കിംഗ്‌ ഫഹദ്‌ കോസ് വേയില്‍ ബോംബ്‌ കണ്ടെത്തി

 

1

 

സൗദി അറേബ്യയേയും ബഹറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ്‌ കോസ് വെയില്‍ ബോംബ്‌ കണ്ടെത്തി. രണ്ടു കിലോയോളം വരുന്ന ബോംബ്‌ ആണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് ബോംബ്‌ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ഏതാണ്ട് കാല്‍ ലക്ഷത്തിലധികം വാഹനങ്ങളും അര ലക്ഷത്തിലധികം ആളുകളും ദിനംപ്രതി ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്.

ബഹറിന്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ സ്ഥാപിച്ചതാണ് എന്ന് കരുതുന്നു. പ്രക്ഷോഭ വിരുദ്ധ സ്ക്വാഡിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ബോംബ്‌ നിര്‍വീര്യമാക്കി. ബഹറിന്‍ ആഭ്യന്തര മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ബഹറിനില്‍ പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. 2011 ഫെബ്രുവരി 14ന് നടന്ന പ്രക്ഷോഭത്തിന്‍െറ രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ 16 വയസ്സുകാരനായ ഹുസൈന്‍ അലി അഹമ്മദ്‌ മരിച്ചിരുന്നു. കൂടാതെ മൊഹമ്മദ്‌ ആസിഫ്‌ എന്ന ഒരു പോലീസുകാരനും കൂടി കൊല്ലപ്പെട്ടതായി അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 

 

Copy Protected by Chetan's WP-Copyprotect.