Connect with us

LATEST

സൗദിയില്‍ സന്ദര്‍ശന വിസ പെര്‍മെനന്‍റ് വിസയാക്കി മാറ്റാന്‍ സാധിക്കുമോ?

Published

on

സൗദിയില്‍ വിസിറ്റിംഗ് വിസ പെര്‍മെനന്‍റ് വിസയാക്കി മാറ്റാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എന്താണ് അതിന്റെ വിശദാംശങ്ങള്‍ ? – ഹരി പോയ്യില്‍ 

 

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആണ് സൗദി അറേബ്യയില്‍ ഇത്തരത്തിലൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. സൗദിയിലെ ഒരു ഇംഗ്ലീഷ്‌ ദിനപത്രം അവരുടെ വായനക്കാര്‍ക്ക് നിയമ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുന്നതിന്റെ ഭാഗമായി നടത്തിയ രണ്ടു മണിക്കൂര്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ജവാസാതിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ മുഹമ്മദ്‌ അല്‍ ഹുസൈന്‍റെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് ഈ വിവാദത്തിനു തുടക്കം.  

കുടുംബ സന്ദര്‍ശന വിസ സ്ഥിരമായ വിസയാക്കി മാറ്റാമോ എന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് മുഹമ്മദ്‌ അല്‍ ഹുസൈന്‍ ഈ ഉത്തരം നല്‍കിയത്. അത് പ്രത്യേക സാഹചര്യങ്ങളില്‍ സാധ്യമാണെന്നും അതിനായുള്ള അപേക്ഷ അഭ്യന്തര മന്ത്രാലയം അംഗീകരിക്കെണ്ടതുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രണ്ടു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ മറ്റുള്ള നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ കൂട്ടത്തില്‍ തന്നെയാണ് ഈ ചോദ്യത്തിനും മറുപടി പറഞ്ഞത്,.

എന്നാല്‍ പ്രസ്തുത പത്രത്തിന്‍റെ സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍ അത് വളരെയധികം പ്രാധാന്യതോടെയുള്ള വാര്‍ത്തയായി കൊടുക്കുകയും വാര്‍ത്തയുടെ ഉള്ളടക്കം വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പരമാവധി പ്രചാരം കൊടുക്കുന്ന വ്യക്തികള്‍ ഈ തലേക്കെട്ടിന് മാത്രം വ്യാപകമായ പ്രചാരം നല്‍കി. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കെല്ലാം അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മെനന്‍റ് വിസ നല്‍കുമെന്ന തരത്തിലായിരുന്നു പ്രചാരണം.

സോഷ്യല്‍ മീഡിയകളിലും മലയാളം ഓണ്‍ലൈന്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. വാര്‍ത്ത വായിക്കാതെ തലക്കെട്ട് മാത്രം വായിച്ച് ഈ വാര്‍ത്ത പല വ്യക്തികള്‍ കൈമാറി വന്നപ്പോള്‍ എല്ലാ സന്ദര്‍ശന വിസകളും പെര്‍മെനന്‍റ് വിസകള്‍ ആക്കി മാറ്റാമെന്ന രീതിയിലേക്ക് വാര്‍ത്തയുടെ സ്വഭാവം മാറി.

ഇതോടെ പല ബുദ്ധിമുട്ടുകളും സഹിച്ച് കുടുംബത്തെ കൊണ്ട് വന്നവരും സന്ദര്‍ശന വിസയുടെ കാലാവധി കഴിയാറായവരും പല കാരണങ്ങള്‍ കൊണ്ടും പെര്‍മെനന്‍റ് വിസകള്‍ ലഭിക്കാന്‍ സാധ്യതകള്‍ അടഞ്ഞവരും സന്ദര്‍ശന വിസകള്‍ പെര്‍മെനന്‍റ് വിസകള്‍ ആക്കി മാറ്റുന്നതിന് വേണ്ടി ജവാസാത്‌ ഓഫീസുകളിലേക്ക് സന്ദര്‍ശനം തുടങ്ങി. സഹിക്കാവുന്നതില്‍ അധികം തിരക്കായപ്പോള്‍ ജവാസാതിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ടുള്ള നിഷേധ കുറിപ്പുമായി രംഗത്ത്‌ വന്നു.

