Connect with us

SAUDI LABOUR LAW

രണ്ടു മാസത്തില്‍ താഴെ ആണെങ്കില്‍ തൊഴില്‍ നിയമം ബാധകമല്ല …..

Published

on

രണ്ടു മാസത്തില്‍ കൂടാതെയുള്ള എന്തെങ്കിലും ജോലിക്കായി സൗദി അറേബ്യയിലേക്ക് വരുന്ന വിദേശീയരായ ജോലിക്കാര്‍ക്ക് സൗദി തൊഴില്‍ നിയമം ബാധകമല്ല.

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

LATEST

ഈ ടെക്നിക്കൽ ഇഖാമ പ്രൊഫഷനുകൾക്ക് ഇനി സൗദിയിൽ രജിസ്‌ട്രേഷൻ നിർബന്ധം.

Published

on

ടെക്നിക്കൽ തസ്തികകളിൽ ഉള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ നടപടി പ്രാബല്യത്തിൽ വന്നു. സൗദി എൻജിനീയറിങ് കൗൺസിൽ രജിസ്ട്രേഷനാണ് നിർബന്ധമായും വേണ്ടത്.

ഇരുപത്തി ആറ് തസ്തികകൾക്കാണ് രജിസ്‌ട്രേഷൻ ആദ്യ ഘട്ടത്തിൽ നിർബന്ധമാക്കിയിരുന്നത്. ഇപ്പോൾ മുപ്പത് തസ്തികകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ അൻപത്തി ആറ് തസ്‌തകകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമായി. 

ഇഖാമ പുതുക്കുന്നതിനെ രജിസ്‌ട്രേഷൻ നടപടികളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ രജിസ്‌ട്രേഷൻ ഇല്ലാതെ ഈ തസ്തികകളിൽ ഉള്ളവർക്ക് ഇഖാമ പുതുക്കാൻ സാധിക്കില്ല. 

രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ തസ്തികകൾ താഴെ പറയുന്നവയാണ്: 

സർവേയർ 

സർവേയർ ആൻഡ് ഫീൽഡ് ഇൻസ്റ്റിഗേറ്റർ 

ബിൽഡിംഗ് സർവേയർ

റോഡ് സർവേയർ

ജനറൽ സർവേയർ

മൈൻ സർവേയർഫോട്ടോഗ്രാഫിക് സർവേയർ

ഡ്രാഫ്റ്റ്‌സ്മാൻ 

ജനറൽ ഡ്രാഫ്റ്റ്‌സ്മാൻ 

കൺസ്ട്രക്ഷൻ ഡ്രാഫ്റ്റ്‌സ്മാൻ (ബിൽഡിങ്‌സ്)

സ്ട്രക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ (റോഡ്‌സ്)

കാർട്ടോഗ്രാഫർ 

ബിൽഡിങ്ങ് ടെക്‌നീഷ്യൻ (ബിൽഡിങ് സൂപ്പർവൈസർ)

റോഡ് ടെക്‌നീഷ്യൻ (റോഡ് സൂപ്പർവൈസർ)

ക്വാണ്ടിറ്റി സർവേയർ 

അസോസിയേഷൻ സർവേയർ

സോയിൽ മെക്കാനിക്സ് ലബോറട്ടറി ടെക്‌നീഷ്യൻ 

സ്ട്രക്ചറൽ മെറ്റീരിയൽസ് ലാബ് ടെക്‌നിഷ്യൻ 

ഡിജിറ്റൽ മാപ്പിംഗ് ടെക്‌നിഷ്യൻ 

ഡിജിറ്റൽ ഏരിയൽ സർവ്വേ ടെക്‌നിഷ്യൻ 

ഡിജിറ്റൽ ഏരിയൽ സ്കാനിംഗ് എക്വിപ്മെന്റ് ഓപ്പറേറ്റർ 

കാർട്ടോ ഗ്രാഫി ഫസ്റ്റ് സൂപ്പർവൈസർ 

മറൈൻ മാപ്പിങ് ടെക്‌നിഷ്യൻ 

ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ 

ആർക്കിടെക്ച്ചറൽ മോഡൽ മേക്കർ 

ഇലകട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ 

മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ

ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ

പവർ പ്ലാന്റ് ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ 

പവർ സ്റ്റേഷൻ ഓപ്പറേഷൻസ് മെയിന്റനൻസ് ടെക്‌നീഷ്യൻ

സബ് സ്റ്റേഷൻ (ട്രാൻസ്‌ഫോർമർ സ്റ്റേഷൻ) ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ

സബ് സ്റ്റേഷൻ ഓപ്പറേഷൻസ്  മെയിന്റനൻസ് ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ

കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്വിപ്മെന്റ് ടെക്‌നീഷ്യൻ

ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ടെക്‌നീഷ്യൻ

ജനറൽ ടെലകോം ടെക്‌നീഷ്യൻ

കടൽ ജല ശുദ്ധീകരണ ശാലകളിലെ ഫയർ അലാറം ടെക്‌നീഷ്യൻ

എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ ജനറേറ്റർ ടെക്‌നീഷ്യൻ

കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ടെക്‌നീഷ്യൻ

മെഡിക്കൽ എക്വിപ്മെന്റ് ടെക്‌നീഷ്യൻ

ടിവി ഇലക്ട്രോണിക്സ് മെയിന്റനൻസ് ടെക്‌നീഷ്യൻ

കണ്ട്രോൾ എക്വിപ്മെന്റ് ഇലക്ട്രോണിക്സ് ടെക്‌നീഷ്യൻ

ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ

ഇലക്ട്രോണിക്സ്  ടെക്‌നീഷ്യൻ

ടെലിഫോൺ  ടെക്‌നീഷ്യൻ

കാർ ഫോൺ  ടെക്‌നീഷ്യൻ

റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്സ് ടെക്‌നീഷ്യൻ

ടിവി ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്സ് ടെക്‌നീഷ്യൻ

കമ്പ്യൂട്ടർ  ടെക്‌നീഷ്യൻ

ടെലികോം എൻജിനീയറിങ്  ടെക്‌നീഷ്യൻ

Continue Reading

MIDDLE EAST

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

Published

on

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ ചൂഷണം നടക്കുന്ന മറ്റൊരു വിഷയമാണ് ഓവര്‍ടൈം. വ്യാവസായിക മേഖലയിലെ ഒട്ടു മിക്ക തൊഴിലുടമകളും ഇത് നല്‍കി വരുന്നുണ്ട്. മാത്രമല്ല ആ മേഖലയിലെ തൊഴിലാളികള്‍ ഈ വിഷയത്തില്‍ കുറച്ചു കൂടെ അവബോധം കൂടിയവരുമാണ്‌. പക്ഷെ ചെറുകിട ഇടത്തരം മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇത് താരതമ്യേന അന്യവുമാണ്. തുടര്‍ച്ചയായ പതിനാലു മണിക്കൂര്‍ വരെ ഓവര്‍ടൈം കൂലി ഇല്ലാതെ ജോലി ചെയ്യുന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്.

സാധാരണ ജോലി സമയം കൂടാതെ അതിനപ്പുറം ജോലി ചെയ്യുന്ന മണിക്കൂറുകളാണ് ഓവര്‍ടൈം ആയി കണക്കാക്കുന്നത്.  സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസത്തില്‍ എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ആഴ്ചയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നാല്‍പ്പത്തി എട്ടു മണിക്കൂറും. അതിനു ശേഷം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും യഥാര്‍ത്ഥ വേതനവും അതിന്റെ അമ്പതു ശതമാനം അധികവും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഓവര്‍ടൈം കണക്കാക്കുന്നതിനു ഒരു തൊഴിലാളിയുടെ ഒരു മണിക്കൂര്‍ ജോലി സമയത്തിന്റെ വേതനം ആണ് ആദ്യം കണക്കാക്കേണ്ടത്. അതിനോട് കൂടി അതിന്റെ അമ്പതു ശതമാനം കൂടുതലും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം വേതനം ആയി.

ഈ ഒരു മണിക്കൂര്‍ സമയത്തെ വേതനം കണക്കാക്കുന്നതിനായി തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പളം എടുക്കുക. അതിനെ 30.4 കൊണ്ട് ഹരിക്കുക. അപ്പോള്‍ ഒരു ദിവസത്തെ വേതനം ലഭിക്കും. അതിനെ ഒരു ദിവസത്തെ സാധാരണ ജോലി സമയമായ എട്ടു കൊണ്ട് വീണ്ടും ഹരിക്കുക. അപ്പോള്‍ ഒരു മണിക്കൂര്‍ സമയത്തിന്റെ വേതനം ലഭിക്കും. അതിനെ പകുതിയാക്കി അല്ലെങ്കില്‍ രണ്ടു കൊണ്ട് വീണ്ടും ഹരിച്ചു ലഭിക്കുന്ന സംഖ്യയെ ഒരു മണിക്കൂര്‍ വേതനതോട് കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം ലഭിക്കും.

ഉദാഹരണമായി രണ്ടായിരം റിയാല്‍ അടിസ്ഥാന ശമ്പളം ഉള്ള ഒരാളുടെ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം കണ്ടു പിടിക്കുന്നത്‌ എങ്ങിനെയെന്ന് നോക്കാം.

2000 നെ 30.4 കൊണ്ട് ഹരിക്കുക. = 65.79 ഇതാണ് അയാളുടെ ഒരു ദിവസത്തെ വേതനം.

അതിനെ വീണ്ടും 8 കൊണ്ട് ഹരിക്കുക. അപ്പോള്‍ 8.23 ലഭിക്കും. ഇതന്ന് അയാളുടെ ഒരു മണിക്കൂര്‍ സമയത്തെ വേതനം.

