Connect with us

LATEST

സൗദിയിലെ വിദേശ തൊഴിലാളിയുടെ തൊഴില്‍ ജീവിതം സുരക്ഷിതമാക്കാന്‍ ?

Published

on

1

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണ് സൗദി തൊഴില്‍ നിയമം. വെറും 50 പേജില്‍ താഴെ മാത്രം പേജുകളുള്ള ഈ പുസ്തകം അഞ്ചു മിനിട്ട് ചിലവഴിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ഇന്‍റര്‍നെറ്റില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതുമാണ്.

എന്നാല്‍ താന്‍ ജീവിക്കുന്ന നാട്ടിലെ തന്നെ ഏറ്റവുമധികം ബാധിക്കുന്ന ഈ അടിസ്ഥാന നിയമം വായിച്ചിട്ടുള്ളവര്‍ മൊത്തം പ്രവാസികളില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരില്ല എന്നാണു കണക്കുകള്‍ കാണിക്കുന്നത്. പ്രവാസികളുടെ തൊഴില്‍ ജീവിതത്തിലെ കുഴപ്പങ്ങള്‍ക്ക് പ്രധാന കാരണവും ഇത് തന്നെ.

രാജകീയ ഉത്തരവ് പ്രകാരം M/51 നമ്പരായി 2005 സെപ്റ്റംബര്‍ 27 ന് (1426 ശഅബാന്‍ 23) പുറത്തിറക്കിയ തൊഴില്‍ നിയമമാണ് ഇപ്പോള്‍ സൗദി അറേബ്യയില്‍ പ്രാബല്യത്തിലുള്ള തൊഴില്‍ നിയമം. ഈ നിയമത്തില്‍ 16 അധ്യായങ്ങള്‍ ആണുള്ളത്. ഈ അദ്ധ്യായങ്ങളെ പിന്നീട് പല ഉപ വിഭാഗങ്ങളായും വകുപ്പുകളായും തരം തിരിക്കുന്നു. മൊത്തം 245 വകുപ്പുകളാണ് സൗദി തൊഴില്‍ നിയമത്തില്‍ ഉള്ളത്.

245 വകുപ്പുകള്‍ ഉള്ള ഈ പുസ്തകം മുഴുവന്‍ വായിച്ചു പഠിക്കേണ്ടത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമല്ല. എന്നാല്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ചില ഭാഗങ്ങളുണ്ട്. തന്റെ തൊഴില്‍ ജീവിതത്തിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും തൊഴില്‍ ജീവിതം സുരക്ഷിതമാക്കാനും ഒരു പ്രവാസി തൊഴിലാളി സൗദി തൊഴില്‍ നിയമത്തിലെ 1,3,5,6 എന്നീ വെറും നാല് അധ്യായങ്ങള്‍ എങ്കിലും മനസ്സിലാക്കിയേ മതിയാകൂ.

സൗദി തൊഴില്‍ നിയമത്തിലെ ആദ്യത്തെ അദ്ധ്യായം നിര്‍വചനങ്ങളും പൊതു വകുപ്പുകളും ഉള്‍പ്പെടുന്ന അധ്യായമാണ്. വെറും രണ്ടു വകുപ്പുകളെ ഉള്ളൂ എങ്കിലും ഇതില്‍ പ്രവാസി തൊഴിലാളി മനസ്സിലാക്കേണ്ട ചില നിര്‍വ്വചനങ്ങള്‍ ഉണ്ട്.

തോഴില്‍ ബന്ധങ്ങള്‍ എന്ന അഞ്ചാം അദ്ധ്യായം വായിക്കേണ്ടത് കൂടുതല്‍ നിര്‍ബന്ധമാണെന്ന് പറയാം. 50 മുതല്‍ 88  വരെയുള്ള വകുപ്പുകളാണ് ഇതിലുള്ളത്. തൊഴില്‍ കരാറിനെ കുറിച്ചും തൊഴിലാളിയുടെയും തൊഴിലുടമകളുടെയും കടമകളെ കുറിച്ചും അച്ചടക്ക നടപടികളെ കുറിച്ചും തൊഴില്‍ കരാര്‍ റദ്ദാക്കലിനെ സംബന്ധിച്ചും സേവനാനന്തര ആനുകൂല്യാത്തെ കുറിച്ചും ഈ അദ്ധയാത്തില്‍ വിശദീകരിക്കുന്നു.

