സൗദിയില്‍ നിന്ന് മടങ്ങുന്ന അവിദഗ്ദ തൊഴിലാളികള്‍ക്ക് എസ്.ബി.ടി ലോണ്‍ നല്‍കും

0
1

 

1

 

സൗദി അറേബ്യ/തിരുവനന്തപുരം: തൊഴില്‍ കുഴപ്പങ്ങളില്‍ പെട്ട് സൗദി അറേബ്യയില്‍ നിന്ന് മടങ്ങി വരുന്ന അവിദഗ്ട തൊഴിലാളികള്‍ക്ക് നാട്ടില്‍ പുതിയ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനു സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ലോണ്‍ നല്‍കുമെന്നു മാനേജിംഗ് ഡയരക്ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു.

കൃഷി, സേവനങ്ങള്‍,ട്രേഡിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പ നല്‍കുക.

സംരംഭങ്ങള്‍ക്കുള്ള മൊത്തം തുക 20 ലക്ഷത്തില്‍ കൂടരുത് എന്ന നിബന്ധനയുണ്ട്. പ്രൊജക്റ്റ്‌ തുകയുടെ 10 ശതമാനം നോര്‍ക്ക റൂട്സ് സബ്സിഡിയായി നല്‍കും.