Connect with us

LATEST

ഞാനറിഞ്ഞില്ല, അത് ലോക പ്രശസ്തനായ ജെഫ്‌ ആണെന്ന്…… ഒരു പ്രവാസിയുടെ അനുഭവം

Published

on

j

അമേരിക്കയില്‍ (1994)ലോക കപ്പ്‌ ഫുട്ബോള്‍ ആരംഭിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ സൗദി അറബ്യയിലെ ചെറുഗ്രാമമായ നാരിയയില്‍ ചില ആവശ്യങ്ങള്‍ക്കായി പോയി തിരിച്ചു വന്നത് ബസ്സില്‍ ആയിരുന്നു അന്ന് കാര്‍ ഇല്ലാത്തതു കാരണം ദീര്‍ഘ യാത്രക്കു ബസ്സ്‌ ആയിരുന്നു ആശ്രയം. ജോര്‍ദാനില്‍ നിന്നും അഫര്‍ അല്‍ ബാതിന്‍ വഴി നരിയയില്‍ എത്തിയതാണ് ബസ്സ്‌. 12 മണിയോടുകൂടി ദമ്മാമില്‍ എത്തണമെന്ന ലക്ഷ്യത്തോടു കൂടി ഞാന്‍ ബസ്സില്‍ കയറി.

രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്നോര്‍ത്ത് ഒരു ദിനപത്രവും കയ്യില്‍ കരുതിയിരുന്നു. ബസ്സില്‍ അത്ര തിരക്കില്ലെങ്കിലും 18നും 25നും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറെ കോളേജ് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. എന്‍റെ എതിര്‍ സീറ്റില്‍ മുടിയെല്ലാം നീട്ടി വളര്‍ത്തിയ ഒരു മദ്ധ്യവയസ്കന്‍, ഒരു സായിപ്പ്, ഒരുപാട് ദൂരയാത്ര ചെയ്തതിന്‍റെ ക്ഷീണം അദ്ദേഹത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നു. പത്രം വായിച്ചും, ഇടക്ക് നോക്കെത്താ മരുഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണും നട്ടും ഞാനിരുന്നു.

ബസ്സ്‌ ഏതാണ്ട് ദമ്മാമില്‍ എത്താറായപ്പോള്‍ പിന്‍ സീറ്റില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥികള്‍
മുന്‍വശത്തേക്ക് വന്നു എന്‍റെ എതിര്‍വശത്തിരുന്ന സായിപ്പുമായി കുശലം പറയാന്‍ തുടങ്ങി. അവര്‍ പറഞ്ഞത്‌ എന്ത് എന്നറിയാതെ തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി സായിപ്പ് പറഞ്ഞു “Can you please interpret what they are talking about”??? (ഇവര്‍ എന്താ പറയുന്നത് എന്നു എനിക്ക് പരിഭാഷ പെടുത്തി തരാമോ) ഞാന്‍ ആ യുവാക്കളോട് ചോദിച്ചു നിങ്ങള്‍ക്ക് എന്താണ് അറിയാനുള്ളത്. അവര്‍ പറഞ്ഞു.

“ഞങ്ങള്‍ക്ക് വേള്‍ഡ് കപ്പ്‌ കാണാന്‍ അമേരിക്കയില്‍ പോവണം എങ്ങിനെ വിസ ലഭ്യമാക്കാം”

സായിപ്പ് നീരഷത്തോടെ എന്നോടു പറഞ്ഞു ഇതെന്‍റെ പണിയല്ല, അവരോടു പറയു എംബസ്സിയുമായി ബന്ധപെടാന്‍. സായിപ്പില്‍ നിന്നും അനുകൂല പ്രതികരണം കിട്ടാതെ വന്നപ്പോള്‍ അവര്‍ അവരുടെ സീറ്റില്‍ തന്നെ പോയി ഇരുന്നു.

ബസ്സ്‌ ദമ്മാമില്‍ എത്തിയപ്പോള്‍ ആ സായിപ്പ് എന്നോട് ചോദിച്ചു നിനക്ക് എന്നെ സഹായിക്കാമോ? അയാള്‍ ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാന്‍ തലയാട്ടികൊണ്ട് ചോദിച്ചു ‘നിങ്ങള്‍ക്ക്‌ എന്ത് സഹായാമാണ് വേണ്ടത്?’

