Connect with us

LATEST

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സിനു വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും നല്‍കുന്ന ഇളവുകള്‍ റദ്ദാക്കും

Published

on

 

1

 

കുവൈറ്റ്‌: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും നല്‍കുന്ന ഇളവുകള്‍ ഇല്ലാതാക്കി കുവൈറ്റ്‌ ട്രാഫിക്ക് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. കുടുംബ വിസയിലും വിദ്യാര്‍ഥി വിസയിലും എത്തി തൊഴില്‍‍ വീസയിലേക്ക് മാറിയവരുടെ ലൈസന്‍‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അല്‍ അലി വ്യക്തമാക്കി.

വിദ്യാര്‍ത്ഥി വിസയില്‍ വന്നു ബിരുദം എടുത്തു തൊഴില്‍ വിസയിലേക്ക് മാറിയ വിദ്യാര്‍ത്ഥികളുടെയും കുടുംബ വിസയില്‍ വന്നു തൊഴില്‍ വിസയിലേക്ക് മാറിയ വീട്ടമ്മമാരുടെയും ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം.

ഇത്തരം പ്രത്യേക ആവശ്യങ്ങള്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന് ട്രാഫിക്‌ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കുടുംബ വിസയില്‍ തുടരുന്നവര്‍ക്ക് ലൈസന്‍സ്‌ തുടര്‍ന്നും ഉപയോഗിക്കാം.

പ്രതിമാസം 400 ദിനാര്‍ ശമ്പളവും. യൂനിവേഴ്സിറ്റി ബിരുദവും രാജ്യത്തു രണ്ടു വര്‍ഷം തികഞ്ഞവര്‍ക്കും ആണ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. എന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും,ഡോക്ടര്‍മാര്‍ക്കും,ന്യായാധിപന്മാര്‍ക്കും, അഭിഭാഷകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതില്‍ ഇളവുണ്ട്. ഇവര്‍ക്കൊപ്പം തന്നെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കും, വീട്ടമ്മമാര്‍ക്കും ഇളവ്‌ നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഇല്ലാതാക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പ്പിക്കണമെന്നും ഫതാഫ്‌ അലി അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം വീട്ടമ്മമാര്‍ക്ക് വീണ്ടും ലൈസന്‍സിനു അപേക്ഷിക്കാം.

 

CRIME

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

Published

on

 

നിയമ ലംഘനത്തിന്റെ പേരിൽ സുരേഷ് കല്ലടയുടെ കൊച്ചിയിലെ വൈറ്റിലയിലുള്ള ഓഫീസ് പോലീസ് അടച്ചു പൂട്ടി. അനധികൃതമായി പാർസൽ നീക്കം നടത്തുന്നത് കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.

യാത്രക്കാരെ മർദ്ദിച്ചതിലുള്ള പ്രതിഷേധത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് നടക്കുന്നതുനിടയിൽ ഓഫീസിലേക്ക് വിവിധ പാർസലുകൾ ജീവനക്കാർ കൊണ്ട് വന്നു. എന്നാൽ പ്രതിഷേധക്കാരെ കണ്ടപ്പോൾ ജീവനക്കാർ പാർസലുകൾ തിരിച്ചു കൊണ്ട് പോയി.

ഇതിൽ സംശയം തോന്നിയ യൂത്ത് കോൺഗ്രസ്സുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷ് കല്ലട ഗ്രൂപ്പിന് പാർസൽ സർവീസ് നടത്താൻ അനുമതി ഇല്ലെന്ന് കണ്ടെത്തി.

അനധികൃതമായി ആയിരുന്നു ഇത് വരെ പാർസൽ സർവീസ് നടത്തിയിരുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് അടച്ചു പൂട്ടാൻ മരട് പോലീസ് നിർദ്ദേശം നൽകുകയായിരുന്നു.

Continue Reading

KERALA

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

Published

on

സുരേഷ് കല്ലട ട്രാവൽസിലെ ജീവനക്കാരുടെ ക്രൂര മർദ്ദനം പുറം ലോകത്തെത്തിച്ചത് ജേക്കബ് ഫിലിപ്. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ കല്ലടയുടെ മറ്റ് പല സംഭവങ്ങളെ പോലെ ആരുമറിയാതെ ഈ സംഭവവും മറഞ്ഞേനേ.

ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബു്ക്ക് പോസ്റ്റിലൂടെയും അദ്ദേഹം അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയുമാണ് കല്ലട ട്രാവൽസിലെ ജീവനക്കാരുടെ ക്രൂരത പുറം ലോകം അറിഞ്ഞത്.