യഥാര്‍ത്ഥത്തില്‍ കേണല്‍ മുഹമ്മദ്‌ ഹുസൈന്‍ പറഞ്ഞത് വാസ്തവമാണ്. പ്രത്യേക സാഹചര്യത്തില്‍ സന്ദര്‍ശന വിസയില്‍ എത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടു കൂടി പെര്‍മെനന്‍റ് വിസയാക്കി മാറ്റാം. അത് നിയമ പ്രകാരം സാധ്യവുമാണ്.

എന്നാല്‍ വ്യവസ്ഥകളോടെ യാത്ര ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വിരളമായി ഇത് അനുവദിക്കുക. ഉദാഹരണമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയോ വളരെ അടുത്ത ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധം ഗുരുതര അവസ്ഥയില്‍ ആവുകയോ മറ്റോ ചെയ്‌താല്‍ വ്യവസ്ഥകളോടെ ആഭ്യന്തര മന്ത്രാലയത്തിനു പെര്‍മെനന്‍റ് വിസ അനുവദിക്കാവുന്നതാണ്. പക്ഷെ സാധാരണ സാഹചര്യങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. 

HEALTH

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

Published

on

 

കേരളത്തിൽ വിൽപ്പന നടത്തുന്ന പല ബ്രാൻഡഡ് കുപ്പിവെള്ളങ്ങളും പൂർണ്ണമായും ശുദ്ധമല്ല എന്നത് നമ്മൾ പലപ്പോഴും അറിയുന്നില്ല. ദാഹിക്കുമ്പോള്‍ ശുദ്ധമെന്നുകരുതി വാങ്ങിക്കുടിക്കുന്ന സീല്‍ ചെയ്ത ബ്രാന്‍ഡഡ് കുപ്പിവെള്ളത്തിൽ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ചില ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിൽ  കണ്ടെത്തിയിരുന്നു.

മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം രണ്ടു കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒക്ടോബർ മാസത്തിലാണ് കുപ്പി വെള്ള ബ്രാൻഡുകളിൽ അമിതമായ രീതിയിൽ ഇ-കോളിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ടു ബ്രാൻഡുകളിലാണ് ഇത് കണ്ടെത്തിയത്. കൂടാതെ അഞ്ചു ബ്രാൻഡുകളിൽ മറ്റു ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ വെള്ളത്തിൽ ഫംഗസ്, യീസ്റ്റ്, പൂപ്പൽ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത് പതിമൂന്നു ബ്രാൻഡുകളിൽ ആണ്.

തിരുവനന്തപുരത്തെ ഗവർമെന്റ് അനലിസ്റ്റ് ലാബിലും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലുമാണ് പരിശോധനകൾ നടത്തിയത്. ഇക്കാര്യങ്ങൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർനിയമസഭയിൽ വെളിപ്പെടുത്തിയതുമാണ്.

ഇക്കാര്യങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും കുപ്പിവെള്ള ബ്രാൻഡുകളുടെ പേരുകൾ എവിടെയും കണ്ടില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം എന്ന പരിഗണന മുൻനിറുത്തി വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച വിവരങ്ങൾ പേരുകൾ ഞങ്ങൾ പുറത്തു വിടുന്നു.

മാരകമായ ഇ-കോളി ബാക്ടീരിയകൾ ഉണ്ടെന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത് താഴെ പറയുന്ന രണ്ടു കുപ്പിവെള്ള ബ്രാൻഡുകളിൽ ആണ്.

1. പെരുമ്പാവൂർ ആസ്ഥാനമായ മക് ജോൺസ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ. (M/s തേജസ് മിനറൽസ്, കൂവപ്പടി, പെരുമ്പാവൂർ)
2. കോട്ടയത്തെ വടവാതൂർ ആസ്ഥാനമായുള്ള ക്രിസ്റ്റൽ അക്വാ. (M/s ക്രിസ്റ്റൽ അക്വാ, ബിനു ചെറിയാൻ, പാറയിൽ, വടവാതൂർ പി.ഓ കോട്ടയം).

