സൗദി അറേബ്യ: രാജ്യത്തു വിദ്വേഷം വളര്‍ത്താന്‍ ഓണ്‍ലൈനും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

 

1

 

സൗദി അറേബ്യ: രാജ്യത്തു ചിലര്‍ ഓണ്‍ലൈനിലൂടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു ആഭ്യന്തര മന്ത്രാലയ വക്താവ് ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി. ബുറൈദ പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണാജനകമായ വിവരങ്ങളും വാര്‍ത്തകളും ഇവര്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നു.പ്രകടനം നടത്തിയതിനു പിടിയിലായവരുടെ എണ്ണത്തെ കുറിച്ച് അതിശയോക്തിപരമായ വിവരങ്ങളാണ് ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കുകളിലൂടെയും പ്രചരിപ്പിക്കുന്നത്. ഇത് കൂടുതല്‍ വിദ്ദ്വേഷം ഉണ്ടാക്കുന്നു.

രാജ്യത്തു അരാജകത്വം വളര്‍ത്താന്‍ വിവര സാങ്കേതിക വിദ്യയെ ദുരുപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്ദേഹം ഇത്തരക്കാരോട് ആവശ്യപ്പെട്ടു.

ചില വിധ്വംസക ഗ്രൂപ്പുകള്‍ രാജ്യത്തു അരാജകത്വമുണ്ടാക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു. അവരെയാണ് പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌.  കാര്യകാരണ സഹിതം അവര്‍ ചെയ്യുന്നത് കുറ്റമാണെന്ന് വിശദീകരിച്ചിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നത്. ബുറൈദയില്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ സൗദി പൌരനായി ആള്‍മാറാട്ടം നടത്തിയ ഈജിപ്ഷ്യന്‍ പൌരന്‍ ഒഴികെയുള്ളവരെ വിട്ടയച്ചിട്ടുണ്ട്.

രാജ്യത്തു 41 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 551 വിദേശികളെ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടു ജയിലിലുണ്ട്. 2772 സ്വദേശികളും ഉണ്ട്. ഇതില്‍ മുന്‍പ് ഖതീഫില്‍ നിന്ന് അറസ്റ്റ് ചെയ്ത 178 പേരും കഴിഞ്ഞ ദിവസങ്ങളില്‍ ബുറൈദയില്‍ നിന്ന് അറസ്റ്റ് ചെയ്തവരും ഉള്‍പ്പെടും.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാജ്യത്തു നിന്ന് 342 വിദേശികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാടുകടത്തിയിട്ടുണ്ട്.

 

You may have missed

Copy Protected by Chetan's WP-Copyprotect.