«

»

Print this Post

മസ്കറ്റില്‍ കാണാതായ മലയാളി ബാലനെ കണ്ടെത്തി

 

1

 

ഒമാന്‍: സൂപ്പര്‍ മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും കാണാതായ മലയാളി ബാലനെ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം സാമുവലിന്‍െറ മകന്‍ നോയല്‍ സാം എബ്രഹാമിനെയാണ് ഇന്ന് രാവിലെ വാദി കബീര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റിന് പിറകില്‍ നിന്ന് കണ്ടെത്തിയത്.

രാവിലെ ജോലി കഴിഞ്ഞു പോകുന്ന ലുലുവിലെ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഹൈപര്‍മാര്‍ക്കറ്റിന് പിറകിലെ മലമുകളില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട അവര്‍ മറ്റുള്ളവരുടെ സഹായത്തോടെ മലമുകളില്‍ നടത്തിയ തിരച്ചിലില്‍ കൈകാലുകള്‍ കയറു കൊണ്ട് കൂട്ടി കെട്ടിയ അവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.  

കാറില്‍ ഇരുന്നിരുന്ന കുട്ടിയെ മൂന്നു പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ്‌ പറയുന്നു. തട്ടിക്കൊണ്ട് പോയ സംഘം രാത്രി മുഴുവന്‍ കുട്ടിയെ ഉപദ്രവിച്ചതായാണ് വിവരം.

കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കുട്ടികളെ തിരക്കുള്ള സ്ഥലങ്ങളില്‍ തനിച്ചു വിടരുതെന്നും കാറുകളിലും മറ്റും തനിച്ചാക്കി മാതാപിതാക്കള്‍ പോകരുതെന്നും റോയല്‍ ഒമാന്‍ പോലീസ്‌ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.  

ദിവസങ്ങള്‍ക്ക് മുന്‍പും ഒരു പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ അജ്ഞാതര്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ ധീരമായ ചെറുത്തു നില്‍പ്പിനെ തുടര്‍ന്നാണ് ആ ശ്രമം വിഫലമായത്.

 

Permanent link to this article: http://pravasicorner.com/?p=8586

Copy Protected by Chetan's WP-Copyprotect.