കുവൈറ്റില്‍ ആറു വിഭാഗങ്ങള്‍ക്ക് വിസ നിരോധനത്തില്‍ ഇളവ്‌

 

1
കുവൈറ്റ് സാമൂഹിക കാര്യ- തൊഴില്‍ മന്ത്രി തെക്ര അല്‍ റഷീദി

 

കുവൈറ്റ്: യൂനിവേഴ്സിറ്റി ബിരുദധാരികളും വിദഗ്ദാന്മാരുമടക്കം ആറു വിഭാഗങ്ങളെ കുവൈറ്റില്‍ വിസാ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയതായി കുവൈറ്റ് സാമൂഹിക കാര്യ- തൊഴില്‍ മന്ത്രി തെക്ര അല്‍ റഷീദി വ്യക്തമാക്കി.

ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗവര്‍ണറേറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള അനുമതി ഏപ്രില്‍ വരെ തുടരും.

അതിവിദഗ്ദമായ കഴിവുകള്‍ ഉള്ളവര്‍, വിദഗ്ദര്‍, അപൂര്‍വ്വമായ മേഖലകളില്‍ പ്രത്യേക വൈദഗ്ദ്യം ഉള്ളവര്‍, കണ്സല്‍ട്ടന്റുമാര്‍, യൂനിവേഴ്സിറ്റി ബിരുദധാരികള്‍, മനുഷ്യത്വപരമായ കാരണങ്ങളാല്‍ വിസ അനുവദിക്കേണ്ടവര്‍, എന്നിവരെയാണ് വിസ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

വിദേശികളുടെ ആധിക്യം മൂലം രാജ്യത്തെ ജനസംഖ്യാ അനുപാതതിലും സാമൂഹിക ഘടനയിലും വന്‍ വ്യത്യാസം വന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ പത്തു ലക്ഷം വിദേശികളെ അടുത്ത പത്തു വര്‍ഷം കൊണ്ട് ഒഴിവാക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ വര്‍ഷവും ഓരോ ലക്ഷം വീതം വിദേശികളെ രാജ്യത്തു നിന്ന് ഒഴിവാക്കാനാണ് പദ്ധതി. സ്വദേശികളുടെ ജനസംഖ്യ്‌ 31.7 ശതമാനമായി കുറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഏപ്രില്‍ ഒന്ന് മുതല്‍ തൊഴില്‍ വിസകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ സമയ പരിധിക്ക് ശേഷവും മേല്പറഞ്ഞ ആറു വിഭാഗങ്ങള്‍ക്കുള്ള ഇളവുകള്‍ തുടരും.

വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും മനുഷ്യക്കടത്തു തടയുന്നതിന്റെയും ഭാഗമായി വിവധ വകുപ്പുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്.

 

You may have missed

Copy Protected by Chetan's WP-Copyprotect.