«

»

Print this Post

സൗദി ജീവനക്കാരോട് വിവേചനം, ചൈനീസ്‌ കമ്പനിക്ക് 145,000 റിയാല്‍ പിഴ

 

1

 

സൗദി അറേബ്യ/ജിദ്ദ: സ്വദേശി ജീവനക്കാരോട് വിവേചനം കാണിക്കുകയും കമ്പനിയുടെ പ്രധാന ഓഫീസിലേക്ക് സൗദി ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്ത ചൈനീസ്‌ കമ്പനിക്ക് ജിദ്ദ ലേബര്‍ ഓഫീസ്‌ 145,000 റിയാല്‍ പിഴ ചുമത്തി. മക്കയിലെ ഹറമൈന്‍ റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചൈനീസ്‌ കമ്പനിക്കെതിരെയാണ് ലേബര്‍ ഓഫീസ്‌ നടപടിയെടുത്തത്.

ഇത്തരത്തിലുള്ള നിയമ ലംഘങ്ങളെ കുറിച്ച് ഈ കമ്പനിക്ക് എതിരെ ലേബര്‍ ഓഫീസിനു മുന്‍പും പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ സൗദികള്‍ക്ക് കമ്പനി അഡ്മിനിസ്ട്രേഷന്‍ ബില്‍ഡിങ്ങിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് കമ്പനി സര്‍ക്കുലര്‍ ഇറക്കിയതാണ് ലേബര്‍ വകുപ്പിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

പിഴയടക്കാന്‍ വിസമ്മതിച്ച കമ്പനി തൊഴില്‍ കുഴപ്പങ്ങള്‍ തീര്‍ക്കുന്നതിനായുള്ള ഉന്നത കമ്മീഷനില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. പിഴ ചുമത്തിയതിനു ശേഷം പിഴ ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ അതിനു ഉത്തരവാദിയെന്നു ആരോപിച്ചു ജിദ്ദ ബ്രാഞ്ചിലെ പബ്ലിക്‌ റിലേഷന്‍സ്‌ മേധാവിയായ സൗദി പൌരനെ കൂടി കമ്പനി പിരിച്ചു വിട്ടു.

സൗദികളോട് ഈ കമ്പനി വിവേചനപരമായി പെരുമാറുന്നതിനാല്‍ താന്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു പിരിച്ചു വിടപ്പെട്ട സ്വദേശി ജീവനക്കാരനായ യാസര്‍ ബിന്‍ സാലെ വ്യക്തമാക്കി. എന്നാല്‍ തന്നെ അന്യായമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു  നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാലെ വ്യക്തമാക്കി. 

 

Permanent link to this article: http://pravasicorner.com/?p=9339

Copy Protected by Chetan's WP-Copyprotect.