Connect with us

SAUDI LABOUR LAW

സ്വയം തിരിച്ചു പോകാന്‍ തീരുമാനിച്ചാല്‍ ചിലവുകള്‍ സ്വയം വഹിക്കേണ്ടി വരും…..

Published

on

സൗദി അറേബ്യയിലേക്ക്  തൊഴില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ അതിനെ അംഗീകരിക്കേണ്ടത് തൊഴിലാളിയുടെയും തൊഴിലുടമയുടെയും ബാധ്യതയും കടമയും ആണ്. എന്നാല്‍ തൊഴില്‍ കരാര്‍ ഒപ്പിട്ട ശേഷം ന്യായയുക്തമാല്ലാത്ത എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഒരു തൊഴിലാളി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ തിരിച്ചു പോവേണ്ട ചിലവുകള്‍ പ്രസ്തുത തൊഴിലാളി തന്നെ വഹിക്കേണ്ടി വരും

Click to comment

You must be logged in to post a comment Login

Leave a Reply

MIDDLE EAST

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

Published

on

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്റർ അക്കൗണ്ടിലൂടെ സംശയങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയെന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒൻപത് ജോലിക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. ഇത്തരം സ്ഥാപനങ്ങളിൽ നാല് വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കും.

സ്വദേശിയായ ഉടമ ഈ സ്ഥാപനത്തിൽ തന്നെയുള്ള ജോലിക്കാരനായിരിക്കണം. അതായത് ഗോസി (ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്) രജിസ്റ്റർ പ്രകാരം സ്ഥാപന ഉടമയായ സ്വദേശി ഈ സ്ഥാപനത്തിൽ തന്നെ ജോലിയെടുക്കണം.

Continue Reading

LATEST

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 2

Published

on

സൗദി അറേബ്യയില്‍ എത്തിയതിനു ശേഷം നിങ്ങള്‍ക്ക് നിയമപരമായ നടപടി ക്രമങ്ങള്‍ക്ക്‌ ശേഷം ഇഖാമ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് നിങ്ങളെ സംബന്ധിച്ച ഏറ്റവും ആധികാരികമായ രേഖ ഇഖാമായാണ്. തൊഴില്‍ കരാര്‍ നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട രേഖയാണെങ്കില്‍ ഖാമ നിങ്ങളുടെ രാജ്യത്തെ താമാസത്തെ സംബന്ധിച്ചുള്ള ആധികാരികമായ രേഖയാണ്. ഇഖാമ നമ്പര്‍ രാജ്യത്തെ എല്ലാ അധികൃത വിഭാഗങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പെട്ടെന്ന് തന്നെ നിങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ തന്നെ കണ്ടു പിടിക്കാന്‍ സാധിക്കും.

അത് പോലെ തന്നെ അനധികൃത താമസക്കാരന്‍ അല്ലെന്നു പ്രാഥമികമായി തെളിയിക്കാനുള്ള ആധികാരിക രേഖയാണ് ഇഖാമ. അതിനാലാണ് ഒരു വിദേശ തൊഴിലാളി തന്റെ താമസ സ്ഥലത്തിന് പുറത്തേക്കു ഇറങ്ങുന്ന വേളയില്‍ തന്റെ ഇഖാമ നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജവാസാത്ത് പോലുള്ള അധികൃത നിങ്ങളെ പരിശോധിക്കുന്ന സമയത്ത് ഇഖാമ കയ്യില്‍ കരുതിയിട്ടില്ല അല്ലെങ്കില്‍ താമസ സ്ഥലത്ത് വെച്ചിരിക്കുകയാണ് എന്ന വാദങ്ങള്‍ അവര്‍ ചെവിക്കൊള്ളാറില്ല. ഇഖാമ കൈവശം കരുതാത്തവരെ കസ്റ്റഡിയില്‍ എടുക്കാം. അത് പോലെ തന്നെ പിഴയും ഈടാക്കും. അതിനാല്‍ താമസ സ്ഥലത്ത് നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം ഇഖാമ കയ്യില്‍ കരുതുക.