ഇത് കൂടാതെ കേരളത്തിൽ വിൽപ്പന നടത്തുന്ന അഞ്ച് കുപ്പിവെള്ള ബ്രാൻഡുകളിൽ മറ്റു ബാക്ടീരിയകളുടെ സാന്നിധ്യം മേൽ പറഞ്ഞ മാസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആ ബ്രാൻഡുകൾ താഴെ പറയുന്നവയാണ്.

1. ബ്ലൂ ഐറിസ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, ബ്ലൂ ഇൻഡസ്ട്രീസ്, മുടപുഴ പി.ഓ, പെരുമ്പാവൂർ.
2. ഇവോ, സ്കൈവാലി ഇന്റർനാഷണൽ, കോലത്തറ പി.ഓ, ചെറുവണ്ണൂർ, കോഴിക്കോട്.
3. വാൻഡഫീൽ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, സലോമിന അക്വ, ചെങ്ങറ, ഇരുവെട്ടി, മലപ്പുറം.
4. ഹിമാലയം കോൾഡ് വാട്ടർ, വി.റ്റി. കോംപ്ലെക്സ്, ചെറുമുക്ക്, തിരൂരങ്ങാടി, മലപ്പുറം.
5. അക്വാ ക്യൂബ്, രമ്യമാനാഥ്‌ അക്വാ ബോട്ടിലിംഗ്, പട തെക്ക് പി.ഓ, കരുനാഗപ്പിള്ളി.

മേല്പറഞ്ഞവ കൂടാതെ കേരളത്തിൽ വിൽപ്പന നടത്തുന്ന ചില ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ ഫംഗസ്, യീസ്റ്റ്, പൂപ്പൽ എന്നിവയുടെ സാന്നിധ്യവും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബർ മാസത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പതിമൂന്ന് ബ്രാൻഡുകളിലാണ് ഇവ കണ്ടെത്തിയത്. ആ ബ്രാൻഡുകളുടെ പേരും വിലാസവും താഴെ കൊടുക്കുന്നു.

1.  ബ്ലൂ വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, കോട്ട പി.ഓ, ചെങ്ങന്നൂർ.
2. അമൃത വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, പാണാവള്ളി പി.ഓ, ചേർത്തല.
3. നെയ്യാർ അക്വാ പ്രോഡക്റ്റ്സ്, നെയ്യാറ്റിൻകര, തിരുവനന്തപുരം.
4. വരുണ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, തുമ്പ, തിരുവന്തപുരം.
5. അക്വാ ഫോർ യൂ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ,നിരണം പി.ഓ, തിരുവല്ല.
6. റോയൽ ചോയിസ്, ലക്ഷ്മി വാട്ടർ പ്രോഡക്റ്റ്സ്, പെരിയ മാത്തൻ പാളയം, കോയമ്പത്തൂർ.
7. എവർ ഫ്രഷ്, എസ് & എസ് ഫുഡ് ഇൻഡസ്ട്രീസ്, കൊടകര, തൃശൂർ.
8. വൃന്ദാവൻ ഇൻസ്സ്ട്രീസ്, കുട്ടിക്കട, കൊല്ലം.
9. ബേസിക്സ്, പ്യുവർ ലൈഫ് ഫുഡ് & ബിവറേജസ് കമ്പനി, വില്ലൂന്നി പി.ഓ, കോട്ടയം.
10. മൗണ്ട് മിസ്റ്റ്, ഗാർഡൻ ഫുഡ് പ്രൊഡക്ട്സ്, നെടുങ്ങാടപ്പിള്ളി പി.ഓ, കോട്ടയം.
11. ബ്ലൂ മിങ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, വീ.റ്റി ഇൻഡസ്ട്രീസ്, വെങ്ങാലൂർ, തക്കിടിയിൽ, കോട്ടയം.
12. അക്വാ ഫൈൻ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, ചെറുകോൽ പി.ഓ, പത്തനംതിട്ട.
13. അശോക പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, അശോക എന്റർപ്രൈസസ്,കടത്തി ഈസ്റ്റ്, മൂവാറ്റുപുഴ, എറണാകുളം.

