«

»

Print this Post

സൗദിയില്‍ നിന്നും തിരിച്ചു പോകുന്നവരുടെ യാത്രാ ചിലവ് കേന്ദ്രം വഹിക്കുമെന്നു മുഖ്യമന്ത്രി

 

1

 

സൗദി അറേബ്യയിലെ നിതാഖാത്‌ പരിഷ്കരണങ്ങളില്‍ പെട്ട് ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചു പോകുന്നവരുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കുമെന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഇന്നലെ നിയമ സഭയില്‍ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവധി ദിവസങ്ങളില്‍ പോലും സൌദിയിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംബസ്സിയുമായി എല്ലാ ദിവസവും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്.

ഗള്‍ഫില്‍ നിന്നും തിരിച്ചു വരുന്നവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ നോര്‍ക്ക എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്‌ ഡസ്ക് തുടങ്ങുമെന്ന് പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു.  പ്രതിസന്ധി മറി കടക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

 

Permanent link to this article: http://pravasicorner.com/?p=9010

Copy Protected by Chetan's WP-Copyprotect.