ചില അവസരങ്ങളില്‍ നിങ്ങളുടെ ഇഖാമ പുതുക്കാന്‍ വേണ്ടി നല്‍കുകയോ അല്ലെങ്കില്‍ കളഞ്ഞു പോകുകയോ ചെയ്യുന്ന അവസരങ്ങള്‍ ഉണ്ടാകാം. അത്തരം അവസരങ്ങളില്‍ ഇഖാമയുടെ കോപ്പിയില്‍ ഒറിജിനല്‍ ഇഖാമക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമായി അറബിയില്‍ എഴുതുകയും അതിനടിയില്‍ സ്ഥാപനത്തിന്റെയോ സ്പോണ്‍സറുടെയോ സ്റ്റാമ്പ് പതിപ്പിക്കുകയും വേണം.

ഇഖാമ, വര്‍ക്ക്‌ പെര്‍മിറ്റ്‌ എന്നിവയുടെ തിയ്യതികള്‍ മനസ്സിലാക്കിയിരിക്കണം. ഇവയില്‍ ഹിജറ വര്‍ഷ പ്രകാരമുളള്ള അറബിക് കലണ്ടര്‍ ഡേറ്റ് ആയിരിക്കും ഉണ്ടായിരിക്കുക. സാധാരണ ഗതിയില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ളതിനേക്കാള്‍ 11 ദിവസം കുറവായിരിക്കും അറബിക് കലണ്ടര്‍. അതിനാല്‍ മേല്‍ പറഞ്ഞ രേഖകള്‍ പുതുക്കുന്ന സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

തൊഴില്‍ കരാറില്‍ സാധാരണയായി ഹിജറ കലണ്ടര്‍ പ്രകാരമുള്ള തിയ്യതിയും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള തിയ്യതിയും ഉണ്ടാകും. ഇല്ലാത്ത പക്ഷം കരാര്‍ അവസാനിക്കുന്ന തിയതി ശ്രദ്ധിച്ച് വെക്കുക. അത് പോലെ തന്നെ എക്സിറ്റ് വിസ, റീ എന്‍ട്രി വിസ തുടങ്ങിയ രേഖകളിലെയും തിയ്യതികള്‍ അറബിക് കലണ്ടര്‍ പ്രകാരം ആയിരിക്കും. ഇതിലെ തിയ്യതികള്‍ക്കും പ്രത്യേകം ശ്രദ്ധ കൊടുക്കുക.

നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കനായി തൊഴില്‍ പരമായി നിങ്ങള്ക്ക് എന്തെല്ലാം അവകാശങ്ങള്‍ ഉണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യണം, ഒരു മാസത്തില്‍ എത്ര അവധി ദിവസങ്ങള്‍ ഉണ്ട്, ഓവര്‍ടൈം അലവന്‍സ് ലഭിക്കുക എപ്പോഴെല്ലാം, വാര്‍ഷിക അവധി എത്ര ദിവസമാണ്, രേഖകള്‍ പുതുക്കുമ്പോള്‍ ചെലവ് വഹിക്കേണ്ടി വരുന്നത് ആരാണ്, തൊഴില്‍ കാരാര്‍ അവസാനിക്കുന്നത് എപ്പോള്‍, പിരിഞ്ഞു പോരുമ്പോള്‍ നിയമ പരമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങള്‍ എത്രയാണ്, അത് കണക്കാക്കുന്ന രീതി എങ്ങിനെയാണ് തുടങ്ങിയ നിങ്ങളെ സംബന്ധിക്കുന്ന എല്ലാ നിയമ പരമായ വിവരങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. (സൗദി നിയമം കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക സൗദി ലീഗല്‍ ഹെല്‍പ് ലൈന്‍)

തൊഴില്‍ കരാര്‍ പുതുക്കുന്ന വേളയില്‍ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് തൊഴില്‍ കരാര്‍ എഴുതുക. തൊഴില്‍ കരാറിന്‍റെ കാലാവധി അവസാനിച്ചാല്‍ നിങ്ങള്‍ തുടര്‍ന്ന് ജോലിയെടുക്കാന്‍ ബാധ്യസ്ഥനല്ല. അതിനാല്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനും മുന്‍പ് തന്നെ തൊഴിലില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് തൊഴിലുടമക്ക്‌ നോട്ടീസ് നല്‍കണം. നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എല്ലാം ലഭിക്കും എന്ന് ഉറപ്പ് വരുത്തണം. തൊഴിലില്‍ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് ശമ്പള വര്‍ദ്ധനവ്, താമസ വാടക വര്‍ദ്ധനവ്, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെടാവുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ തൊഴിലുടമ അംഗീകരിക്കുകയാണെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുക.

