«

»

Print this Post

പുതിയ സൗദി തൊഴില്‍ നിയമ ഭേദഗതിയില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറയും

 

1

 

സൗദി അറേബ്യയിലെ നിലവിലുള്ള തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തോഴിലാളികളുടെ സര്‍വീസ്‌ ആനുകൂല്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൊത്തം 47 ഭേദഗതികളാണ് ഉണ്ടാവുക എന്നറിയുന്നു. ഭേദഗതി നിര്‍ദ്ദേശം ഇപ്പോള്‍ ശൂറാ കൌണ്‍സിലിനു മുന്‍പാകെയാണ്.

ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി അനുവദിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന നിര്‍ദ്ദേശം. അതേ സമയം പുതിയ ഭേദഗതി നടപ്പാക്കിയാല്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരിയുമ്പോള്‍ നിലവിലുള്ള തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സേവനാന്തര ആനുകൂല്യത്തിലാണ് (ESB – End of Service Benefit) യില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴിലാളിയുടെ ESB യില്‍ പത്തു ശതമാനം വരെ വെട്ടി കുറക്കലിനു ശുപാര്‍ശയുണ്ട്.

രണ്ടു വര്‍ഷത്തില്‍ കുറവ് സേവനമുള്ളവര്‍ക്ക് ESB ലഭിക്കില്ല. അവസാന മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ESB കണക്കാക്കുക.

രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ രാജി വെക്കുകയാനെന്കില്‍ അയാള്‍ക്ക്‌ മൊത്തം സര്‍വീസ്‌ ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് ആനുകൂല്യത്തിന് മാത്രമേ അര്‍ഹതയുണ്ടാവൂ. അത് പോലെ തന്നെ അഞ്ചു കൊല്ലം മുതല്‍ പത്തു കൊല്ലം വരെ സര്‍വീസുള്ളവര്‍ രാജി വെച്ചാല്‍ മൊത്തം സര്‍വീസ്‌ ആനുകൂല്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് മാത്രമേ ലഭിക്കൂ.

ഭേദഗതി നടപ്പായാല്‍ രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ സര്‍വീസ്‌ ഉള്ളവര്‍ക്ക് സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ ഒരു വര്‍ഷത്തിനു അഞ്ചു ദിവസത്തെ വേതനം മാത്രമാണ് ESB വകയില്‍ ലഭിക്കുക. അഞ്ചു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ സര്‍വീസ്‌ ഉള്ളവര്‍ക്ക് ആദ്യത്തെ അഞ്ചു കൊല്ലത്തിനു ഓരോ വര്‍ഷത്തിനും പത്തു ദിവസത്തെ ശമ്പളവും പിന്നീടുള്ള ഓരോ കൊല്ലത്തിനും 20 ദിവസത്തെ ശമ്പളം വീതവും ESB ആയി ലഭിക്കും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ്‌ ഉള്ളവര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷത്തിനു 15 ദിവസത്തെ ശമ്പളം വീതവും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും 30 ദിവസത്തെ ശമ്പളവും ESB ആയി ലഭിക്കും. പൂര്‍ത്തിയാകാത്ത വര്‍ഷത്തില്‍ ബാക്കിയുള്ള മാസങ്ങള്‍ക്കും ESB കണക്കാക്കി ലഭിക്കും.

തൊഴിലാളിയുടെ ജോലി സ്ഥലത്തെ സംബന്ധിച്ചുള്ളതാണ് മറ്റൊരു ഭേദഗതി. തൊഴിലാളിയുടെ സമ്മതമില്ലാതെ തൊഴില്‍ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം തടയുന്നതിനും ഭേദഗതിയില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തൊഴിലുടമക്ക് അനുവാദമുണ്ട്. എന്നാല്‍ ഇത് വര്‍ഷത്തില്‍ മുപ്പതു ദിവസം എന്ന കാലയളവില്‍ കൂടാന്‍ പാടില്ല.

 

Permanent link to this article: http://pravasicorner.com/?p=8197

Copy Protected by Chetans WP-Copyprotect.