ഒമാനില്‍ വര്‍ക്ക് സൈറ്റില്‍ ആയിരക്കണക്കിന് ഏഷ്യന്‍ തൊഴിലാളികള്‍ പണിമുടക്കി

0
2

1

 

മസ്കറ്റ്: പണിമുടക്കുകള്‍ അപൂര്‍വ്വമായ ഒമാനില്‍ മസ്കറ്റ് എയര്‍ പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ഏഷ്യന്‍ തൊഴിലാളികള്‍ പണി മുടക്കി പ്രതിഷേധിക്കുന്നു.

വര്‍ക്ക് സൈറ്റില്‍ ഒരു തൊഴിലാളി മരണപ്പെട്ടതിനെ തുടര്‍ന്ന് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണി മുടക്കിയത്.

അമരിക്കന്‍ കമ്പനിയായ Bechtel ന്റെയും ടര്‍ക്കിയുടെ Enka കമ്പനിയുടെയും സംയുക്ത സംരഭമായ BEB യാണ് എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് കരാറുകാരന്റെ വാഹനം കയറിയാണ് ഇന്ത്യക്കാരനായ തൊഴിലാളി മരണപ്പെട്ടത്. സുരക്ഷാ മുന്‍കതലുകളുടെ അഭാവമാണ് മരണത്തിനിടയാക്കിയത് എന്നാണു തൊഴിലാളികളുടെ ആരോപണം.

ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ക്ക് സൈറ്റില്‍ ഏര്‍പ്പെടുത്തുന്നത് വരെ തങ്ങള്‍ ജോലിക്ക് ഇറങ്ങില്ലെന്നു  തൊഴിലാളികള്‍ പറയുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് കരാറുകാരുടെ ഉത്തരവാദിത്വമാണ്. അതിനുള്ള സാഹചര്യങ്ങള്‍ നിര്‍മ്മാണ കരാറുകാര്‍ ഏര്‍പ്പെടുത്തണമെന്നു തൊഴിലാളികള്‍ പറയുന്നു.