സ്പോണ്‍സര്‍ അല്ലെങ്കില്‍ സ്ഥാപനം നിങ്ങളുടെ ഇഖാമ, വര്‍ക്ക്‌ പെര്‍മിറ്റ്‌ തുടങ്ങിയ രേഖകള്‍ എക്സ്പയറി തിയ്യതിക്ക് മുപായി പുതുക്കി നല്‍കാതിരിക്കുക, സമയത്ത് ശമ്പളം നല്‍കാതിരിക്കുക, തൊഴില്‍ സ്ഥലത്ത് പീഡിപ്പിക്കുക, തൊഴില്‍ കരാര്‍ ലംഘിക്കുക, സമയത്ത് ലീവ് നല്‍കാതിരിക്കുക, കൂടുതല്‍ മനിക്കൊരുകള്‍ പണിയെടുപ്പിക്കുക, എക്സിറ്റ് നല്‍കാതിരിക്കുക, തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്. 19911  എന്ന നമ്പരിലൂടെ ഫോണിലൂടെയും പരാതി നല്‍കാം. മലയാള ഭാഷയിലും സംസാരിക്കുവാനുള്ള സൗകര്യമുണ്ട്.

വാര്‍ഷിക അവധിക്കോ മറ്റുള്ള അവധികള്‍ക്കോ നാട്ടിലേക്ക് പോകുന്നതിന് മുന്പായി ഒരു മുന്‍കരുതല്‍ എന്ന നിലക്ക് പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധി ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. അശ്ലീലത, മറ്റുള്ളവരെ അപഹസിക്കല്‍, ഊഹാപോഹങ്ങള്‍ പരത്തല്‍, മത നിന്ദ എന്നിവ ഒഴിവാക്കുക. മതനിന്ദ ജയില്‍ശിക്ഷയും നാടുകടുത്തലും ഉറപ്പ് നല്‍കുന്ന കുറ്റങ്ങളാണ്. സോഷ്യല്‍ മീഡിയകളിലൂടെ മാനഹാനി വരുത്തുന്നത് ഭീമമായ തുക പിഴയായി ഈടാക്കാന്‍ തക്ക ഗൗരവമുള്ള കുറ്റമാണ്.

Continue Reading

LATEST

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

Published

on

സൗദി അറേബ്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ അമ്പരന്നു നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.

ലേബര്‍ ക്യാമ്പ് പോലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വാഹനങ്ങളില്‍ കൂട്ടമായി ജോലി സ്ഥലത്തേക്ക് പോയി വരുന്നവരോ ആണെങ്കില്‍ നിയമത്തെ കുറിച്ചും സാഹചര്യങ്ങള് കുറിച്ചും കൂടുതല്‍ അറിയാവുന്ന പരിചയ സമ്പന്നത കൂടുതലുള്ളവര്‍ അവിടെ ഉണ്ടായേക്കാം. എങ്കിലും അപ്രതീക്ഷിത അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. ഇവയെല്ലാം ഒഴിവാക്കാന്‍ ആവശ്യമായ ചില മുന്‍കരുതലുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

മാത്രമല്ല നിങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക താമസ സ്ഥലത്തോ ഔദ്യോഗിക വാഹനത്തിലോ ആണെങ്കില്‍ അന്യായമായ  കാര്യങ്ങള്‍ക്കാണ് നിങ്ങള്‍ പിടിക്കപ്പെടുന്നതെങ്കില്‍ നിങ്ങളെ മോചിതരാക്കാനുള്ള ഉത്തരവാദിത്വവും സ്ഥാപനത്തിന് തന്നെയാണ്. എന്നാല്‍ ഒറ്റയ്ക്ക് താമസിക്കുന്നവരോ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോ ആണെങ്കില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ആചാരങ്ങളും തീര്‍ച്ചയായും മനസ്സിലാക്കി വെക്കേണ്ടതുണ്ട്, പ്രത്യേകിച്ചും പുതിയതായി രാജ്യത്തേക്ക് വരുന്നവര്‍. കാരണം ഏതെങ്കിലും ഒരു നിയമ ലംഘനത്തിന് സൗദി പോലീസ് നിങ്ങളെ പിടികൂടുകയാണെങ്കില്‍ നിങ്ങളുടെ സ്വന്തം സ്പോണ്‍സര്‍ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ സ്വദേശി പി ആര്‍ ഓ എന്നിവരില്‍ ആരെങ്കിലും വരാതെ നിങ്ങളെ വിട്ടയക്കില്ല.

