ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ സൗദിയിലെത്തുന്നു

0
1

 

1

 

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മെയ്‌ 24 നു സൗദിയിലെത്തും. സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസലിന്റെ ക്ഷണം സ്വീകരിച്ചാണ് ഖുര്‍ഷിദിന്റെ സൗദി സന്ദര്‍ശനം.

സന്ദര്‍ശനത്തില്‍ നിതാഖാത്‌ സംബന്ധമായ തൊഴില്‍ പ്രശ്നങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം, തീവ്രവാദ വിരുദ്ധ സഹകരണം എന്നീ വിഷയങ്ങളാണ് പ്രധാനമായും സൗദി അറേബ്യയുമായി ചര്‍ച്ച ചെയ്യുക.

മെയ്‌ 27 വരെ ഖുര്‍ഷിദ്‌ സൌദിയില്‍ ഉണ്ടാകും. 2008 ല്‍ പ്രണബ്‌ മുഖര്‍ജിക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സൗദി സന്ദര്‍ശിക്കുന്നത്.

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ നായര്‍ എന്നിവരുടെ സന്ദര്‍ശനം മൂലം കുറെയേറെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കിയെടുക്കാന്‍ സാധിച്ചു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ്‌ അക്കുബറുദ്ദീന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങളില്‍ ചര്‍ച്ച വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്ന് വക്താവ് അറിയിച്ചു.