«

»

Print this Post

NITAQAT: ആറു വര്‍ഷത്തിനു ശേഷം പുറത്താക്കല്‍

ആറു വര്ഷം രാജ്യത് താമസിക്കുന്ന മഞ്ഞ വിഭാഗത്തില്‍ പെടുന്ന പ്രവാസികളെ പുറത്താക്കുന്നതിന്റെ പിന്നിലെ യുക്തി എന്താണ്?

 

രാജ്യത്ത്‌ വര്‍ദ്ധിച്ചു വരുന്ന അനധികൃത വിസാ കച്ചവടം ആണ് അധികൃതരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചില സ്വദേശി പൗരന്മാര്‍ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ വിസ സമ്പാദിച്ചു അവ ഇടനിലക്കാര്ക്കും  കച്ചവടക്കാര്ക്കും വിറ്റ് വന്‍ തോതില്‍ ലാഭം ഉണ്ടാക്കുന്നു.

ഈ ഇടനിലക്കാര്‍ ഈ വിസ ഉപയോഗിച്ച അവരുടെ നാടുകളില്‍ നിന്നും ആളുകളെ ജോലിക്കാരായി കൊണ്ട് വന്നു ഇവിടെ ജോലിയെടുപ്പിക്കുകയോ, ഫ്രീ വിസ എന്നാ പേരില്‍ വിറ്റ് ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു.

പല കാരണങ്ങളാല്‍ രണ്ടു വര്‍ഷത്തിലേറെയായി ഹുറൂബ്രൂ കരിനിഴല്‍ വീഴ്ത്തിയ രണ്ടു ലക്ഷത്തോളം വരുന്ന മലയാളികള്‍ മാത്രം ഇവിടെ ഉണ്ട്. മതിയായ തൊഴില്‍ ലഭിക്കാതെ വരുന്ന ചിലര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാവുകയും പല തരത്തിലുള്ള പല സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ഇവര്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറാവുകയും അത് സ്വദേശികളുടെ ജോലി സാധ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം അനധികൃത വിസാ കച്ചവടങ്ങള്‍ സൗദി ബിസിനസ്‌ സമൂഹത്തിനും മൊത്തത്തില്‍ രാജ്യത്തിനും ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കുകയും തൊഴില്‍ കുഴപ്പങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

ഇത്തരം കരിഞ്ചന്ത വിസാ കച്ചവടങ്ങള്‍ക്കും കവര്‍ അപ്പ്‌ ബിസിനെസ്സുകള്‍ക്കും അറുതി വരുത്താന്‍ നിതാഖാതിനു സാധിക്കുമെന്ന് അധിക്രിതര്‍ കരുതുന്നു. നിതഖാത് പ്രാവര്ത്തികമായി കഴിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് എല്ലാ കാര്യങ്ങളും രേഖാമൂലം നടത്തേണ്ട അവസ്ഥാ വിശേഷം ഉണ്ടാവും.

Permanent link to this article: http://pravasicorner.com/?p=95

Copy Protected by Chetans WP-Copyprotect.