«

»

Print this Post

പൊതുമാപ്പ്‌: ഔദ്യോഗിക വിവരം ലഭിച്ചതിനു ശേഷം മാത്രം നടപടികളെന്നു എംബസ്സി

 

I

 

സൗദി അറേബ്യയില്‍ പൊതുമാപ്പ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസ്സി. പൊതുമാപ്പ് പ്രഖ്യാപിച്ചതായി വ്യക്തമാക്കുന്ന യാതൊരു ഔദ്യോഗിക വിവരവും എംബസ്സിക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ എംബസ്സി ഔട്ട്‌പാസ് നല്‍കുക തുടങ്ങിയ അനന്തര നടപടികളിലേക്ക് കടക്കുകയുള്ളൂ.

പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്നും എംബസ്സി ഔട്ട്‌പാസ് നല്‍കി തുടങ്ങിയെന്നും ഉള്ള വ്യ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും എംബസ്സിയില്‍ നിന്നുമുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം അനന്തര നടപടികള്‍ക്കായി എംബസ്സിയില്‍ വന്നാല്‍ മതിയെന്നും എംബസ്സി വൃത്തങ്ങള്‍ വ്യക്തമാക്കി. 

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും എംബസ്സി ഇ.സി നല്‍കി തുടങ്ങിയെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിച്ചു നിരവധി പേരാണ് എംബസ്സിയില്‍ ദിനേന എത്തുന്നത്‌. 

ഫൈനല്‍ എക്സിറ്റില്‍ പോകുന്ന തൊഴില്‍ നിയമ ലംഘകര്‍ക്ക് മാപ്പ് നല്‍കുമെന്നും പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അനുവദിക്കുമെന്നും, ഇഖാമ നിയമ ലംഘകര്‍ക്കും തൊഴില്‍ നിയമ ലംഘകര്‍ക്കുമായി പോതുമാപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് ഒരു സെമിനാറില്‍ വ്യക്തമാക്കിയിരുന്നു എങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല. 

 

Permanent link to this article: http://pravasicorner.com/?p=8572

Copy Protected by Chetan's WP-Copyprotect.