സൗദി അറേബ്യ: മുന്‍കൂര്‍ അനുമതിയില്ലാതെ സ്കൂളുകളില്‍ ഫീസ്‌ വര്‍ദ്ധന അനുവദിക്കില്ല

 

1

 

സൗദി അറേബ്യ: താമസ സൗകര്യത്തിനു വേണ്ടി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് കിഴക്കന്‍ പ്രവിശ്യ സ്വകാര്യ -വിദേശ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ സാറാ അല്‍ ഈസ വ്യക്തമാക്കി.

ഹൈസ്കൂളുകള്‍ക്ക് ചുരുങ്ങിയത് 7500 സ്ക്വയര്‍ മീറ്റര്‍ സ്ഥലം നിര്‍ബന്ധമാണ്. ഇന്‍റര്‍മീഡിയറ്റ് സ്കൂളുകള്‍ക്ക് 5000 സ്ക്വയര്‍ മീറ്ററും എലമെന്ററി സ്കൂളുകള്‍ക്ക് 2500 സ്ക്വയര്‍ മീറ്ററും കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് 900 സ്ക്വയര്‍ മീറ്ററും സ്ഥലം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. 

അതേ സമയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്കൂളുകള്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന് സാറ അല്‍ ഈസ മുന്നറിയിപ്പ് നല്‍കി. അനുമതി ലഭിക്കുന്നതിനു മുന്‍പ് ഫീസ്‌ വര്‍ദ്ധിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികളെടുക്കും.  

വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഫീസ്‌ വര്‍ദ്ധനയ്ക്ക് മന്ത്രാലയം അനുമതി നല്‍കുന്നുള്ളൂ. കെട്ടിടത്തിന്റെ നിലവാരം, സുരക്ഷാ സംവിധാനങ്ങള്‍, ജീവനക്കാരുടെയും അധ്യാപകരുടെയും നിലവാരം, സാങ്കേതിക വിദ്യ നിലവാരം, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ മാനദണ്ഡമാക്കി മാത്രമേ ഫീസ്‌ വര്‍ദ്ധന അനുവദിക്കുകയുള്ളൂ എന്നും സാറ അല്‍ ഈസ വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.