«

»

Print this Post

പിതാവ് ഇന്ത്യക്കാരനാണെങ്കില്‍ വിദേശികളില്‍ പിറന്ന മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രധാന കോടതി വിധി

 

1

അഡ്വ.വി.കെ തോമസ്‌

 

ബഹ്‌റൈന്‍/ന്യൂ ഡല്‍ഹി: പിതാവ് ഇന്ത്യക്കാരനാണെങ്കില്‍ വിദേശികളില്‍ പിറന്ന മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പിതാവ് ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖയാണ് തെളിവായി സ്വീകരിക്കേണ്ടത്. വിദേശരാജ്യങ്ങളില്‍ പാസ്സ്പോര്‍ട്ട് ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് ഈ സുപ്രധാന വിധി ഗുണം ചെയ്യും.

ബഹറിനിലെ പ്രവാസികളായ കോഴിക്കോട് സ്വദേശി ഹുസൈന്‍ കുട്ടി, മംഗലാപുരം സ്വദേശി ആന്റണി, മഹാരാഷ്ട്രാ സ്വദേശി മുഹമ്മദ്‌ റഫീഖ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തങ്ങളുടെ മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഇവര്‍ ഹര്‍ജി നല്‍കിയത്. ഇവരുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസോപോര്‍ട്ട്‌ നല്‍കാന്‍ ഇന്ത്യന്‍ എംബസ്സിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 12  ആഴ്ചകള്‍ക്കകം പാസ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഈ കുട്ടികളുടെ ജനനം ഇന്ത്യന്‍ എംബസ്സിയില്‍ പല വിധ കാരണങ്ങളാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. യാതൊരു രേഖകളും ഇല്ലാതെയായിരുന്നു ഇവര്‍ ബഹറിനില്‍ താമസിച്ചിരുന്നതും പഠനം നടത്തിയിരുന്നതും.

ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന കാരണത്താലായിരുന്നു ഇന്ത്യന്‍ എംബസ്സി പാസ്പോര്‍ട്ട് നല്‍കണമെന്ന രക്ഷിതാക്കളുടെ ആവശ്യം നിരാകരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങിപ്പോയി അവിടെ നിന്ന് പാസ്സ്പോര്‍ട്ട് എടുക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ബഹറിനിലെ ഇന്ത്യന്‍ എംബസ്സിയുടെ ലീഗല്‍ സഹായ സമിതി അംഗവും ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ്‌ ഫണ്ട് അംഗവുമായ മലയാളിയായ അഭിഭാഷകന്‍ വി.കെ തോമസ്‌ മുഖേനയാണ് ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ വിജയ്‌ നായര്‍ ഈ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുന്നത്. 2011 മെയ്‌ മാസത്തില്‍ നകിയ ഹര്‍ജിയില്‍ തീര്‍പ്പാവുന്നതിനു രണ്ടു വര്‍ഷം എടുത്തുവെന്നും കോടതിചിലവ് മാത്രം വാങ്ങിയായിരുന്നു വിജയ്‌ നായര്‍ കേസ് നടത്തിയതെന്ന് അഡ്വ.തോമസ്‌ പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=8271

Copy Protected by Chetan's WP-Copyprotect.