ഞായറാഴ്ചയാണ് ജേക്കബ് ഫിലിപ്പ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ നീണ്ട ഒരു കുറിപ്പും വീഡിയോയും ഗൂഗിൾ മാപ്പ് സ്നാപ്പ് ഷോട്ടുകളും പുറം ലോകം കാണുന്നത്. ഈ പോസ്റ്റിൽ ഇദ്ദേഹം സർക്കാർ വകുപ്പുകളെയും പത്രങ്ങളെയും പോലീസ് വകുപ്പുകളെയും മെൻഷൻ ചെയ്തിരുന്നു.

ജേക്കബ് ഫിലിപ്പിന്റെ പ്രൊഫൈലിൽ ഈ വീഡിയോ കണ്ടവർക്ക് കളവല്ല എന്ന് ബോധ്യപ്പെട്ടു. നിസ്സഹായരായ ചെറുപ്പക്കാരെ സംഘബലത്തിന്റെ അടിസ്ഥാനത്തിലും തിണ്ണ മിടുക്കിന്റെ ബലത്തിലും ഗുണ്ടായിസത്തിലൂടെ ബസ്സിൽ മർദ്ദിച്ച് പുറത്തേക്ക് അടിച്ചിറക്കുന്നത് കണ്ടപ്പോൾ വീഡിയോ മലയാളികൾ ഷെയർ ചെയ്തു തുടങ്ങി. പിന്നീട് വീഡിയോ കണ്ട സഹജീവി സ്നേഹമുള്ള ഓരോ മലയാളിയും ഇത് സ്വന്തം പ്രശനം പോലെ ഏറ്റെടുക്കുകയും പ്രതികരിക്കുകയുമായിരുന്നു.

പിന്നീട് സാധാരണക്കാരായ മലയാളികളിൽ നിന്ന് ഇക്കാര്യം കേരളത്തിലെ മുൻ നിര പത്രങ്ങൾ ഏറ്റെടുത്തു. അതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം സുരേഷ് കല്ലട ട്രാവൽസിന്റെ ക്രൂരത വിഷയമായി.

സോഷ്യൽ മീഡിയയിലൂടെയുള്ള അപ്രതീക്ഷിതവും അഭൂതപൂർവ്വവുമായ മലയാളികളുടെ പ്രതികരണത്തിൽ അധികാരികൾ ഉണർന്നു. ഇക്കാര്യം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് ഡി.ജി.പി, ഗതാഗത മന്ത്രി തുടങ്ങി ഇടപെടേണ്ട ആളുകളെല്ലാം മലയാളികളുടെ ധാർമ്മിക രോഷത്തിന്റെ ചൂടിനനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്ത അനുസരിച്ച് കല്ലട ബസ് അധികൃതർ കസ്റ്റഡിയിൽ എടുത്ത് കഴിഞ്ഞു. മാനേജരും മൂന്ന് ജീവനക്കാരും കസ്റ്റഡിയിലാണ്. ഉടമസ്ഥനെ വിളിച്ചു വരുത്താൻ ദക്ഷിണ മേഖല എ.ഡി.ജി.പി.ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി കഴിഞ്ഞു. സുരേഷ് കല്ലടയുടെ പ്രതിനിധികളെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഡി.ജി.പി വിളിച്ചു വരുത്തുന്നു. ഗതാഗത മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് തേടുന്നു. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഉറപ്പ് തരുന്നു.

ജേക്കബ് ഫിലിപ്പിന് നന്ദി പറയാം. ആരോരുമറിയാതെ പോകുമായിരുന്ന ഒരു സംഭവത്തെ പുറം ലോകത്ത് എത്തിച്ചതിന്. നിസ്സഹായരായ കുറച്ച് ചെറുപ്പക്കാർക്ക് നീതി ഉറപ്പ് വരുത്തിയതിന്. അതിനേക്കാൾ ഉപരി പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന അഹംഭാവവുമായി ഇക്കാലമത്രയും യാത്രക്കാരെ ദ്രോഹിച്ച ഒരു ഗുണ്ടാ സംഘത്തെ നിയമത്തിന് മുന്നിലെത്തിച്ചതിന്.

Continue Reading

CRIME

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

Published

on

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ ബലമായി അടപ്പിച്ചു.

എതിർക്കാൻ ശ്രമിച്ച ജീവനക്കാരെ ബുക്കിംഗ് ഓഫീസിൽ നിന്ന് പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയും ഗുണ്ടായിസം അവസാനിപ്പിക്കാതെയും ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു.

സുരേഷ് കല്ലടയുടെ മറ്റു ബുക്കിംഗ് ഓഫീസുകളിലും പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പോലീസ് പരിഗണിക്കുന്നുണ്ട്. അക്രമ സാധ്യതയുള്ള സ്ഥലങ്ങളിൽ കല്ലട ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

Continue Reading
CRIME13 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME17 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA20 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME20 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!