«

»

Print this Post

NITAQAT:ബാധിക്കുന്ന സ്ഥാപനങ്ങള്‍ എങ്ങിനെ അറിയാം?

സൗദി അറേബ്യയിലെ എത്രയൊക്കെ സ്ഥാപനങ്ങള്‍ ഏതൊക്കെ വിഭാഗത്തില്‍ ആണ് പെടുന്നത് എന്നറിയാന്‍ സാധിക്കുമോ?

രാജ്യത്തെ ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളുടെ കൃത്യമായ കണക്ക് ഇത് വരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ തന്നെയും രാജ്യത്തെ പകുതിയിലേറെ സ്ഥാപനങ്ങളും ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ ആണ് അകപ്പെട്ടിരിക്കുന്നത്. ഇതില്‍ ചെറുകിട എസ്റ്റാബ്ലിഷ്മെന്റ്കള്‍ മുതല്‍ വന്‍കിട കോണ്ട്രാക്ടിംഗ് കമ്പനികള്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണു അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും താന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഏതു വിഭാഗത്തില്‍ പെടുന്നു എന്നറിയാനുള്ള സംവിധാനനം തൊഴില്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. www.pravasicorner.com  അപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന പേജില്‍ നിങ്ങളുടെ നാഷനാലിറ്റി ടൈപ്പ്‌ ചെയ്യുക.

അതിനു ശേഷം താഴെപ്പറയുന്ന ഏതെന്കിലും ഒന്ന് ടൈപ്പ്‌ ചെയ്യുക.

  • നിങ്ങളുടെ എന്‍ട്രി നമ്പര്‍ ഒന്നാമത്തെ ബോക്സില്‍ ടൈപ്പ്‌ ചെയ്യുക.. നിങ്ങള്‍ ആദ്യമായി സൌദിയില്‍ വന്നിറങ്ങുമ്പോള്‍ എമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ പാസ്പോര്‍ട്ടില്‍ അടിക്കുന്ന നമ്പര്‍. ഇഖാമ ഇല്ലാത്തവര്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാം.
  • അല്ലെങ്കില്‍ ഇഖാമ നമ്പര്‍ രണ്ടാമത്തെ ബോക്സില്‍ ടൈപ്പ്‌ ചെയ്യുക.
  • അല്ലെങ്കില്‍ മൂന്നാമത്തെ ബോക്സില്‍ പാസ്പോര്‍ട്ട്‌ നമ്പര്‍ ടൈപ്പ്‌ ചെയ്യുക.
  • അതിനു ശേഷം സെര്‍ച്ച്‌ എന്ന് കാണുന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്പോനസരുടെ / കമ്പനിയുടെ കാറ്റഗറി സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.

    SMS  വഴി അറിയാന്‍ 

    നിതാഖാത്ത് വ്യവസ്ഥയില്‍ ഓരോ തൊഴിലാളിയും ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്‍റ് എന്നിവയില്‍ ഏത് ഗണത്തില്‍ വരുന്നു എന്നറിയാന്‍ 44*ഇഖാമ നമ്പര്‍ എന്നിവ സന്ദേശമായി അയക്കുകയാണ് വേണ്ടത്. എസ്.ടി.സി ഉപഭോക്താക്കള്‍ 888996 എന്ന നമ്പറിലേക്കും മൊബൈലിയാണെങ്കില്‍ 626666 എന്ന നമ്പറിലേക്കും സൈനിലേക്കാണെങ്കില്‍ 709446 എന്ന നമ്പറിലേക്കുമാണ് സന്ദേശം അയക്കേണ്ടത്.

Permanent link to this article: http://pravasicorner.com/?p=99

Copy Protected by Chetan's WP-Copyprotect.