Connect with us

LATEST

അജ്ഞാതയായ ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്…..

Published

on

 

nn

 

ഈ ഡയറിക്കുറിപ്പ് ഒരു നേഴ്സിന്‍റെ വേദന മാത്രമല്ല പങ്കുവെക്കുന്നത് എല്ലാ സ്ത്രീയുടേതും കൂടിയാണ്. ശക്തമായ ഈ വാക്കുകള്‍ വായിക്കൂ…

“എഴുപതുകാരന്റെ അരക്കെട്ട് മെല്ലെ ഉയര്ത്തി പഴുപ്പും ചോരയും ഇടകലര്‍ന്ന മലവും മൂത്രം തുടച്ചു നീക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നിരുന്ന തുടയെല്ല് പൊട്ടിയ ആ ചെറുപ്പക്കാരന്‍ എക്സ്–റെയേക്കാളും മൂര്‍ച്ചയുള്ള തന്‍റെ കണ്ണുകള്‍ കൊണ്ട് സാരിയുടെ വിടവിലൂടെ എന്‍റെ വയറും മാറിടവും സ്കാന്‍ ചെയ്യുന്നത് കണ്ടിട്ടും ഞാന്‍ കണ്ടില്ലായെന്നു നടിച്ചുനിന്നു. കാരണം എന്നെ സംബന്ധിച്ച് ആ ചെറുപ്പക്കാരന്റ വികലമായ മനസ്സും എഴുപതുകാരന്റെ പഴുപ്പും ചോരയും കലര്‍ന്ന മലവും തമ്മില്‍ യാതൊരുവിധ അന്തരവും തോന്നിയിരുന്നില്ല.

രണ്ടാഴ്ച മുന്പായിരുന്നു ബൈക്കില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില് ‍ ആ ചെറുപ്പക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. എമര്‍ജെന്‍സി യുണിറ്റിലേക്ക് അയാളെ സ്ട്രെക്ച്ചറില് ‍ കിടത്തി തള്ളികൊണ്ട് വരുമ്പോള്‍ സെക്കണ്ടുകള്‍ക്ക് മുന്പ് പിറന്നു വീണ പിഞ്ചുകുഞ്ഞിനെപ്പോലെ കണ്ണുകള്‍ ഇറുക്കിയടച്ചു അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു.ചോരയില്‍ കുതിര്ന്ന അവന്റെ ഡ്രസ്സുകള്‍ ഊരിമാറ്റി പൊട്ടിയ തുടയെല്ല് കൂട്ടി ചേര്‍ത്ത് സ്റ്റിച്ച് ഇടുമ്പോഴെല്ലാം അവന്‍ കണ്ണുകള്‍ അടച്ചു കരഞ്ഞുകൊണ്ടേയിരുന്നു.പിന്നീടു ഒരാഴ്ചകഴിഞ്ഞു മുറിവിലെ അഴുക്കുകള്‍ തുടച്ചു വൃത്തിയാക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു.”സിസ്റ്റര്‍ പതുക്കെ ചെയ്യണം. വേദന സഹിക്കുവാന്‍ പറ്റുന്നില്ല.’’

പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്‍റെ വേദന കുറയുന്നത് തുറന്നിരിക്കുന്ന അവന്റെ കണ്ണുകള്‍ എന്റെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതിലൂടെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. പുരുഷന്റെ തുറന്ന മിഴികളെക്കാള്‍ കൂടുതല്‍ വേദനയോടെ അടഞ്ഞിരിക്കുന്ന അവന്റെ മിഴികളെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയതും അന്ന് മുതലാണ്. സുരക്ഷിതത്തിനു വേണ്ടിയാണെങ്കിലും. നേഴ്സുമാരെന്നാല ആ ചെറുപ്പകാരനെ സംമ്പന്ധിച്ചിടത്തോളം കാമം തീര്‍ക്കാന്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട നമ്പറിന്റെ ഉടമമാത്രമായിരുന്നു.

അശൂപത്രിയില്‍ നിന്നും ഡിസ്ചാര്ജു ചെയ്യുന്നതിന് രണ്ടു ദിവസം മുന്പായിരുന്നു കാല്മുട്ടിനു മുകളിലെ ബാന്ടെജു നീക്കം ചെയ്യുന്നതിനായി അവന്‍ കിടന്നിരുന്ന കട്ടിലിന്റെ സമീപം ഞാന്‍ എത്തിയിരുന്നത്. തെല്ലൊരു കുറ്റബോധത്തോടെ ആ ചെറുപ്പകാരന്‍ \സോറി’ എന്ന് പറയുമ്പോള്‍ ഞാന്‍ അവനോടായ് പറഞ്ഞു.