ഭക്ഷ്യസുരക്ഷാക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കുപ്പിവെള്ള കപണികൾക്കു എതിരായി നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചെങ്കിലും എന്തൊക്കെ നടപടികൾ എന്ന് വിശദമാക്കിയിട്ടില്ല.

Continue Reading

KERALA

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

Published

on

പോക്‌സോ കേസിലോ ലൈംഗിക ചൂഷണ കേസിലോ അകപ്പെട്ടവരെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന നിയമം അറിയാത്ത കോൺഗ്രസ്സ് നേതാവും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷണ.

ഏഴു ദിവസം മുൻപേ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു മിന്നൽ ഹർത്താൽ നടത്തി കോടതിയോട് ഉത്തരം പറയേണ്ടി വന്ന സാഹചര്യത്തിൽ കോടതി ഹർത്താൽ നിരോധിച്ചത് അറിയിലായിരുന്നു എന്ന് ഏറ്റു പറഞ്ഞ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.

ഇവരുടെ രണ്ടു പേരുടെയും സമാനത ഇവർ രണ്ടു പേരും അഭിഭാഷക ബിരുദമുള്ള നേതാക്കളാണ് എന്നതാണ്. താൻ പത്രം വായിക്കാറില്ലാത്തതിനാൽ നിരോധന ഉത്തരവ് അറിഞ്ഞില്ലെന്നാണ് ഡീനിന്റെ ന്യായീകരണം എങ്കിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ഓച്ചിറ പോലീസ് എടുത്ത കേസിൽ ബിന്ദു കൃഷ്‌ണയുടെ ന്യായീകരണം ഇതുവരെ വെളിവായിട്ടില്ല.

നിയമം ലംഘിച്ചതിന് ശേഷം നിയമം അറിയില്ലായിരുന്നു എന്ന് നേതാക്കൾ ദയവായി പറയരുത്. നിയമം അറിയില്ല എന്നത് ഒരു കോടതിയുടേയും മുന്നിൽ സമർപ്പിക്കാവുന്ന ന്യായീകരണമല്ല എന്ന് രണ്ടാൾക്കും അറിയാമായിരിക്കും. പൗരന്മാർ രാജ്യത്തെ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് ക്രിമിനൽ നിയമങ്ങളുടെ പ്രാഥമിക തത്വം തന്നെ. അതുകൊണ്ട് അക്കാര്യം ഒരു ഒഴിവുകഴിവായി ഉന്നയിക്കാൻ സാധിക്കില്ല.

അത് പോലെ തന്നെ മറ്റൊരു കാര്യം പത്രങ്ങളിലൂടെ കോടതി വിധികൾ അറിഞ്ഞില്ലെന്നും പറയരുത്. നേതാക്കന്മാർക്ക് കോടതി വിധികൾ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങൾ എത്തിച്ചു കൊടുക്കണം എന്ന് ഈ രാജ്യത്ത് നിയമമില്ല. നേതാക്കൾ വായിച്ചില്ലെങ്കിൽ അവരെ കൊണ്ട് നിർബന്ധിച്ചു വായിപ്പിക്കാനും കോടതിക്ക് സാധിക്കില്ല. അതിനാൽ പത്രം വായിക്കാത്തതിനാൽ നിയമങ്ങൾ അറിഞ്ഞിരുന്നില്ല എന്നും ദയവായി പറയരുത്.

ഡീൻ കുര്യാക്കോസ് പത്രം വായിക്കാത്തതിനാൽ ദുരിതം അനുഭവിച്ചത് കേരളത്തിലെ മൂന്നു കോടി ജനങ്ങളാണ്. ബിന്ദു കൃഷ്ണക്ക് പോക്സോ നിയമം അറിയാത്തതിനാൽ പുറം ലോകം അറിയുന്നത് തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ സകല വിവരങ്ങളുമാണ്.

അത് കൊണ്ട് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നേതാക്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ ദിനവും പത്രങ്ങൾ വായിക്കണം. കാര്യങ്ങൾ അറിയണം. നിയമങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ വിവരക്കേടിന് സാധാരണക്കാരായ കേരള ജനത വൻവില കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ദയവ് ചെയ്ത് ഉണ്ടാക്കരുത്.