89 മുതല്‍ 118 വരെയുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ആറാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ തൊഴിലാളിയുടെ ശമ്പളം, ജോലിയുടെ ദൈര്‍ഘ്യം, വിശ്രമ വേളകള്‍, അവധികള്‍ എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നു.

കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ജോലിയോട് ബന്ധപ്പെട്ട

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അസുഖങ്ങള്‍, അപകടങ്ങള്‍, പരിക്കുകള്‍ എന്നിവയെ സംബധിച്ചുള്ള വകുപ്പുകള്‍ ഉള്‍പ്പെടുന്ന അദ്ധ്യായം 8 വായിച്ചു മനസ്സിലാക്കാം. തൊഴില്‍ തര്‍ക്കങ്ങളെ കുറിച്ചുള്ള നീതിന്യായ സംവിധാനങ്ങളെ പറ്റിയും നടപടികളെ പറ്റിയും വിശദീകരിക്കുന്ന അദ്ധ്യായം 14 വായിക്കുന്നതും നല്ലതാണ്.  വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകളെ കുറിച്ച് വിവരിക്കുന്ന അദ്ധ്യായം 15 വായിക്കുന്നത് തൊഴില്‍ രംഗത്ത്‌ കൂടുതല്‍ ജാഗരൂകരാകാന്‍ ഒരു തൊഴിലാളിയെ സഹായിക്കും.

(സൗദി തൊഴില്‍ നിയമം വായിക്കുന്നതിനു ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക: https://pravasicorner.com/?page_id=3345 )

 

LATEST

സൗദിയിലെ സൂപ്പർ മാർക്കറ്റിലെ കാക്കകളുടെ വീഡിയോയുടെ സത്യമെന്ത്?

Published

on

മഹാമാരി ലോകത്ത് പടരുമ്പോഴും ജനങ്ങളെ പരിഭ്രാന്തരാക്കാൻ വ്യാജ വാർത്തകളുമായി ചിലർ സാമൂഹിക മാധ്യമങ്ങളിൽ സജീവം. സൗദി അറേബ്യയിൽ എന്ന വ്യാജേനയുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ വൈറലായത്.

എണ്ണിയാൽ ഒടുങ്ങാത്ത കാക്കകൾ ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ നിലയുറപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആയിരക്കണക്കിന് കാക്കകൾ പിന്നെയും പറന്നടുക്കുന്നു. ഇവയെല്ലാം ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലും തറയിലുമായി ഉറക്കെ ശബ്ദം ഉണ്ടാക്കി കരയുന്നു. ആളുകളുടെ സാന്നിധ്യം ഇവയെ ഭയപ്പെടുത്തുന്നില്ല. ആളുകളെ സൂപ്പർ മാർക്കറ്റിൽ നിന്നും പുറത്ത് ഇറങ്ങാനായി അനുവദിക്കാതെ കാക്കകൾ കൂട്ടം കൂടുന്നു എന്നതായിരുന്നു പോസ്റ്റിലെ വാക്കുകൾ.

ലോകാവസാനത്തിന്റെ ആരംഭം എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകാവസാന സമയത്ത് മൃഗങ്ങളും പക്ഷികളും വളരെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കരയും എന്ന ചില ആളുകളുടെ വിശ്വാസം മുതലെടുക്കാൻ വേണ്ടിയാണ് ഈ പ്രതിസന്ധി സമയത്ത് ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഇത് നിരവധി ആളുകൾ പങ്കു വെക്കുകയും പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു.

പക്ഷെ ഈ വാർത്തക്ക് അധികം ആയുസ്സുണ്ടായില്ല. ഓൺലൈനിലൂടെ തന്നെ ചിലർ ഈ വാർത്തയെ പൊളിച്ചടുക്കി. പല ഓൺലൈൻ മാധ്യമങ്ങളും ഈ വീഡിയോയുടെ പരമാർത്ഥം വളരെ പെട്ടെന്ന് തന്നെ പുറത്ത് കൊണ്ട് വന്നു.

