സൗദിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മന്ത്രാലയ മുന്നറിയിപ്പ്

 

1

 

സൗദി അറേബ്യ: മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ സ്കൂളുകളില്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് വ്യക്തമാക്കി. സ്വകാര്യ സ്കൂളുകള്‍ക്കും വിദേശ സ്കൂളുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ സ്കൂളുകള്‍ക്ക് ഫീസ്‌ വര്‍ദ്ധനയ്ക്ക് അനുവാദമുണ്ടാകൂ.

അംഗീകാരമില്ലാത്ത വിദേശ സ്രോതസ്സുകളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. എല്ലാ സാമ്പത്തിക സഹായങ്ങളും സ്വീകരിക്കുന്നത് മന്ത്രാലയത്തിന്റെ അനുവാദത്തോടെ ആയിരിക്കണം. അനുവാദമില്ലാതെ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന സ്കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കും.

പണമായും സമ്മാനങ്ങളായും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കരുത്. ഈ നിബന്ധന വിദേശ സിലബസുള്ള സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാണ്.

രാജ്യത്ത് സ്വകാര്യ മേഖലയില്‍ 3000 ത്തോളം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ മേല്‍നോട്ട ഏജന്‍സികളുടെ പരിശോധനയില്‍ രാജ്യത്തെ സ്കൂളുകളില്‍ ചിലത് ഈ വ്യവസ്ഥകള്‍ തെറ്റിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. 

 

Copy Protected by Chetan's WP-Copyprotect.