അതിനെ വീണ്ടും രണ്ടു കൊണ്ട് ഹരിക്കുക അല്ലെങ്കില്‍ പകുതിയാക്കുക. അപ്പോള്‍ 4.12 ലഭിക്കും. ഇതിനെ ഒരു മണിക്കൂര്‍ സമയ വേതനമായ 8.23 നോടെ കൂട്ടിയാല്‍ അയാളുടെ ഓവര്‍ടൈം വേതനം ആയ 12.35 ലഭിക്കും.

എന്നാല്‍ ചില കമ്പനികള്‍ ഇത് കണക്കാക്കാന്‍ മറ്റൊരു ഫോമുല ഉപയോഗിക്കാറുണ്ട്. അതായത് തൊഴിലാളിയുടെ മാസ ശമ്പളത്തെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയെ 365.25 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യ എടുത്തു അതിനെ എട്ടു കൊണ്ട് വീണ്ടും ഹരിച്ചു കിട്ടുന്ന സംഖ്യയോട് കൂടി അതിന്റെ പകുതി കൂടി കൂട്ടി ഓവര്‍ടൈം വേതനം കണക്കാക്കുന്നു.

ഒട്ടു മിക്ക വലിയ കമ്പനികളും ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക. വലിയ രീതിയില്‍ ഓവര്‍ടൈം കൊടുക്കേണ്ടി വരുന്ന കമ്പനികള്‍ക്ക് ചെറിയ തോതിലുള്ള ലാഭം ഉണ്ടാവുമെങ്കിലും ഓരോ തൊഴിലാളിക്കും കുറവ് വരുന്ന സംഖ്യ വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും.

Continue Reading

MIDDLE EAST

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

Published

on

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ തൊഴിലാളികൾക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.

സൗദി തൊഴില്‍ നിയമത്തിലെ അദ്ധ്യായം 5 ല്‍ നാലാം ഭാഗത്തില്‍ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു. ഇ.എസ്.ബിയുടെ നിര്‍വചനം കാണുക.

Saudi Labour Law Chapter 5, Section Four: End-of-Service Award

Article 84

“Upon the end of the work relation, the employer shall pay the worker an end-of-service award of a half-month wage for each of the first five years and a one-month wage for each of the following years. The end-of-service award shall be calculated on the basis of the last wage and the worker shall be entitled to an end-of-service award for the portions of the year in proportion to the time spent on the job”.

ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

ജോലി രാജി വെക്കുന്നത് തൊഴിലാളിയാണെങ്കിലും അയാൾക്ക് ഇ.എസ്.ബിക്ക് അർഹതയുണ്ട്. സൗദി തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള ചില പ്രത്യേക സാഹസാഹര്യങ്ങളിൽ ഈ സാഹചര്യത്തിനുംമാറ്റം സംഭവിക്കും. എങ്കിലും സാധാരണ സാഹചര്യങ്ങളിൽ തൊഴിലാളിയാണ് തൊഴിലാളിയാണ് തൊഴിൽ കരാർ റദ്ദാക്കുന്നതെങ്കിൽ അയാൾ രണ്ടു വർഷം ജോലിയിൽ പൂർത്തിയാക്കുകയും എന്നാൽ അഞ്ചു വർഷത്തിന് താഴെ സർവീസുമുണ്ടെങ്കിൽ അയാൾക്ക് ഇ.എസ്.ബി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് സേവനന്തര ആനുകൂല്യമാണ് ലഭിക്കാൻ അർഹതയുണ്ട്.

എന്നാൽ അയാൾ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കുകയും പത്തു വർഷത്തിന് താഴെ സർവീസുമുള്ള വ്യക്തിയാണെങ്കിൽ അയാൾക്ക് മൂന്നിൽ രണ്ടു ഭാഗം ഇ.എസ്.ബി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. അതെ സമയം പത്ത് വര്ഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് മുഴുവൻ ഇ.എസ്.ബിയും നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു.

Continue Reading
KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

KUWAIT2 weeks ago

വിമാനത്താവളത്തിൽ നിന്നും യാ​ത്ര​ക്കാ​രി​യെ പീഡി​പ്പി​ച്ച​യാൾ അറസ്റ്റിൽ.

CRIME4 weeks ago

വിമാനത്തിൽ എയർഹോസ്റ്റസിനെ ലൈംഗിക ചേഷ്ട കാണിച്ച മലയാളി അറസ്റ്റിൽ.

CRIME2 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST3 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST2 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME4 weeks ago

സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് അടിയേറ്റ് മരിച്ചു.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST4 weeks ago

സൗദിയിൽ നിന്ന് ഒരു മിനിട്ട് കൊണ്ട് നാട്ടിലേക്ക് പണമയക്കാം – വീഡിയോ.

LATEST2 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA2 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

Trending

error: Content is protected !!