യഥാർത്ഥത്തിൽ ഈ വീഡിയോക്ക് ആസ്പദമായ സംഭവം നടന്നത് 2018 ൽ ടെക്‌സാസിൽ വെച്ചായിരുന്നു. ടെക്‌സാസിലെ വാൾമാർട്ടിന് മുന്നിൽ നിന്നാണ് ഇത് ആരോ മൊബൈൽ ഫോണിൽ പകർത്തിയത്. അത് പിന്നീട് സൗദി അറേബ്യയിൽ നടന്ന സംഭവം എന്ന തലക്കെട്ടോടെ മറ്റാളുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

യൂട്യൂബിൽ തിരയുകയാണെങ്കിൽ ഇത് പോലെ സമാനമായ ഒരുപാട് വിഡിയോകൾ ടെക്‌സാസിൽ നിന്നും ഹൂസ്റ്റണിൽ നിന്നും പകർത്തി പോസ്റ്റ് ചെയ്തിരുന്നതായി കാണാൻ കഴിയും എന്ന് പലരും ഈ പോസ്റ്റുകളിൽ കമന്റു ചെയ്യുന്നു.

(വ്യാജ വിഡിയോ ആയതിനാൽ അത് പ്രചരിപ്പിക്കുന്നത് സൗദി അറേബ്യയിൽ കുറ്റകരം ആയതിനാൽ വീഡിയോ പോസ്റ്റ് ചെയ്യുകയോ ലിങ്ക് നൽകുകയോ ചെയ്യാൻ സാധിക്കില്ല).

Continue Reading

LATEST

വർഷങ്ങൾക്ക് ശേഷം യാഥാർഥ്യത്തിലേക്ക്.

Published

on

സൗദി പണ്ഡിതനായ ഷൈക്ക് അഹമ്മദ് അൽ ഖുദൈറിന്റെ ഒരു ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ സൗദി ജനതക്ക് ചർച്ച വിഷയമായിരിക്കുന്നത്. അചിന്തനീയവും അസംഭാവ്യവും എന്ന് ഒരിക്കൽ ലോകമാനമുള്ള വിശ്വാസികൾ വിശ്വസിച്ചിരുന്ന ഒന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം സംഭവിച്ചതാണ് വൈറൽ ട്വീറ്റിലെ വിഷയം.

മക്കയിലെ ഹറമിലെ കഅബക്ക് ചുറ്റും ഒരു മനുഷ്യൻ തനിച്ച് പ്രദക്ഷിണം (ത്വവാഫ്) ചെയ്യാൻ സാധിക്കുന്ന ഒരു ദിവസം ആഗതമാകുമെന്ന സ്വപ്ന വ്യാഖ്യാനം നടന്നിട്ട് ഇരുപത് വർഷത്തിന് ശേഷമാണ് അത് സംഭവിക്കുന്നത് എന്ന് ഷൈക്ക് അഹമ്മദ് അൽ ഖുദൈർ ട്വീറ്റ് ചെയ്യുന്നു.

ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ട്വീറ്റിന് ആധാരമായ സംഭവം നടക്കുന്നത്. അന്ന് ഹജ്ജ് സമയത്ത് ഒരു സൗദി പൗരൻ ഒരു അസാധാരണ സ്വപ്നം കാണുകയുണ്ടായി. മിനായിലെ മസ്ജിദുൽ ഖൈഫിലെ മയക്കത്തിനിടയിൽ ആയിരുന്നു സ്വപ്നം. സ്വപ്നം വ്യക്തമാവാതിരുന്നതിനാൽ സ്വപ്നത്തിന്റെ വ്യാഖ്യാനം മനസ്സിലാക്കുന്നതിനായി പണ്ഡിതനായ സ്വപ്ന വ്യാഖ്യാതാവിന്റെ അടുക്കലെത്തി അന്വേഷിച്ചു.

താങ്കൾ ഒരു ദിവസം ഏകനായി കഅബക്ക് ചുറ്റും ത്വവാഫ് ചെയ്യും എന്നാണ് ആ സ്വപ്നത്തിന്റെ അർത്ഥം
എന്നായിരുന്നു ആ വ്യാഖ്യാതാവ് വ്യാഖ്യാനിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടായാലും ഒരിക്കൽ അത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നത്തെ ആ സാഹചര്യത്തിലും മുൻ വർഷങ്ങളിലും ഭാവിയിലും മതാഫ് വിജനമാവുക എന്നതും ഒരു വ്യക്തി ഏകനായി പ്രദക്ഷിണം ചെയ്യുക എന്നതും സംഭവിക്കുമെന്ന ഒരു ചിന്ത പോലും ഒരാളുടെയും ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും കടന്നു വരാത്ത കാര്യമായതിനാൽ ആ വ്യാഖ്യാനം അയാൾ ചെറുചിരിയോടെ തള്ളിക്കളയുകയായിരുന്നു.

