«

»

Print this Post

സൗദിയില്‍ വണ്ടി ചെക്ക് കേസുകള്‍ ഗണ്യമായി കുറഞ്ഞു

 

simah

 

സൗദി അറേബ്യ: ഗവര്‍മെന്റ് എടുത്ത കര്‍ശന നടപടികളെ തുടര്‍ന്ന് സൌദിയില്‍ വണ്ടി ചെക്ക് കേസുകളുടെ എന്നാല്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2009 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ചെക്കുകള്‍ പണമില്ലാതെ തിരിച്ചയക്കുന്നത് 73 ശതമാനം വരെ കുറഞ്ഞു എന്ന് സൗദി ക്രെഡിറ്റ്‌ ബ്യൂറോ (SIMAH) കണക്കുകള്‍ വ്യക്തമാക്കുന്നു.

2009 ല്‍ 15 ബില്യണ്‍ മൂല്യമുള്ള ചെക്കുകളാണ് പണമില്ലാതെ മടങ്ങിയതെങ്കില്‍ 2012 ല്‍ വെറും 3.8 ബില്യണ്‍ റിയാലിന്റെ ചെക്കുകള്‍ മാത്രമാണ് മടങ്ങിയത്.

സൗദിയില്‍ ഇടപാടുകാരന് കൊടുത്ത ചെക്ക് പണമില്ലാതെ മടങ്ങിയാല്‍ 100 മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ ശിക്ഷ എങ്കിലും 15 ദിവസം മുതല്‍ 6 മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ചിലപ്പോള്‍ രണ്ടും ശിക്ഷയും ഒരുമിച്ചു ലഭിക്കുകയും ചെയ്യും. 2010 മാര്‍ച്ചിനു ശേഷമാണ് ഈ നിയമം സൗദി ഗവര്‍മെന്റ് കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയത്. 

സൗദി അറേബ്യയില്‍ ചെക്കുകള്‍ അധികവും മടങ്ങുന്നത്തിന്റെ പ്രധാന കാരണം അക്കൌണ്ടില്‍ പണമില്ല എന്നതാണ്. 63 ശതമാനം ചെക്കുകളും മടങ്ങിയിട്ടുള്ളത് ഈ കാരണത്താല്‍ തന്നെയാണ്.  

 

Permanent link to this article: http://pravasicorner.com/?p=9979

Copy Protected by Chetan's WP-Copyprotect.