സായിപ്പ് എന്നോട് പറഞ്ഞു. ഞാന്‍ ഇന്ന് രാത്രി വരെ ദമ്മാമില്‍ ഉണ്ടാവും എനിക്ക് ഭാഷ അറിയില്ല, കുറച്ചു ഡോളര്‍ മാറ്റി റിയാല്‍ ആക്കണം. പിന്നെ ടൌണില്‍ ഒക്കെ ഒന്നു കറങ്ങണം.ഞാന്‍ മനസ്സല്ലാ മനസ്സോടെ എന്‍റെ അടുത്ത ബന്ധു ഫൈസലിന്‍റെ വീട്ടിലേക്കായിരുന്നു സായിപ്പുമായി പോയത്.

ഫൈസലിനെ പരിചയപെടുത്തിയപ്പോള്‍ സായിപ്പ് പറഞ്ഞു “ഞാന്‍ ജെഫ്ഫ് ഗ്രീന്‍വാള്‍ട് (I’m Jeff Greenwald, an author) ഒരു എഴുത്തുകാരന്‍” ഫൈസല്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ”വല്ല പൈങ്കിളിയുംമായിരിക്കും” 

ഭക്ഷണത്തിന് ശേഷം 4മണിക്കു ഫൈസലിന്‍റെ ഡ്യൂട്ടി ആരംഭിക്കയും, ഞാന്‍ സായിപ്പുമായി ദാമ്മമിലേക്ക് (sieko) നടന്നു, ഞങ്ങളുടെ നടത്തത്തിനിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ എന്നോടു പങ്കുവെക്കുകയും ഞാന്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ഒരു പുസ്തകത്തിന്‍റെ പണിപുരയില്‍ ആണെന്നും, ഇവിടെ നിന്നും ഇന്നു വൈകീട്ട് കപ്പലില്‍ ദുബായിലേക്ക് അവിടെ നിന്നും കറാച്ചി വഴി കട്ട്മാണ്ട് വരെ പോവുമെന്നും പറഞ്ഞു.

ജമാല്‍

ജമാല്‍ സി. മുഹമ്മദ്‌

നമസ്ക്കാര സമയമായതു കൊണ്ട് ഞങ്ങള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു ഒരു പേപ്പറും പേനയും എടുത്തു എന്തോ സായിപ്പ് കുത്തികുറിക്കുന്നുണ്ടായിരുന്നു.എന്തെക്കയോ സംശയങ്ങള്‍ക്ക് ദുരികരിക്കാന്‍ എന്ന പോലെ എന്നോട് ചോദിച്ചു. സ്ത്രികളുടെ മുഖാവരണത്തെ പറ്റിയും, സ്ത്രീ സമത്യത്തെ പറ്റിയും,ഇവിടെത്തെ വധശിക്ഷ നടപ്പാക്കുന്ന രീതിയെയും പറ്റിയും. എന്‍റെ മറുപടി സംതൃപ്തിയാവാതെ അതിനെ നിശിതമായി വിമര്‍ശിക്കുക്കയും ചെയ്തു. 

സമയം പോയതറിഞ്ഞില്ല.സായിപ്പ് പറഞ്ഞു ഉടനെ പുറപ്പെടണം, ഫൈസലിന്‍റെ അടുത്തു പോയി ബാഗ്‌ എടുക്കണം.. ഞങ്ങള്‍ നടന്നു….

സായിപ്പിന്‍റെ കൈയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നു എന്റെയും ഫൈസലിന്‍റെയും കൂടെ ചേര്‍ന്നു നിന്ന് ചിത്രങ്ങള്‍ എടുത്തു. ഒരു തുണ്ട് കടലാസില്‍ ഞങ്ങളുടെ വിലാസവും, സായിപ്പിന്‍റെ വിലാസവും എഴുതി ഞങ്ങളോട് പറഞ്ഞു അമേരിക്കയില്‍ തിരിച്ചെത്തിയ ഉടനെ നിങ്ങള്‍ക്ക് ഫോട്ടോ അയച്ചു തരാമെന്ന്. 