എന്നാൽ ഈ റമദാൻ മാസത്തിൽ ആ വ്യാഖ്യാനം സത്യമാവുകയായിരുന്നു. രോഗ വ്യാപനം തടയുന്നതിനായി സൗദി അധികൃതർ ഘട്ടം ഘട്ടമായി ഹറമിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കുകയായിരുന്നു. ആദ്യം വിദേശ ഉംറയും പിന്നീട് ആഭ്യന്തര ഉംറയും വിലക്കി. പിന്നീട് തവാഫും വിലക്കി. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനവും നിഷേധിച്ചു. ഇപ്പോൾ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മാത്രമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

ഇരുപത് വർഷം മുൻപ് കണ്ട സ്വപ്ന വ്യാഖ്യാനം യാഥാർഥ്യം ആകുന്നുവെന്ന തിരിച്ചറിവിൽ ആ സൗദി പൗരൻ അനുവാദത്തിനായി അധികൃതരെ സമീപിക്കുകയായിരുന്നു. അധികൃതർ നൽകിയ പ്രത്യേക അനുവാദത്തോടു കൂടി അദ്ദേഹം ഏകനായി ത്വവാഫ് പൂർത്തിയാക്കികയും ചെയ്തു.

വിശ്വാസികൾക്കിടയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി എന്നാണ് ഈ സൗദി പൗരനെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

Continue Reading

LATEST

സൗദിയിൽ സാപ്റ്റ്‌കോ സർവീസ് പുനരാരംഭിക്കുന്നു.

Published

on

സൗദിയിലെ നിലവിലെ പ്രതിസന്ധി മൂലം നിർത്തി വെച്ചിരുന്ന സാപ്റ്റ്‌കോ ബസ് സർവീസുകൾ ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നു. സാപ്റ്റ്‌കോയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്.

മെയ് 31 ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന സർവീസുകളിലേക്ക് മെയ് 28 വ്യാഴാഴ്ച്ച മുതൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സാപ്റ്റ്‌കോ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുഗതാഗതം നിരോധിച്ച തീരുമാനം വന്നതോടെയാണ് മാർച്ച് അവസാനത്തോടെ സാപ്റ്റ്‌കോ സർവീസുകൾ നിർത്തി വെച്ചത്.

ഘട്ടം ഘട്ടമായി സൗദിയിലെ നിയന്ത്രണങ്ങളും നിബന്ധനകളും നീക്കുമെന്നും ജൂൺ 21ഓടെ രാജ്യം പൂർവ്വസ്ഥിതിയിലാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. മേയ് 28 മുതല്‍ 30 വരെയും മേയ് 31 മുതല്‍ ജൂണ്‍ 20 വരെയും രണ്ടു ഘട്ടങ്ങളായാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മേയ് 31 മുതല്‍ ജൂണ്‍ 20 വരെ രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ യാത്ര അനുവദിക്കും. എന്നാൽ മക്കയെ ഈ ഘട്ടത്തിലും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടില്ല. മക്കയിലെ വിലക്ക് തുടരും.

മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും. ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജീവനക്കാര്‍ക്ക് ജോലിക്കെത്താം. ആരോഗ്യ മന്ത്രാലയവും മാനവശേഷി മന്ത്രാലയവും ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ പാലിക്കണം. നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും തൊഴിലുടമകൾക്കും പിഴ ശിക്ഷയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണ്ണമായും നീക്കി. വ്യോമയാന അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും മുൻകരുതലും പാലിച്ചു കൊണ്ടായിരിക്കും ആഭ്യന്ത വിമാന സര്‍വീസുകള്‍ ആരംഭിക്കുക.

റെസ്‌റ്റോറന്റുകളിലും കഫേകളിലും ഭക്ഷണ, പാനീയ വിതരണം അനുവദിക്കും. എന്നാൽ ഈ ഘട്ടത്തിലും സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സനിമാ ശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല.

എല്ലാ സമയത്തും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കും. അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങുകളും അനുവദിക്കില്ല.

ജൂണ്‍ 21 മുതല്‍ സൗദി അറേബ്യ സാധാരണ നിലയിലിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ അപ്പോഴും മക്കയിലെ നിയന്ത്രണങ്ങൾ തുടരും. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കും.

Continue Reading
LATEST4 hours ago

സൗദിയിലെ സൂപ്പർ മാർക്കറ്റിലെ കാക്കകളുടെ വീഡിയോയുടെ സത്യമെന്ത്?

LATEST12 hours ago

വർഷങ്ങൾക്ക് ശേഷം യാഥാർഥ്യത്തിലേക്ക്.

