥമികമായി ഒരു ഗര്‍ഭനിരോധന മരുന്നല്ല എന്നും മറിച്ചു ഫീമെയില്‍ ഹോര്‍മോണല്‍ മരുന്നാണ് എന്നും വിദഗ്ദര്‍ പറയുന്നു. ഗര്‍ഭ നിരോധനം അതിന്റെ മറ്റൊരു ഉപയോഗം മാത്രമാണ്. ഫീമെയില്‍ ഹോര്‍മോണുകള്‍ കൂടുതലായതിനാല്‍ ഗര്‍ഭധാരണം ഉണ്ടാവാതിരിക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രം.വളരെ അധികമായുണ്ടാകുന്ന മുഖക്കുരുവിനും മറ്റു ത്വക്ക് രോഗങ്ങള്‍ക്കുമാണ് ഈ മരുന്ന് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ഒമാനിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന മാര്‍ഗമായിട്ടാണ്. ഇതിന്റെ ഉപയോഗം മൂലം രക്തം കട്ട പിടിക്കാന്‍ കാരണമാവുന്നു എന്ന് സംശയിക്കപ്പെടുന്നു.

അതേ സമയം ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് ചില ഡോക്ടര്‍മാര്‍ അറിയിച്ചു.

 

You may have missed

Copy Protected by Chetan's WP-Copyprotect.