‘സമൂഹത്തില്‍ ഇടത്തരവും അതില്‍ താഴെയുമുള്ള കുടുംബത്തില്‍ ജനിച്ച ഞാനും എന്നെപ്പോലെയുള്ള മറ്റ് പെണ്കുട്ടികളും നേഴ്സിംഗ് എന്ന ജോലി തിരഞ്ഞെടുക്കുന് നത് ആ ജോലിയോടുള്ള താല്പര്യത്തെക്കാളുപരി എളുപ്പത്തില്‍ സ്ഥിരവരുമാനം കിട്ടുവാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ്.ഇരുപതു വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ ലാഭം തരുന്ന തേക്കിനെക്കാളും ഈട്ടിയെക്കാളും വെറും ആറു വര്‍ഷം കൊണ്ട് പതിനായിരങ്ങള്‍ തരുന്ന റബര്‍ കൃഷി എന്നപോലെയാണ് നേഴ്സിംഗ് ജോലി.

അതുകൊണ്ട് തന്നെയാണ് മധ്യകേരളത്തിലെ റബര്‍ മരങ്ങള്ക്ക് ഒപ്പം നേഴ്സുമാരുടെ

ആഷിര്‍ കൊല്ലം. (മക്കയില്‍ സ്റ്റാഫ് നേഴ്സാണ് ലേഖകന്‍)

ആഷിര്‍ കൊല്ലം. (മക്കയില്‍ സ്റ്റാഫ് നേഴ്സാണ് ലേഖകന്‍)

എണ്ണവും ആ മേഖലകളില്‍ കൂടി വന്നത് .കൂലിപ്പണികാരും കര്‍ഷകരുമായ അപ്പനും അമ്മയും കൊടുത്ത വിയര്‍പ്പിന്‍റെ വിലയാണ് എന്നെപ്പോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിയുടെ നേഴ്സിങ്ങ്‌ സര്‍ട്ടിഫിക്കറ്റുകള്‍. അത് ഏതെങ്കിലും പ്രൈവറ്റ് ആശുപത്രികളില്‍ പണയം വച്ചു മൂന്നു വര്‍ഷം ആശുപത്രി വരാന്തകളില്‍ കൂടി ഓടി നടന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടി വച്ചാണ് ഞങ്ങള്‍ വിദേശ നാടുകളില്‍ ജോലിക്ക് പോകുന്നത്. അപ്പോള്‍ നാട്ടില്‍ അപ്പനും അമ്മക്കും ഒപ്പം  അവശേഷിക്കുന്നത് നനഞ് ഓലിക്കുന്ന വീടും പഠിച്ചു കൊണ്ടിരിക്കുന്ന അനിയനോ അനുജത്തിമാരോ ആയിരിക്കും.

ഇരുപത്തി അഞ്ചാം വയസ്സില്‍ ഗളിഫില്‍ കാലു കുത്തുന്ന ഞങ്ങള്‍ അയച്ചു കൊടുക്കുന്ന തുക കൊണ്ടാണ് താഴെയുള്ളവര്‍ പഠിപ്പു പൂര്‍ത്തിയാക്കുന്നതും നനഞ്ഞ് ഒലിച്ചു കിടന്നിരുന്ന വീട് അല്പം പുതുക്കി പണിയുന്നതും. ആദ്യമൂന്നു വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് കുടുംബം അല്പം കരകയറുമ്പോഴാണ് മുന്നോട്ടു മാത്രം കുതിക്കുന്ന പ്രായത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നത് .

പിന്നീടുള്ള ഒന്നോ രണ്ടോ വര്‍ഷം അധ്വാനിക്കുന്ന ശമ്പളം തിരിച്ചു നാട്ടില്‍ ചെന്ന് എന്നെ കെട്ടാന്‍ വരുന്നവന് കൊടുക്കുവാനുള്ള സ്ത്രീധന തുകയാണ്. അങ്ങനെ ഇരുപത്തെട്ടോ മുപ്പതോ വയസ്സില്‍ വിവാഹ കമ്പോളത്തില്‍ കെട്ടാചരക്കായി നില്ക്കുമ്പോള്‍ നിന്നെപ്പോലുള്ള മനുഷ്യരുടെ മുന്പില്‍ ഞങ്ങള്‍ ഒരു പരിഹാസ്യ കഥാപാത്രമാവുകയാണ്. ആപ്പോഴും ഉള്ളില്‍ കരയുന്ന എന്നെപ്പോലെയുള്ള എല്ലാ നേഴ്സുമാരും ആശ്വസിക്കുന്നത് പഠിപ്പു പൂര്‍ത്തിയാക്കിയ ഇളയ സഹോദരങ്ങളെയും മഴയില്‍ ചോര്‍ന്നോലിക്കാത്ത വീടിനെയും നോക്കി സമാധാനിച്ചുകൊണ്ടാണ്.

എരിയുന്ന മനസ്സിനെ നിറഞ്ഞപുഞ്ചിരി കൊണ്ട് മറച്ചു നിന്നെ പ്പോലെയുള്ള രോഗികളുടെ മുന്‍പില്‍ വരുമ്പോള്‍ ഓര്‍ക്കുക,  സഹോദരാ നിന്‍റെ കാമം തീര്‍ക്കാനല്ല മറിച്ച് മുറിവ് ഉണക്കുവാനും കണ്ണുനീര്‍ തുടക്കുവാനാണ് ഞങ്ങള്‍ വരുന്നത്.