LATEST2 days ago

സൗദിയിൽ സാപ്റ്റ്‌കോ സർവീസ് പുനരാരംഭിക്കുന്നു.

LATEST3 days ago

സ്വദേശിയുടെ ഇതു പോലൊരു പ്രതികരണം സൗദിയിൽ അപൂർവ്വം.

LATEST3 days ago

ഈ വിവാഹം സൗദിയിൽ ചരിത്രമായി.

LATEST4 days ago

സൗദിയിൽ വ്യാഴം മുതൽ കൂടുതൽ ഇളവുകൾ. ജൂൺ 21 മുതൽ രാജ്യം സാധാരണ നിലയിലാകും.

LATEST4 days ago

ഒരു പ്രവാസിക്കും ഇത് പോലൊരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കട്ടെ.

LATEST4 days ago

പുതിയ തന്ത്രങ്ങളും നയങ്ങളും വ്യാഴാഴ്ച മുതലെന്ന് സൗദി ആരോഗ്യ മന്ത്രി.

LATEST4 days ago

സാമ്പത്തികമായി കഴിവില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് നൽകുമെന്ന് കോടതിയിൽ സർക്കാർ ഉറപ്പ്.

LATEST4 days ago

സൗദിയിൽ ഒരു മണിക്കൂർ നടക്കാം, വ്യായാമത്തിനായി.

LATEST6 days ago

എന്താണ് നാട്ടുകാരിൽ ചിലർ പ്രവാസികളോട് ഇങ്ങിനെ പെരുമാറുന്നത്?

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

LATEST6 days ago

രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൽമാൻ രാജാവിന്റെ പെരുന്നാൾ ആശംസകൾ

LATEST6 days ago

ഇത് പ്രവാസ ലോകത്തെ മനുഷ്യ സ്നേഹത്തിന്റെ പുതിയൊരധ്യായം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST2 weeks ago

ചില പ്രവാസി മലയാളികൾ അങ്ങിനെയാണ്. അത്ഭുതപ്പെടുത്തും.

LATEST2 weeks ago

വിശുദ്ധ റമദാനിൽ സൗദി യുവാവിന്റെ അവിശ്വസനീയമായ രക്ഷപ്പെടൽ.

LATEST2 weeks ago

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്. ഇപ്പോൾ ശ്രദ്ധിച്ചാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടാം.

LATEST1 week ago

നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന സൗദി പ്രവാസികൾ പിഴ ഒഴിവാക്കാൻ ഇക്കാര്യം ശ്രദ്ധിക്കുക.

LATEST3 weeks ago

കോവിഡിന് മുൻപുള്ള കാലത്തേക്ക് ഇനി സൗദി അറേബ്യ പെട്ടെന്ന് തിരിച്ചു പോകില്ല. നിയന്ത്രണങ്ങൾ അനിവാര്യം.

LATEST1 week ago

സൗദി പ്രവാസികൾ ഈ നിയമങ്ങൾ കർശനമായി അനുസരിക്കുക.

LATEST1 week ago

ഇടപാടുകാരെ അത്ഭുതപ്പെടുത്തി സൗദി ബിസിനസുകാരൻ.

LATEST1 week ago

ഒരു രാജ്യവും ഇതുവരെ ഇവരോട് ഇത് പോലെ പ്രതികരിച്ചിട്ടില്ല. സൗദി നിലപാടിന് ബഹുമാനം.

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

KERALA4 weeks ago

ഇങ്ങിനെയുള്ള മക്കൾ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തോൽക്കാനാണ് ?

LATEST1 week ago

ഇനിയും അറിയാത്ത സൗദി പ്രവാസികൾ നിർബന്ധമായും ഉടനെ അറിയണം ഇക്കാര്യം.

KERALA3 weeks ago

സ്നേഹത്തിന് മുന്നിൽ ഭാഷക്കും മതത്തിനും അതിരിടാതെ ഒരു മലയാളി കുടുംബം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST4 weeks ago

സർവീസുകൾ പേരിന് മാത്രം. സൗദിയിൽ നിന്നും അവസരം ലഭിക്കുന്നവർ കുറച്ചു മാത്രം.

LATEST2 weeks ago

അവിശ്വസനീയ അവസരത്തിലൂടെ സൗദിയിൽ നിന്നും ഗർഭിണിയായ മലയാളി യുവതി നാട്ടിലെത്തി.

Trending

error: Content is protected !!