«

»

Print this Post

NITAQAT: കര്ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകങ്ങള്‍

നിതാഖാത്‌ വ്യവസ്ഥ കര്ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്?

  • പ്രധാനമായും സ്വദേശികളുടെ പ്രത്യേകിച്ച് യുവാക്കളുടെ തൊഴിലില്ലായ്മ. സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികള്ക്ക് തൊഴില്‍ ഉറപ്പു വരുത്തുക എന്നതാണ് പ്രധാന ലക്‌ഷ്യം. ഏതാണ്ട് എണ്പതു ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികളുടെ എണ്ണം ഏതാണ്ട് ഒന്‍പത് ലക്ഷം മാത്രമാണ്. പ്രാദേശിക മനുഷ്യ വിഭവ ശേഷി കൊണ്ട് നിര്‍വഹിക്കാന്‍ സാധിയ്ക്കുന്ന തൊഴിലുകളില്‍ വിദേശ റിക്രൂട്ട്മെന്റ് പരമാവധി ഒഴിവാക്കുകയാണ് ലക്‌ഷ്യം.
  • മുല്ലപ്പൂ വിപ്ലവത്തിന്റെ അല്ലെങ്കില്‍ അറബ വസന്തം മേഘലയുടെ ഒന്നാകെ രാഷ്ട്രീയ ചിത്രം മാറി വരച്ച പുതിയ സാഹചര്യം.
  • രാജ്യത്ത്‌ വര്‍ധിച്ചു വരുന്ന വിദേശ ജനസംഖ്യാ അനുപാതം. ഒരു കോടി എണ്‍പത്തി ഏഴു ലക്ഷം ജനസംഖ്യയില്‍ എണ്‍പത്തിനാല് ലക്ഷത്തോളം വിദേശികള്‍ ആണെന്നാണ് കണക്ക്. അതായത് മുപ്പത്തി ഒന്ന് ശതമാനം. ഈ വിദേശീ ജനസംഖ്യാ സമ്മര്‍ദം ഇരുപതു ശതമാനം ആക്കി കുറച്ചു കൊണ്ട് വരാന്‍ ആണ് തീരുമാനം. (ഇതിന്റെ ഫലമായി ഇരുപത്തി ഒന്‍പതു ലക്ഷം വിദേശികള്ക്ക്  സൌദിയില്‍ നിന്ന് പോകേണ്ടി വരും).
  • സൗദി ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന എണ്പതു ലക്ഷത്തോളം വരുന്ന പ്രവാസികള്‍ അവരുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ ഭീമമായ അളവ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ മാത്രം ഇരുപത്തി ഏഴു ബില്യന്‍ റിയാല്‍ ആണ് ഈ വിദേശ തൊഴില്‍ സേന സൌദിയില്‍ നിന്ന് അയച്ചത്. അനുവദനീയമായ മാര്ഗങ്ങളിലൂടെ അയക്കുന്ന തുക നൂറു ബില്യന്‍ റിയാല്‍ ആണ്. എന്നാല്‍ അനധികൃത മാര്ഗ ങ്ങളിലൂടെ അയക്കുന്ന പണം ഏതാണ്ട് ഇരുന്നൂറ്റി ഇരുപത്തി എട്ടു ബില്യന്‍ റിയാല്‍ വരുമെന്നാണ് കണക്ക്. ഇത്രയും തുക അനധികൃതമായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക ശോഷണത്തിന് വഴി വെക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • അനധികൃത വിസാ  കച്ചവടങ്ങള്ക്കും  കവര്‍ അപ്പ്‌ ബിസിനെസ്സുകള്‍ക്കും അറുതി വരുത്തുന്നതിനും രാജ്യത്തെ തൊഴില്‍ കുഴപ്പങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും വേണ്ടി.

 

Permanent link to this article: http://pravasicorner.com/?p=92

Copy Protected by Chetan's WP-Copyprotect.