സൗദി അറേബ്യ: വാലന്‍റൈന്‍ ദിനത്തില്‍ ചുവന്ന പൂക്കള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്‌

 

1

 

സൗദി അറേബ്യ: വാലന്‍റൈന്‍ ദിനത്തില്‍ സൌദിയിലെ പൂക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ മതകാര്യ പോലീസ്‌ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്‌ തലവന്‍ ഷെയ്ഖ്‌ അബ്ദുല്‍ ലതീഫ്‌ അല്‍ ഷെയ്ഖ്‌. വാലന്‍റൈന്‍ ദിനത്തില്‍ അത്തരം ഷോപ്പുകള്‍ അടപ്പിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മതകാര്യ പോലീസ്‌ തലവന്‍.

അനാവശ്യവും അമിതവും ആയ ആഘോഷങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. വാലന്‍റൈന്‍ ദിനാഘോഷം  നമ്മുടെ മതശാസനകള്‍ക്ക് അനുകൂലമല്ല. ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം അനുസരിക്കുക എന്നതാണ് നമ്മുടെ നിയമം. അതിനെ ആരെങ്കിലും നിഷേധിക്കുകയോ അതി ലംഘിക്കുകയോ ചെയ്യുന്നവോ അതിനെ തടയുന്നതില്‍ ആ വ്യക്തിക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇടയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. അത്തരത്തിലുള്ള ഓരോ ലംഘനവും പ്രത്യേകമായി തന്നെ കൈകാര്യമം ചെയ്യും.

മുന്‍പ് സൗദിയിലെ മത കാര്യ പോലീസ്‌ വാലന്‍റൈന്‍ ദിനത്തോട് അടുത്ത് വരുന്ന ദിവസങ്ങളില്‍ കടകളില്‍ പാശ്ചാത്യ അനുകരണം ആരോപിച്ചു ചുവന്ന പൂക്കള്‍ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് ചുവന്ന നിറമുള്ള ടെഡ്ഡി ബെയറുകള്‍ അടക്കമുള്ളവയെ പ്രദര്‍ശനത്തിന് വെക്കുന്നതും നിയന്ത്രിച്ചിരുന്നു.

എന്നാല്‍ മത കാര്യ പോലീസിന്റെ പുതിയ തലവന്‍ യുവതയെ ഭയപ്പെടുത്തി അനുസരിപ്പിക്കുക എന്ന ആശയത്തേക്കാളുപരി ബോധവല്‍ക്കരണത്തിന്റെ മാര്‍ഗം സ്വീകരിക്കുക എന്ന പക്ഷക്കാരനാണ്.അതോടൊപ്പം അടിസ്ഥാന വിശ്വാങ്ങളുടെ കാര്യത്തില്‍ കര്‍ക്കശക്കാരനുമാണ്.

 

You may have missed

Copy Protected by Chetan's WP-Copyprotect.