«

»

Print this Post

NITAQAT: ലേഡീസ് ഒണ്‍ലി കടകളിലെ നിബന്ധനകള്‍

 

നിതാഖാത്‌ വ്യവസ്ഥ പ്രകാരം സ്ത്രീകളുടെ വസ്തങ്ങള്‍ വില്ക്കുന്ന കടകളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം?

നിതഖാത് പദ്ധതി പ്രകാരം സ്വകാര്യ രംഗത്തെ ചെറുകിട മേഖലയില്‍ ആണ് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്കാന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വസ്തങ്ങളും അടിവസ്ത്രങ്ങളും വില്ക്കുന്ന കടകളിലും, സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്ക്കുന്ന കടകളിലും  സൗദിവല്ക്കരണം നിര്ബന്ധമാക്കിയിരിക്കുന്നു.

ഇവിടെ സ്വദേശി വനിതയെ നിയമിക്കണമെന്ന് മാത്രമല്ല പ്രത്യേക ക്യാബിനുകളും സ്ഥാപിക്കണം. പുറമേ നിന്ന് നോക്കിയാല്‍ കാണാത്ത രീതിയില്‍ ആയിരിക്കണം ഇത്. വലിയ സ്ഥാപനനങ്ങള്‍ ആണെങ്കില്‍ ഇത്തരം വസ്ത്രങ്ങള്‍ വില്ക്കു ന്ന പ്രസ്തുത സ്ഥലം മാത്രം പുറമേ നിന്ന് കാണാത്ത രീതിയില്‍ മറക്കണം.

ഇസ്ലാമിക രീതിയില്‍ ആയിരിക്കണം സ്ത്രീ തൊഴിലാളികള്‍ വസ്ത്രധാരണം ചെയ്യേണ്ടത്. കടയുടമകളുടെ താല്പ്പര്യ പ്രകാരം യൂണിഫോം വേണമെങ്കില്‍ ഏര്‍പ്പെടുത്താം. അവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ സൌകര്യങ്ങളും കടയുടമ ഒരുക്കണം. സ്ത്രീകളെ നിയമിക്കാന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങേണ്ട കാര്യമില്ല.

ഷോപ്പിംഗ്‌ സെന്റെറിനു പുറത്തുള്ള കടകള്‍ക്ക് സെക്യൂരിറ്റി കാവലോ, ഇലക്ട്രോണിക് സെക്യൂരിറ്റി സംവിധാനമോ ഉണ്ടാവണം. എന്നാല്‍ ഷോപ്പിംഗ്‌ സെന്റെറുകള്‍ക്ക് ഉള്ളിലെ ഷോപ്പുകള്‍ക്ക് സെന്ററിലെ പൊതുവായ സെക്യൂരിറ്റി സംവിധാനം മതിയാകും. പാര്‍ട്ട് ടൈം ആയി രണ്ടു വനിതകളെ വെക്കുന്നവര്‍ക്ക് ഒരു സ്വദേശി വനിതയെ ജോലിക്ക് വെച്ച പരിഗണന ഉണ്ടാവും. സൗദി തൊഴില്‍ നിയമത്തിലെ വ്യവസ്ഥകളും അതോടൊപ്പം തന്നെ വനിതകളുടെ അവകാശങ്ങളും വക വെച്ച് കൊണ്ടുള്ള എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിലവിലുണ്ടായിരിക്കണം.

സ്ത്രീകളുടെ അടിയുടുപ്പുകള്‍ മാത്രം വില്ക്കുന്ന കടകളില്‍ ആണ് ഇത് ആദ്യം നടപ്പിലാക്കി തുടങ്ങുക. 2012 ജനുവരി നാല് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങും.

(കോസ്മെറ്റിക്സ്, പെര്‍ഫ്യൂമുകള്‍, റെഡിമെയ്ഡ് വസ്തങ്ങള്‍, ചെരുപ്പ്, അബായ എന്നിവ കൂടി വില്‍പ്പന നടത്തുന്ന കടകള്‍ക്ക് ആറു മാസം കൂടി അധിക സമയം അനുവദിച്ചിട്ടുണ്ട്). അതിനു ശേഷവും നിബന്ധനകള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ തൊഴില്‍ ,അന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കും.

ഇത്തരം തൊഴിലുടമകള്‍ക്ക് പുതിയ സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ്‌ നല്‍കുകയോ നിലവിലുള്ള ലൈസന്‍സ്‌ പുതുക്കി കൊടുക്കുകയോ ചെയ്യില്ല.കൂടാതെ അത്തരം സ്ഥാപനങ്ങള്ക്ക്  വിസ നല്കു്ന്നതും റിക്രൂട്ട്മെന്റും തടഞ്ഞു വെക്കും.

Permanent link to this article: http://pravasicorner.com/?p=83

Copy Protected by Chetans WP-Copyprotect.