ഒമാനില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വെടി വെച്ച് വീഴ്ത്തി.

 

1

 

മസ്കറ്റ്: മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന സംശയം മൂലം സ്കൂള്‍ അദ്ധ്യാപകന്‍ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ ചെന്ന് വെടി വെച്ചു വീഴ്ത്തിയതായി റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ഒന്‍പതു മണിക്ക് മസ്കറ്റില്‍ നിന്ന്  250 കി.മി അകലെ ഷിനാസില്‍ വെച്ചാണ് സംഭവം നടന്നത്. കൃത്യത്തിനു ശേഷം അദ്ധ്യാപകന്‍ പോലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. സംഭവം റോയല്‍ ഒമാന്‍ പോലീസ്‌ സ്ഥിരീകരിച്ചു.

സ്കൂള്‍ അധ്യാപകനായ അബ്ദുല്‍ അസീസ്‌ അല്‍ മാരിയാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ അസീസ്‌ അല്‍ ബലൂഷിയെ അയാളുടെ സ്കൂളില്‍ വെച്ചു വെടി വെച്ച് വീഴ്ത്തിയത്. സാദ് ബിന്‍ അബി വാഖാസ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബലൂഷി.

രാവിലെ സ്കൂളിലെത്തിയ അല്‍ മമാരി വിദ്യാര്‍ത്ഥിയുടെ ക്ലാസ്‌ ടീച്ചറെ കണ്ടു ബലൂഷിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്ലാസ്‌ ടീച്ചര്‍ വിദ്യാര്‍ത്ഥിയെ വിളിച്ചു കൊണ്ട് വന്നപ്പോള്‍ മമാരി തന്റെ റിവോള്‍വറില്‍ നിന്നും ബലൂഷിയുടെ വയറിലേക്ക് നിറയൊഴിക്കുകയായിരുന്നു.  

അധ്യാപകന്‍റെ എട്ടു വയസ്സായ മകനെ ഈ വിദ്യാര്‍ഥി മയക്കു മരുന്ന് കുത്തി വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അദ്ധ്യാപകന്‍ ഈ കൃത്യത്തിനു മുതിര്‍ന്നതെന്ന് പറയപ്പെടുന്നു. അധ്യാപകന്‍റെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ബലൂഷിയുടെ ഉദരത്തില്‍ നിന്ന് വെടിയുണ്ട വിജയകരമായി നീക്കം ചെയ്തുവെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

Copy Protected by Chetan's WP-Copyprotect.