Connect with us

LATEST

വിദേശത്ത് നഴ്സ് ആയ സഹോദരിയുടെ മരണം – നാട്ടില്‍ നഷ്ട പരിഹാരം

Published

on

 

 

Q: എന്‍റെ സഹോദരി വിദേശത്ത് നഴ്സ് ആയിരിക്കെ നാട്ടില്‍ അവധിക്ക് വന്നപ്പോള്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് മരണപ്പെടുകയുണ്ടായി. മോട്ടോര്‍ വാഹന നഷ്ട പരിഹാര ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനി മധ്യസ്ഥ ചര്‍ച്ചക്ക് വെച്ചിട്ടുണ്ട്. അവര്‍ വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണ്. നാട്ടിലെ നഴ്സിന്റെ ശമ്പളത്തിന് തുല്യമായ തുക നല്‍കാം എന്ന് പറയുന്നു. എന്ത് ചെയ്യണം ?

A: നാട്ടിലെ നഴ്സിന്റെ ശമ്പളത്തിന് തുല്യമായ തുക നല്‍കാം എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ഒത്തു തീര്‍പ്പിന് പോകേണ്ടതില്ല. ന്യായമായ നഷ്ടപരിഹാരം കോടതിയില്‍ നിന്ന് തന്നെ ലഭിക്കും. വിദേശ രാജ്യങ്ങളിലെ ജോലിയുടെ വരുമാനം കണക്കാകി നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഈയിടെ വിദേശ രാജ്യങ്ങളിലെ ജോലിക്ക് സ്ഥിരത ഇല്ലെന്നും നാട്ടിലെ നഴ്സിന്റെ വരുമാനം അനുസരിച്ച് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ എന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം തള്ളി കുവൈറ്റില്‍ നഴ്സ് ആയിരിക്കെ അവധിയില്‍ വന്നപ്പോള്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സിന്റെ അനന്തര അവകാശികള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം അനുവദിച്ചു കിട്ടിയിരുന്നു. നിങ്ങളുടെ കേസിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നഷ്ട പരിഹാരത്തിന്റെ തുകയില്‍ വ്യത്യാസം ഉണ്ടാകാം.

താങ്കളുടെ അഭിഭാഷകനുമായി ആലോചിച്ച് മുന്നോട്ടു പോകുക. 

 

error: Content is protected !!