ഒരു ടാക്സി വിളിച്ചു കൊടുത്തു.. ഞങ്ങള്‍ ചെയ്തു കൊടുത്തതിനെല്ലാം നന്ദി രേഖപെടുത്തി കൊണ്ട് കൈ വീശി സായിപ്പ് യാത്രയായി.

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ പേര് (Jeff Greenwald) ഇടയ്ക്കിടെ എന്‍റെ മനസ്സിനെ ഓര്‍മ്മപെടുത്തി കൊണ്ടേയിരുന്നു. 

ഈയിടെ എന്‍റെ അയല്‍വാസി ബഷീക്കയുടെ മക്കള്‍ പഠനത്തെ പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു. മഹറിന്‍, സാനയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു, ‘നീ ആ Jeff Greenwald ന്‍റെ പഠിച്ചോ?’.

ജെഫ്‌ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു,’ജമാലാപ്പ ഞങ്ങള്‍ക്ക് പഠിക്കാനുണ്ട് അദ്ദേഹം എഴുതിയ കൃതികള്‍’.

പിന്നീട് വിക്കിപീഡിയയിലും ഗൂഗിള്‍ സെര്‍ച്ചിലും പരിശോധിച്ചപ്പോയാണ് മനസ്സിലായത്‌ വന്നു പോയത് ഒരു പൈങ്കിളി എഴുത്തുകാരന്‍ അല്ല മഹാനായ ഒരു എഴുത്തുകാരന്‍ തന്നെ ആയിരുന്നുവെന്നു. ആ ഞെട്ടലില്‍ നിന്നും വിമുക്തനാവാതെ ഇപ്പോഴും ഞാന്‍…..

 ജമാല്‍ സി. മുഹമ്മദ്‌ 

ദമ്മാം, സൗദി അറേബ്യ  (0580 908697)

 

LATEST

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

Published

on

വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ മാത്രം നിപുണരല്ല ഇന്ത്യയിലെ ബഹുഭൂരക്ഷം എഞ്ചിനീയർമാരുമെന്ന് ആസ്പിരിങ് മൈൻഡ്‌സിന്റെ വാർഷിക തൊഴിൽ ക്ഷമതാ സർവേയുടെ കണ്ടെത്തൽ. ഇന്ത്യൻ എൻജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ താഴ്ന്ന നിലവാരമാണ് സർവേയിൽ പ്രതിഫലിക്കുന്നത്.

ഇന്ത്യയിലെ എൺപതു ശതമാനം എൻജിനീയർമാരും യോഗ്യരല്ല. ടെക് പ്രൊഫഷന്റെ അടിസ്ഥാനങ്ങളിൽ ഒന്നായ മികച്ച കോഡിങ് സ്കിൽ ഉള്ളത് വെറും അഞ്ചു ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വെറും രണ്ടര ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ് കൃത്യമായ നൈപുണ്യമുള്ളത്. ഡാറ്റ സയൻസ്, മെഷീൻ ലേണിങ് എന്നിവയിലും ഇന്ത്യൻ എൻജിനീയർമാർ വിദഗ്ധരല്ല. വെറും നാലര ശതമാനം എൻജിനീയർമാർ മാത്രമാണ് ഇതിൽ വിദഗ്ദർ.

വയർലസ് ടെക്‌നോളജിക്ക് യോഗ്യരായവർ വെറും അഞ്ചു ശതമാനം മാത്രമാണെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.

കൃത്യമായ കോഡിങ് നൈപുണ്യം ഉള്ളവർ അമേരിക്കയിൽ പത്തൊൻപത് ശതമാനമാണ്. അതെ സമയം ചൈനയിൽ വെറും രണ്ടു ശതമാനം പേർക്ക് മാത്രമാണ് കൃത്യമായ കോഡിങ് അറിയുന്നത്.

Continue Reading

CRIME

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

Published

on

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ തേൻ ശേഖരം പോലീസ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരനായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

ഫെവിക്കോളും പഞ്ചസാരയും രാസ വസ്തുക്കളും ഉപയോഗിച്ചായിരുന്നു തേൻ നിർമ്മാണം. ഓട്ടുപാറയിലെ ഒരു സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തായിരുന്നു സംഘം തേൻ നിർമ്മാണം നടത്തിയിരുന്നത്.