Continue Reading

LATEST

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

Published

on

സൗദിയിൽ മലയാളി നഴ്‌സിന് പ്രസവാവധി നൽകാതെ മലയാളി ബിനാമികളുടെ ക്രൂരത ലോകമെങ്ങുമുള്ള മലയാളികളെ രോഷം കൊള്ളിച്ച സംഭവത്തിന് ശേഷം മാതൃകയായി പ്രവാസ ലോകത്തു നിന്നും മലയാളി മനസ്സിന് കുളിരായി അത്യന്തം ജീവകാരുണ്യപരവും സന്തോഷകരവുമായ വാർത്ത.

ഖത്തറിലെ ദോഹയിൽ ടെക്‌നോസോഫ്റ്റ് എന്ന ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലിക്കിടെ മരണപ്പെട്ട തൊഴിലാളിക്ക് മലയാളികളുടെ നേതൃത്വത്തിലുള്ള e‌മെന്റ് നൽകിയത് വൻതുക. ഏതാണ്ട് ഇരുപത്തി ഒന്ന് ലക്ഷത്തോളം രൂപയാണ് മാനേജ്‌മെന്റും സഹപ്രവർത്തകരും സ്വരൂപിച്ചു തൊഴിലാളിയുടെ കുടുംബത്തിന് കൈമാറിയത്.

ഉത്തർപ്രദേശിലെ സിയോറിയ സ്വദേശിയായ ദുര്യോധൻ നിഷാദ് (40 ) എന്ന ജോലിക്കാരന്റെ കുടുംബത്തിനാണ് കമ്പനിയുടെ റീജിയണൽ മാനേജർ കെ.വി ജയരാജിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ചു കൈമാറിയത്.

കമ്പനിയിലെ വെൽഡിങ് ജോലിക്കാരനായിരുന്നു ജയരാജ് ജോലിക്കിടെ ഹൃദയ സ്തംഭനം മൂലമാണ് മരണമടഞ്ഞത്. നിർദ്ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ദുര്യോധന നിഷാദിന്റെ കുടുംബത്തെ സഹായിക്കാനായി സ്ഥാപനത്തിന്റെ മാനേജ്‌മെന്റും തൊഴിലാളികളും ഒരൊറ്റ മനസ്സായി കൈക്കോർക്കുകയായിരുന്നു.

മരണപ്പെട്ട തങ്ങളുടെ സഹപ്രവർത്തകന്റെ കുടുംബത്തിന് വേണ്ടി കമ്പനി തൊഴിലാളികൾ തങ്ങളുടെ ഇടയിൽ പിരിച്ചെടുത്ത തുക മാനേജ്‌മെന്റിന് കൈമാറി. അതിനോട് കൂടെ കമ്പനി മാനേജ്‌മെന്റ് തങ്ങളുടേതായ ഒരു വിഹിതമായി അത്ര തന്നെ സംഖ്യയും ഈ തുകയോട് ചേർത്തു.

കൂടാതെ ലീവ് സാലറി, സേവനാനന്തര ആനുകൂല്യം എന്നിവയും അതിനൊപ്പം തൊഴിലാളികൾക്കായി കമ്പനി ഏർപ്പെടുത്തിയ ഇൻഷുറൻസ് തുക കൂടി ലഭിച്ചതോടെ ഇരുപത്തി ഒന്ന് ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചു.

ഈ തുക പണമായി നൽകാതെ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കും കുർട്ടികളുടെ പഠന ആവശ്യങ്ങൾക്കും ഉപകരിക്കുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ് കമ്പനി ചെയ്‍തത്. അതിന്റെ രേഖകൾ കമ്പനിയുടെ മലയാളിയായ റീജിയണൽ മാനേജർ ജയരാജ് ദുര്യോധൻ നൗഷാദിന്റെ വീട്ടിലെത്തി ഭാര്യ രമാദേവിക്ക്‌ കൈമാറുകയായിരുന്നു.

Continue Reading
KERALA31 mins ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA1 hour ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

HEALTH12 hours ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

KERALA13 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST16 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME17 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN18 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST21 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA22 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA22 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA23 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST1 day ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST1 day ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!