വികലമായ മനസ്സിനുള്ളില്‍ കാമത്തിന്റെ വേരോടുമ്പോള്‍ മനസ്സിലാക്കുക. ഭൂമിയില്‍ ഓരോ പുതു ജീവനും പിറന്നു വീഴുന്നത് ഞങ്ങളുടെ കൈകളിലെക്കാണ്. അമ്മയുടെ പ്രസവപാത്രത്തില്‍ നിന്നും പ്ലസന്ടയെന്ന നേര്ത്ത പുറംതോടോടുകൂടി നീ പിറന്നു വീഴുമ്പോള്‍ അതു പൊട്ടിച്ച് നിന്നെ ലോകം കാണിച്ച ഈ കൈകളില്‍ തന്നെ കൊത്തുവാതിരിക്കാന്‍ അടക്കി വെക്കുക വിഷം ചീറ്റുന്ന ആ പാമ്പിനെ.’’

പിന്നീട് അയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ്ജു ചെയ്യപ്പെട്ട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് എന്നെ കാണുവാന്‍ കയ്യിലൊരു കല്യാണക്കുറിയുമായി ആശുപത്രിയുടെ പടികടന്നെത്തിയത്. കെട്ടുവാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഒരു ചെറു പുഞ്ചിരിയോടുകൂട കൂടി പറഞ്ഞു..”അവളും ഒരു നേഴ്സാണ്…!!”

 

CRIME

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Published

on

ബാഗ് കവരാനുള്ള ശ്രമത്തിനിടയിൽ ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

തൃശൂർ പട്ടിക്കാട് കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകളായ ഡോ.തുളസി രുദ്രകുമാറാണ് മരിച്ചത്. മകൾ കാർത്തിക താമസിക്കുന്ന ദുർഗ്ഗാവിലേക്ക് ഭർത്താവുമൊത്ത് സന്ദർശനത്തിന് പോയതായിരുന്നു ഡോക്ടർ തുളസി. അവിടെ നിന്ന് ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ദാരുണ സംഭവം.

വാതിലിനോട് ചേർന്ന സീറ്റിൽ ഇരിക്കുകയായിരുന്നു തുളസി. തുളസിയുടെ കയ്യിലുള്ള ബാഗ് മോഷ്ടിച്ച് ഓടാൻ ശ്രമിച്ച മോഷ്ടാക്കളെ തുളസി ചെറുത്ത് നിന്നു. പിടിവലിക്കിടയിൽ ബാഗ് കയ്യിലാക്കുന്നതിന് വേണ്ടി മോഷ്ടാക്കൾ തുളസിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

ബഹളം കേട്ട് അൽപ്പം മാറിയുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഭർത്താവ് ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയുടെ ഭർത്താവ് പ്രക്ഷോഭും വരുമ്പോഴേക്കും തുളസി ട്രെയിനിൽ നിന്നും താഴെ വീണ് കഴിഞ്ഞിരുന്നു. തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടു.

പാണഞ്ചേരിയിൽ ഏവർക്കും പ്രിയങ്കരിയായ ജനകീയ ഡോക്ടർ ആയിരുന്നു തുളസി. പീച്ചി റോഡ് ജങ്ക്ഷനിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പത്ത് രൂപ മാത്രമായിരുന്നു രോഗികളിൽ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.

Continue Reading

INDIA

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

Published

on

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നിം ടിക് ടോക് ആപ്പ് നീക്കം ചെയ്‌തെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും ലഭിക്കില്ലെങ്കിലും ചൈനീസ് ആപ്പായ ടിക് ടോക് മറ്റു കേന്ദ്രങ്ങളിൽ സുലഭമാണ്. നിലവിൽ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.

ഗൂഗിളും ആപ്പിളും പിൻവലിച്ചെങ്കിലും നിരവധി തേർഡ് പാർട്ടി സൈറ്റുകളിൽ ടിക് ടോക് ആപ്പ് ഇപ്പോഴും ലഭ്യമാണ്.

തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലായി ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത്.

നിരോധനത്തിനു ശേഷം ടിക് ടോക് ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി സൈറ്റുകളുടെ വിവരങ്ങൾ അന്വേഷിച്ച് സെർച്ച് ചെയ്യുന്നവരുടെ എണ്ണയത്തിലും വൻ വർദ്ധന ഉണ്ടായിട്ടുണ്ട്.

Continue Reading

INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്.

മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി ഇക്കാര്യം കാണിച്ച് ഇരുപത്തി രണ്ട് സുപ്രീം കോടതി ജഡ്ജിമാർക്കും കത്ത് നൽകി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു.

കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തും എന്നായിരുന്നു നോട്ടീസ് നൽകിയിരുന്നത്.

അതേ സമയം തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് വ്യാജ ലൈംഗിക ആരോപണം കൊണ്ട് വന്നതെന്നും ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവതി നൽകിയ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കരുതലോടെ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു

പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും നീതി പീഠത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം സുതാര്യമാണ്. ഇതുവരെ തനിക്കെതിരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ല. തന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് വെറും ആറ് ലക്ഷം രൂപ മാത്രമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ യുവതി നിലവിലു എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് എന്ന കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
CRIME10 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA11 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA14 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA16 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW16 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA17 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST18 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME18 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST2 days ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA2 days ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA2 days ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!