ലിറ്ററിന് അഞ്ഞൂറ് രൂപ വരെയായിരുന്നു സംഘം ഈടാക്കിയിരുന്നത്. ശുദ്ധ തേനാണെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ തേനീച്ചകൾ അടങ്ങിയ തേൻ അട ബക്കറ്റിൽ വെച്ച് വ്യാജ തേൻ അതിലേക്കൊഴിച്ചു കൂടെ കൊണ്ട് നടക്കും. ആവശ്യക്കാരുടെ മുന്നിൽ വെച്ച് തേൻ അട പിഴിഞ്ഞ് വ്യാജ തേൻ നൽകും. ബൈക്കിൽ ചുററി നടന്നായിരുന്നു വിൽപ്പന.

യുവാക്കൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് അഞ്ചു ലിറ്ററിന്റെ ഫെവിക്കോൾ ടിന്നും ഇരുപത്തി അഞ്ചു കിലോയോളം പഞ്ചസാരയും പോലീസ് കണ്ടെടുത്തു. ഓടിപോയവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. വ്യാജ തേൻ വിൽക്കാനായി ഉപയോഗിച്ചിരുന്ന രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Continue Reading

KERALA

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

Published

on

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ കൊടും വെയിലത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻ ആർ.ടി.ഓ റദ്ദാക്കി. പാലക്കാട്-നെന്മാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറുടെ ലൈസന്‍സാണ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയതിന്റെ പേരില്‍ റദ്ദാക്കിയത്.

ശനിയാഴ്ച നെന്മാറ ബസ്സ്റ്റാന്‍ഡില്‍ 12.55-ഓടെയായിരുന്നു സംഭവം. KL 49 A 8559 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബസ് പുറപ്പെടുന്നത് വരെ കുട്ടികളെ അകത്തു കയറാൻ അനുവദിക്കാതെ പുറത്തു നിർത്തുകയായിരുന്നു. ഇത് കണ്ട ഒരു യാത്രക്കാരൻ ഫോട്ടോയെടുത്ത് ഈ കാഴ്ച അധികൃതരിലേക്ക് എത്തുംവരെ പ്രചരിപ്പിക്കണമെന്ന അപേക്ഷയോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

പോസ്റ്റ് കൂടുതൽ ആളുകൾ ഷെയർ ചെയ്ത് വൈറലായി. ഫോട്ടോയും കുറിപ്പും ശ്രദ്ധയിൽ പെട്ട എയർ.ടി.ഓ ഓഫീസ് ജീവനക്കാർ വിഷയം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി. ശിവകുമാറിന്റെ ശ്രദ്ധയിൽ പെടുത്തി.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് കണ്ടെത്തി.
മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സജീവ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍പിള്ള, ഹരികൃഷ്ണന്‍, എന്‍.ആര്‍. മനു എന്നിവരാണ് പരിശോധന നടത്തിയത്.

വാഹനം പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് ജീവനക്കാർ കുട്ടികളെ കയറാൻ അനുവദിച്ചിരുന്നുള്ളൂ എന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. തുടര്‍ന്ന് പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യബസ്സിലെ കണ്ടക്ടറുടെ ലൈസന്‍സ് കണ്ടുകെട്ടുകയായിരുന്നു.

Continue Reading
MIDDLE EAST12 mins ago

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

MIDDLE EAST5 hours ago

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

LATEST6 hours ago

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

KERALA6 hours ago

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

CRIME7 hours ago

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

CRIME7 hours ago

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

INDIA1 day ago

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

MIDDLE EAST1 day ago

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

INDIA1 day ago

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

KERALA1 day ago

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

HEALTH1 day ago

സൂര്യാഘാതം: അതീവ ജാഗ്രത ആവശ്യം

KERALA1 day ago

ഒന്ന് ശ്രദ്ധിക്കൂ, ഈ ചെറുപ്പക്കാരന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്

KERALA1 day ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA1 day ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

HEALTH2 days ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

LATEST4 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST4 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

LATEST4 weeks ago

ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യന്‍ വ്യോമാക്രമണം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ

UAE4 weeks ago

18 കോടി മുസ്ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്..

CRIME4 weeks ago

കാശ്മീരി കവിത ഫേസ് ബുക്കിലിട്ട യുവാവ് അറസ്റ്റില്‍

Trending

Copyright © 2019 Pravasi Corner.

error: Content is protected !!