നിയമ വിരുദ്ധ വിദേശ തൊഴിലാളികള്‍ക്ക് സൗദി സര്‍ക്കാര്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സംവിധാനമുണ്ടാക്കും

0
1

1

 

സൗദി അറേബ്യ: സ്വന്തമായി ടിക്കെറ്റ് എടുക്കാന്‍ പണമില്ലാത്ത നിയമ വിരുദ്ധ വിദേശ തൊഴിലാളികളെ നാട് കടത്തുന്നതിനുള്ള വിമാന ടിക്കറ്റ് നല്‍കുന്നതിനായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഉടനെ തന്നെ ഒരു പ്രത്യേക ഫണ്ട് ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. 

പിടിയിലായി നാട് കടത്താനായി തര്‍ഹീലുകളില്‍ എത്തിക്കുന്ന നിയമ വിരുദ്ധ വിദേശ തൊഴിലാളിക്ക് അവസാന ഘട്ടത്തില്‍ മാത്രമേ ഗവര്‍മെന്റ് ടിക്കറ്റിനുള്ള പണം നല്‍കുകയുള്ളൂ. ഇത്തരം തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്കാണ് ഇവരുടെ ടിക്കറ്റിന്റെ പണം നല്‍കാനുള്ള പ്രാഥമിക ബാധ്യത.

പ്രസ്തുത തൊഴിലാളി സ്പോണ്‍സറുടെ അടുത്ത് നിന്ന് ഓടിപ്പോയി പുറത്തു പണിയെടുക്കുന്ന ആളാണെങ്കില്‍ പിടിക്കപ്പെട്ടാല്‍ അയാളെ നാട് കടത്തുന്നതിനുള്ള  ടിക്കറ്റിനുള്ള പണം അയാള്‍ക്ക്‌ തൊഴില്‍ നല്‍കിയ തൊഴിലുടമ നല്‍കണം.

സ്വന്തമായി ജോലി ചെയ്യുന്ന തൊഴിലാളി ആണെങ്കില്‍ ടിക്കറ്റിനുള്ള പണം അയാള്‍ തന്നെ നല്ക്കേണ്ടി വരും. ഇതൊന്നും സാധ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഗവര്‍മെന്റ് ടിക്കറ്റിനുള്ള പണം നല്‍കൂ.