എല്ലായിപ്പോഴും നിങ്ങളുടെ സ്പോണ്‍സറുടെ വിലാസവും ബന്ധപ്പെടാനുള്ള നമ്പരും കയ്യില്‍ കരുതുക. നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം ആണെങ്കില്‍ കൂടി പോലീസിനോ ജവാസാത്തിനോ തുടങ്ങിയ അധികൃതര്‍ക്ക് കൈമാറിയാല്‍ അവര്‍ തന്നെ താങ്കളുടെ സ്പോണ്‍സറുമായി ബന്ധപ്പെടും.

പലപ്പോഴും ജോലി ചെയ്യുന്ന സ്ഥാപനവുമായോ സ്പോണ്‍സറുമായോ അവിചാരിതമായോ  അല്ലാതെയോ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സൗദി പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ നിങ്ങള്‍ ഇവിടെ എത്തിയാല്‍ പിന്നെ നിങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളുടെ സ്പോണ്‍സര്‍ക്കാണ്. നിങ്ങള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തേക്കു പോകണമെങ്കിലോ രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിലോ സ്പോണ്‍സറുടെ അനുവാദം കൂടിയേ കഴിയൂ. അത് കൊണ്ട് തന്നെ നിങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളുടെ സ്പോണ്‍സറെ ആശ്രയിക്കേണ്ടി വരും.

നിങ്ങളെ കാണാനില്ലെങ്കില്‍ ആലെങ്കില്‍ നിങ്ങള്‍ അനധികൃതമായി കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കാന്‍ സ്പോണ്‍സര്‍ ബാധ്യസ്ഥനാണ്. അപ്രകാരം ചെയ്തില്ലെങ്കില്‍ സ്പോണ്‍സറുടെ മേല്‍ ക്രിമിനല്‍ കുറ്റവും വന്‍തുക പിഴയും ഉണ്ടാവും. ഈ മുന്‍‌തൂക്കം ദുരുപയോഗപ്പെടുത്തുന്ന സ്പോണ്‍സര്‍മാരും സൗദിയില്‍ നിരവധിയാണ്. സപോണ്‍സറുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍, അവ ഒരു പക്ഷെ നിയമപരമല്ലെങ്കില്‍ കൂടി സ്പോണ്‍സര്‍ക്കു നിങ്ങളെ ഹുറൂബ്‌ ആയി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

ഇത്തരം സാഹചര്യങ്ങളിലോ അല്ലെങ്കില്‍ തൊഴില്‍ പരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴോ നിങ്ങള്‍ക്ക് ലഭിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെ വരുമ്പോഴോ പലപ്പോഴും നിങ്ങള്‍ക്ക് സ്പോണ്‍സറുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് സാധിക്കും. അതിനാല്‍ നിര്‍ബന്ധമായി നിങ്ങളുടെ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വിലാസവും ബന്ധപ്പെടേണ്ട അധികൃതരുടെ ഫോണ്‍ നമ്പരുകളും കയ്യില്‍ നിര്‍ബന്ധാമായും കരുതുക.

അത് പോലെ തന്നെ മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്ന നിലക്ക് നിങ്ങളുടെ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും നിര്‍ബന്ധമായും കയ്യില്‍ കരുതുക.

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം എംബസ്സിക്കും കോണ്‍സുലേറ്റിനും പല പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുന്നതിനായി ഓരോ പ്രദേശത്തും എംബസ്സിയുടെയും കോണ്‍സുലെറ്റിന്റേയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിംഗുകള്‍ക്ക് രൂപം നകിയിട്ടുണ്ട്. ഇവിടെയെല്ലാം ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികാരപത്രം നല്‍കുന്ന അതാതു പ്രദേശത്തെ ഇന്ത്യക്കാരായ വ്യക്തികളും ഉണ്ടാകും. അതിനാല്‍ നിങ്ങളുടെ പ്രദേശത്തെ ഇത്തരം വ്യക്തികളുടെ മൊബൈല്‍ നമ്പരുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതുക.

