«

»

Print this Post

ബഹ്‌റൈന്‍: പുതിയ തൊഴില്‍ നിയമ പ്രകാരമുള്ള പ്രത്യേക അവധികള്‍

 

LHL

 

കഴിഞ്ഞ ജൂലൈ 26 നു ബഹറിനില്‍ പുതിയ തൊഴില്‍ നിയമം (Law No. 36 of 2012) നിലവില്‍ വന്നു. പുതിയ നിയമപ്രകാരം തൊഴിലാളികള്‍ക്കുള്ള അവധികളുടെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. നിയമത്തിലെ കാതലായ മാറ്റങ്ങള്‍ താഴെ കൊടുക്കുന്നു:

  • തൊഴിലാളിയുടെ വാര്‍ഷിക അവധി  30  ദിവസമാക്കി വര്‍ദ്ധിപ്പിച്ചു.
  • വര്‍ഷത്തില്‍ 45  ദിവസം സിക്ക്‌ ലീവ് എന്നത് 55  ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. (15 ദിവസം പൂര്‍ണ്ണ ശമ്പളത്തോട് കൂടിയതും 20 ദിവസം പകുതി ശമ്പളത്തോട് കൂടിയതും  20  ദിവസം ശമ്പളമില്ലാതെയും)
  • തൊഴിലാളിക്ക് അയാളുടെ വിവാഹത്തിനു മുഴുവന്‍ ശമ്പളത്തോട് കൂടിയ മൂന്നു ദിവസത്തെ അവധി ലഭിക്കും. ഒരിക്കല്‍ മാത്രമേ ഈ അവധി ലഭ്യമാകൂ. അതിനായി അയാള്‍ വിവാഹ ഉടമ്പടിയുടെ കോപ്പി ഹാജരാക്കണം.
  • മുസ്ലീം ജോലിക്കാര്‍ക്ക് ഹജ്ജ്‌ ചെയ്യുന്നതിന് വേണ്ടി 21 ദിവസത്തെ അവധി എടുക്കാവുന്നതാണ്.
  • കുഞ്ഞു പിറക്കുന്ന അന്ന് മുതല്‍ വനിതാ ജോലിക്കാര്‍ക്ക് 60 ദിവസത്തെ പ്രസവാവധി ലഭിക്കും. ഈ അവധി ലഭിക്കുന്നതിനു 15 ദിവസത്തിന് മുന്‍പെങ്കിലും അപേക്ഷിച്ചാല്‍ മതിയാകും. കൂടാതെ 15 ദിവസത്തെ ശമ്പളമിലാത്ത അവധിയും എടുക്കാവുന്നതാണ്.
  • ഉറ്റവര്‍ മരണപ്പെടുകയാണെങ്കില്‍ മൂന്നു ദിവസത്തെ പ്രത്യേക അവധി അനുവദിക്കും. ബന്ധുത്വം വ്യക്തമാക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
  • വനിതാ ജോലിക്കാരിയുടെ ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ അവര്‍ക്ക് മരണ ദിവസം മുതല്‍ നാല് മാസവും പത്തു ദിവസവും പ്രത്യേക അവധി അനുവധിക്കപ്പെടും.
  • തൊഴിലാളിയുടെ ഉറ്റ ബന്ധുവിനെ രാജ്യത്തിന് പുറത്തു ചികില്‍സ ലഭ്യമാക്കണമെന്ന അഭിപ്രായം ബന്ധപ്പെട്ട മെഡിക്കല്‍ കമ്മിറ്റി പ്രകടിപ്പിച്ചാല്‍ പ്രസ്തുത ബന്ധുവിനെ ചികില്‍സക്ക് വേണ്ടി പുറത്തു കൊണ്ട് പോകുന്നതിനായി അനുഗമിക്കുന്നതിനു വേണ്ടി വര്‍ഷത്തില്‍ 60 ദിവസത്തില്‍ കവിയാത്ത പ്രത്യേക അവധി ലഭിക്കുവാന്‍ ഒരു ജോലിക്കാരന് അര്‍ഹതയുണ്ട്.
  • സ്പര്‍ശനം മൂലം പകരാവുന്ന രോഗം പിടിപെട്ട ഒരു ജോലിക്കാരന് ബന്ധപ്പെട്ട മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം അവധി എടുക്കാവുന്നതാണ്. എന്ന് മുതല്‍ ജോലിക്ക് ഹാജരാവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കേറ്റ്‌ അയാള്‍ ഹാജരാക്കണം.
  • ജോലി ചെയ്യുന്നതിനിടയില്‍ തന്നെ പരീക്ഷക്ക്‌ ഹാജരാവുന്നതിനും ഒരു തൊഴിലാളിക്ക് പ്രത്യേക അവധി എടുക്കാവുന്നതാണ്. എന്നാല്‍ പ്രസ്തുത കോഴ്സ്‌ രാജ്യത്തെ ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ചതായിരിക്കണം.
  • പ്രസവ അവധി കഴിഞ്ഞു തിരിച്ചു ജോലിക്ക് ഹാജരായ സ്ത്രീ ജീവനക്കാര്‍ക്ക് തങ്ങളുടെ കുഞ്ഞിനു രണ്ടു വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇടവേള എടുക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ അത് തങ്ങളുടെ ജോലിയെ ബാധിക്കാത്ത വിധത്തിലായിരിക്കണം.  

 

Permanent link to this article: http://pravasicorner.com/?p=7963

Copy Protected by Chetan's WP-Copyprotect.