സൗദി അറേബ്യ: രണ്ടു പ്രമുഖ സംഘടന പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷം വീതം തടവ്‌

 

1

 

സൗദി അറേബ്യ: രാജ്യദ്രോഹ കുറ്റത്തിനും, വിദേശ മാധ്യമങ്ങള്‍ക്ക് വാസ്തവ വിരുദ്ധമായ വിവരങ്ങള്‍ നല്‍കിയതിനും രണ്ടു പേരെ സൗദി അറേബ്യയില്‍ പത്തു വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. മുഹമ്മദ്‌ ഫഹദ്‌ അല്‍ ഖഹ്താനി, അബ്ദുള്ള ഹമദ്‌ എന്നിവരെയാണ് ശിക്ഷിച്ചത്.

സൗദി അറേബ്യയില്‍ നിരോധിച്ച സൗദി സിവിക്‌ & പൊളിറ്റിക്കല്‍ റൈറ്റ്സ്‌ അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളാണ്.

കഴിഞ്ഞ വര്‍ഷം അന്തരിച്ച കിരീടാവകാശി അമീര്‍ നായിഫിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ശിക്ഷാ വിധിക്കെതിരെ ഇവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. എന്നാല്‍ അടുത്ത മാസം ഇവരുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും.

ഇത് വരെയുള്ള നടപടികളില്‍ നിന്ന് വ്യത്യസ്തമായി  ഇവരുടെ കോടതി നടപടികള്‍ സുതാര്യമായിട്ടായിരുന്നു നടത്തിയിരുന്നത്. കോടതികളില്‍ മാധ്യമങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.