സൗദി അറേബ്യയില്‍ നിങ്ങളുടെ നിങ്ങളുടെ സ്ഥാനവും, അവകാശങ്ങളും, കടമകളും നിര്‍വചിക്കുന്ന ആധികാരിക രേഖയാണ് നിങ്ങളുടെ തൊഴില്‍ കരാര്‍. ഈ കാരാര്‍ പ്രകാരമാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കുക. അത് പോലെ തന്നെ തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും നിയമ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും ആധികാരികമായ രേഖയായി കണക്കാക്കുന്നത് തൊഴില്‍ കരാര്‍ ആണ്.

പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലര്‍ക്കും തൊഴല്‍ കാരാര്‍ തന്നെ ഉണ്ടാകാറില്ല. എങ്കിലും സൌദിയുടെ തൊഴില്‍ നിയമത്തില്‍ എഴുതപ്പെടാത്ത തൊഴില്‍ കരാറിനും നിയമ സാധുതയുണ്ട്. പക്ഷെ ഈ സാഹചര്യങ്ങളില്‍ നിനഗളുടെ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പാട് പെടേണ്ടി വരും. സൗദിയുടെ തൊഴില്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള അവകാശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചക്കാം. പക്ഷേ അതില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടങ്കില്‍ അത് നിങ്ങള്‍ തെളിയിക്കേണ്ടതായി വരും. (സൗദി തൊഴില്‍ നിയമത്തിലെ എഴുതപ്പെടാത്ത തൊഴില്‍ കരാര്‍ സാധുവാകുന്നത് എപ്പോള്‍ എന്ന് കൂടുതല്‍ അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക).

തൊഴില്‍ കരാര്‍ ഇത് വരെ എഴുതിയിട്ടില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല. തൊഴില്‍ കരാര്‍ എപ്പോള്‍ വേണമെങ്കിലും പരസ്പര സമ്മത പ്രകാരം എഴുതാന്‍ സാധിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമ നടപടികളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനും  തൊഴില്‍ കരാറിന്‍റെ ഒരു കോപ്പി കയ്യില്‍ കരുതുക.

(പല സ്പോണ്‍സര്‍മാര്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍ കരാറിന്‍റെ ഒരു കോപ്പി തൊഴിലാളിയുടെ കൈവശം ഉണ്ടെങ്കില്‍ ഉണ്ടാകാവുന്ന അപകടം അറിയാം. അതിനാല്‍ അധാര്‍മ്മികമായി ചിന്തിക്കുന്ന പല കമ്പനികളും സ്ഥാപനങ്ങളും വ്യക്തിഗത സ്പോണ്‍സര്‍മാരും തൊഴില്‍ കരാറിന്‍റെ കോപ്പി തൊഴിലാളിയുടെ കൈവശം കൊടുക്കാറില്ല. പക്ഷെ ഒന്നറിയുക, തൊഴില്‍ കരാറിന്‍റെ കോപ്പി നിങ്ങള്ക്ക് ലഭ്യമാക്കണം എന്നത് തൊഴിലുടമയുടെ നിയമ പ്രകാരമുള്ള തൊഴില്‍ നിയമ പ്രകാരമുള്ള ബാധ്യതയാണ്.)

( ഈ ലേഖനത്തിന്‍റെ Part 2 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക )

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 2

 

Continue Reading
MIDDLE EAST4 mins ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA22 hours ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME22 hours ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA24 hours ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST1 day ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA1 day ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

INDIA2 days ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

KERALA2 days ago

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

MIDDLE EAST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

KUWAIT2 days ago

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

KUWAIT2 days ago

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

MIDDLE EAST2 days ago

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

MIDDLE EAST2 days ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

KERALA3 days ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

KUWAIT3 days ago

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

Trending

Copyright © 2019 Pravasi Corner.

error: Content is protected !!