«

»

Print this Post

സൗദി അറേബ്യ: ഖാലിദ്‌ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരന്‍ പുതിയ റിയാദ്‌ ഗവര്‍ണര്‍

 

1

സൗദി അറേബ്യ: ഖാലിദ്‌ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരനെ പുതിയ റിയാദ്‌ ഗവര്‍ണര്‍ ആയി സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നിയമിച്ചു. 

സതാം ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരന്റെ വിയോഗം മൂലം ഉണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം. 

സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ്‌ രാജാവിന്റെ കൊച്ചു മകനാണ് ഖാലീദ് രാജകുമാരന്‍.

നിലവിലുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ്‌ ബിന്‍ സാദ് ബിന്‍ അബ്ദുല്‍ അസീസിനെ മാറ്റി പകരം തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരനെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായും പുതിയ രാജകീയ ഉത്തരവിലൂടെ നിയമിച്ചു.

 

Permanent link to this article: http://pravasicorner.com/?p=8071

Copy Protected by Chetan's WP-Copyprotect.