«

»

Print this Post

NITAQAT: ചെറിയ സ്ഥാപനങ്ങള്‍ക്കുള്ള നിബന്ധനകള്‍

 

നിതാഖാത്‌ പദ്ധതിയില്‍ ഉള്‍പ്പെടാത്ത പത്തില്‍ താഴെ മാത്രം ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കുള്ള മറ്റുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

  • സ്ഥാപനം ആ പ്രദേശത്തെ ചേംബര്‍ ഓഫ് കൊമ്മേര്സില്‍ റജിസ്റ്റര്‍ ചെയ്യണം.
  • മുനിസിപ്പാലിറ്റിയില്‍ നിന്ന് ലൈസെന്‍സ് എടുക്കണം.
  • സി.ആര്‍ (COMMERCIAL REGISTER) വേണം.
  • ആ സി.ആറില്‍ പറഞ്ഞ പ്രവര്‍ത്തികള്‍ മാത്രമേ നടത്താവൂ.
  • റിക്രൂട്ട്മെന്റ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ചേംബര്‍ ഓഫ്കൊ കൊമേഴ്സിന്റെ ചെറുകിട/ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വകുപ്പിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
  • വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ നിബന്ധനകള്‍ പാലിച്ചിട്ടുന്ടെങ്കില്‍ മാത്രമേ പുതിയ വിസകള്‍ അനുവദിക്കൂ.
  • സ്ഥാപനമുടമയായ സ്വദേശി ജനറല്‍ ORGANISATION OF SOCIAL INSURANCE ല്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യാത്തവ്യക്തിയായിരിക്കണം. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ രജിസ്റ്റര്‍ ചെയ്യാത്ത മറ്റൊരു സ്വദേശിയെ നിയമിക്കണം. അയാളെ ഗോസിയില്‍ രെജിസ്റ്റര്‍ ചെയ്യുകയും വേണം.
  • തൊഴില്‍ മന്ത്രാലയതിലുംഗോസിയിലും രജിസ്റ്റര്‍ ചെയ്ത തൊഴിലുടമയോ അല്ലെങ്കില്‍ സ്വദേശി ആയ അയാളുടെ പ്രതിനിധിയോ ആയിരിക്കണം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • വിദേശ തൊഴിലാളികളുടെ എണ്ണം പത്തില്‍ അധികമായാല്‍ നിതഖാതിന്റെ പരിധിയില്‍ പെടുകയും അതിനനുസരിച്ച് പച്ച വിഭാഗത്തില്‍ഉള്‍പ്പെടുത്തത്തക്ക വണ്ണം വിദേശ തൊഴിലാളി അനുപാതം പാലിച്ചിരിക്കുകയും വേണം.

Permanent link to this article: http://pravasicorner.com/?p=80

Copy Protected by Chetan's WP-Copyprotect.