ശൂരാ കൌണ്‍സില്‍ വാരാന്ത്യ അവധി ദിന മാറ്റ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്നു വൈസ്‌ ചെയര്‍മാന്‍

 

1

 

സൗദി അറേബ്യ: വ്യാഴവും വെള്ളിയും അവധി ദിനങ്ങളില്‍ നിന്ന് വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങള്‍ ആക്കി മാറ്റാന്‍ ശൂരാ കൌണ്‍സില്‍ അംഗീകാരം നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ ശൂരാ കൌണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ഫഹദ്‌ അല്‍ ഹമ്മദ് നിഷേധിച്ചു.

പല റിപ്പോര്‍ട്ടര്‍മാരും പല രീതിയില്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കിയതിനാല്‍ വാര്‍ത്തയെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു. സൗദിയിലെ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അവധി ദിനങ്ങള്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ നിന്ന് വെള്ളി, ശനി എന്നീ ദിവസങ്ങളിലേക്ക് മാറ്റുന്നതിനായി സിവില്‍ സര്‍വീസ്‌ മന്ത്രാലയം സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് റിവ്യൂ ചെയ്യാനുള്ള അനുമതി നല്‍കുന്നതിന് വേണ്ടിയാണ് കൌണ്‍സിലില്‍ വോട്ടിംഗ് നടന്നത്. വോട്ടിങ്ങില്‍ 83 പേര്‍ അനുകൂലിച്ചും 41 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ റിവ്യൂ ചെയ്യാനുള്ള അനുമതി നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.

പഠന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് റിവ്യൂ ചെയ്യാനുള്ള അനുമതി നല്‍കിയത് കൊണ്ട് പ്രസ്തുത റിപ്പോര്‍ട്ട് ശൂരാ കൌണ്‍സില്‍ അംഗീകരിച്ചതായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്നദ്ദേഹം വിശദീകരിച്ചു. 

സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് സിവില്‍ സര്‍വീസ്‌ മന്ത്രാലയം ഇത് സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ നിരവധി സാമൂഹ്യവും മത പരവുമായ വശങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് മാത്രമേ സിവില്‍ സര്‍വീസ്‌ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കഴിയൂ എന്നദ്ദേഹം വിശദീകരിച്ചു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.