«

»

Print this Post

ഖമീസ്‌ മുശൈത്തില്‍ ബലദിയ പരിശോധന, 50 അനധികൃത തൊഴിലാളികള്‍ പിടിയില്‍

 

1

 

സൗദി അറേബ്യ: ഖമീസ്‌ മുശൈത്തില്‍ അനധികൃത കച്ചവടക്കാരെ കണ്ടു പിടിക്കുന്നതിനു വേണ്ടി ബലദിയ നടത്തിയ പരിശോധനയില്‍ അനധികൃത താമസക്കാര്‍ നടത്തിയിരുന്ന 50 ഷോപ്പുകള്‍ അടപ്പിച്ചു.

ഖമീസ്‌ മുശൈത്ത് ബലദിയ മേധാവി മിസഫര്‍ അല്‍ വദേയിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പരിശോധന നടത്തിയത്. അനധികൃത താമസക്കാര്‍ നടത്തിയിരുന്ന പച്ചക്കറി കടകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍, തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

പരിശോധനയില്‍ 30 ടണ്ണിലേറെ പച്ചക്കറികള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പച്ചക്കറി പാക്കിംഗ് നടത്തുകയായിരുന്ന 50 അനധികൃത തൊഴിലാളികളെയും പിടി കൂടി.ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 35 ഷോപ്പുകള്‍ക്ക് മുന്നറിയിപ്പു നല്‍കി.

നിയമ ലംഘകരെ പിടികൂടുനതിനു ഇനിയും പരിശോധനകള്‍ നടത്തുമെന്ന് ഖമീസ്‌ മുശൈത്ത് മുനിസിപ്പാലിറ്റിയുടെ നിരീക്ഷക വകുപ്പിന്റെ മേധാവി മുബാറക്‌ അല്‍ മുബാറക്‌ വ്യക്തമാക്കി

 

Permanent link to this article: http://pravasicorner.com/?p=9990

Copy Protected by Chetan's WP-Copyprotect.