«

»

Print this Post

മലയാളി ബാലനെ തട്ടിക്കൊണ്ടു പോയ സംഭവം കെട്ടി ചമച്ചതെന്നു ഒമാന്‍ പോലീസ്‌

 

l

 

മസ്കറ്റ്: ഒമാനില്‍ വാദി കബീറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റിലെ കാര്‍ പാര്‍ക്കിങ്ങില്‍ നിന്നും മലയാളി ബാലനെ തട്ടി കൊണ്ട് പോയി ബന്ധനസ്ഥനാക്കി മലമുകളില്‍ ഉപേക്ഷിച്ച സംഭവം കുട്ടി തന്നെ കെട്ടിച്ചമച്ചതാണെന്ന് ഒമാന്‍ റോയല്‍ പോലീസ്‌ വ്യക്തമാക്കി.

പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞാല്‍ പിതാവില്‍ നിന്നുള്ള ശിക്ഷ ഭയന്നാണ് ബാലന്‍ തട്ടി കൊണ്ട് പോകല്‍ കഥ മെനഞ്ഞതെന്നു റോയല്‍ ഒമാന്‍ പോലീസിന്റെ ക്രിമിനല്‍ ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ലെഫ്‌.കേണല്‍ സുലൈമാന്‍ അല്‍ റഷ്ദി വെളിപ്പെടുത്തി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് കള്ളക്കഥ പുറത്തായത്. മൂന്നു പേര്‍ കൂടി തട്ടി കൊണ്ട് പോയി എന്നായിരുന്നു കുട്ടി ആദ്യം വെളിപ്പെടുത്തിയിരുന്നത്.

ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ കുട്ടിയെ  പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാതാപിതാക്കള്‍ ഷോപ്പിങ്ങിന് പോയ സമയത്ത് സ്വയം കാറില്‍ നിന്ന് ഇറങ്ങി പോയതാനെന്നു കുറ്റ സമ്മതം നടത്തുകയായിരുന്നു. തട്ടി കൊണ്ട് പോയതാണെന്ന് വരുത്തി തീര്‍ക്കാന്‍ കാറില്‍ നിന്ന് കയര്‍ എടുത്തു കൊണ്ട് പോയി മലമുകളില്‍ വെച്ച് കൈകാലുകള്‍ സ്വയം ബന്ധിക്കുകയായിരുന്നുവെന്നു കുട്ടി വെളിപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഒമാനിലെ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം സാമുവലിന്‍െറ മകന്‍ നോയല്‍ സാം അബ്രഹാമിനെയാണ് കാണാതായതായി പരാതിയുണ്ടായത്. 

 

Permanent link to this article: http://pravasicorner.com/?p=8710

Copy Protected by Chetan's WP-Copyprotect.